Wednesday, November 14, 2018 Last Updated 17 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 02.22 AM

വില്‍പ്പന സമ്മര്‍ദത്തില്‍ നിറംമങ്ങി സൂചിക

uploads/news/2017/11/165216/f1.jpg

മുംബൈ: വാരാന്ത്യ നഷ്‌ടങ്ങള്‍ തുടര്‍ന്ന്‌ സൂചികകള്‍ നിറംമങ്ങി. വ്യാവസായിക േമഖലയുടെ മെല്ലേപ്പോക്കാണ്‌ വിപണികള്‍ക്ക്‌ തിരിച്ചടിയായത്‌. വ്യാവസായിക വളര്‍ച്ചാനിരക്ക്‌ കുറഞ്ഞെന്ന റിപ്പോര്‍ട്ട്‌ കഴിഞ്ഞ ദിവസം പുറത്തുവന്നെങ്കിലും വിപണി സമയം കഴിഞ്ഞിരുന്നതിനാല്‍ അതിന്റെ അലയടികള്‍ ഇന്നലെയാണ്‌ വിപണിയില്‍ പ്രകടമായത്‌.
3.8 ശതമാനമാണ്‌ സെപ്‌റ്റംബറിലെ വ്യവസായിക വളര്‍ച്ച. കഴിഞ്ഞ വര്‍ഷമിത്‌ അഞ്ച്‌ ശതമാനമായിരുന്നു. ഈ വര്‍ഷം ഓഗസ്‌റ്റില്‍ 4.5 ശതമാനവും. തുടര്‍ന്ന്‌ ആശങ്കയിലായ നിക്ഷേപകര്‍ ലാഭമെടുപ്പു നടത്തിയതോടെ വിപണികളുടെ നഷ്‌ടം കടുത്തതായി.
സെന്‍സെക്‌സ്‌ 281 പോയിന്റ്‌ കുറഞ്ഞ്‌ 33,033.56ലും നിഫ്‌റ്റി 96.80 പോയിന്റ്‌ കുറഞ്ഞ്‌ 10,224.95ലുമാണ്‌ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്‌. വ്യാവസായിക നിരക്കു കുറഞ്ഞ സാഹചര്യത്തില്‍ വരാനിരിക്കുന്ന ഉപഭോക്‌തൃവില സൂചികയിലാണ്‌ ഏവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. രാജ്യാന്തര വിപണികളിലെ അനിശ്‌ചിതാവസ്‌ഥയും പ്രാദേശിക വിപണികള്‍ക്ക്‌ കടുപ്പമേറ്റി. രാജ്യാന്തര വിപണിയില്‍ എണ്ണവില കൂടുന്നതും വിപണികള്‍ക്ക്‌ തിരിച്ചടിയാകുന്നുണ്ട്‌. രാജ്യത്തിന്റെ ധനക്കമ്മി വര്‍ധിക്കുമോയെന്ന ഭയവും വിപണിക്കുണ്ട്‌.
നഷ്‌ടം കടുത്തതോടെ വിപണിമൂലധനത്തില്‍ 31,876 കോടിയുടെ കുറവുണ്ടായി. 143.8 ലക്ഷമാണ്‌ നിലവിലെ മൂലധനം. 4.11 ശതമാനം വിപണി മൂല്യം കുറഞ്ഞ അദാനി പോര്‍ട്‌സാണ്‌ ഇന്നലെ പിന്നിലായത്‌. കമ്പനിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ തകിടം മറിഞ്ഞതാണ്‌ തളര്‍ച്ചയ്‌ക്കു കാരണം.
ഒ.എന്‍.ജി.സി, കോള്‍ ഇന്ത്യ, എച്ച്‌.ഡി.എഫ്‌.സി, ലാര്‍സന്‍ ആന്‍ഡ്‌ ട്യൂബ്രോ തുടങ്ങിയ ഓഹരികളും നഷ്‌ടം വരിച്ചു. സെപ്‌റ്റംബര്‍ മാസ ഫലങ്ങളില്‍ പിന്നിലായ ടെലികോം പ്രമുഖന്‍ ഐഡിയയും ഓഹരി മൂല്യത്തില്‍ 3.61 ശതമാനം കുറവ്‌ രേഖപ്പെടുത്തി.
വിദേശനിക്ഷേപകരുടെ പിന്‍മാറ്റം തുടരുകയാണ്‌. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം 529.22 കോടിയുടെ ഓഹരികള്‍ വിദേശനിക്ഷേപകര്‍ ഒഴിവാക്കി. അതേസമയം വിപണികള്‍ക്ക്‌ കരുത്തേകി പ്രാദേശിക നിക്ഷേപകര്‍ 1,920.87 കോടിയുടെ ഓഹരികള്‍ സ്വന്തമാക്കി. ബോര്‍ഡര്‍ ഓഹരികളായ സ്‌മോള്‍ക്യാപും മിഡ്‌ക്യാപും പിന്നിലായി.

Ads by Google
Tuesday 14 Nov 2017 02.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW