Tuesday, November 14, 2017 Last Updated 4 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 02.11 AM

മാര്‍ സെബാസ്‌റ്റ്യന്‍ വാണിയപ്പുരയ്‌ക്കല്‍ കൂരിയമെത്രാനായി സ്‌ഥാനമേറ്റു

uploads/news/2017/11/165197/re6.jpg

കൊച്ചി: സിറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയമെത്രാനായി മാര്‍ സെബാസ്‌റ്റ്യന്‍ വാണിയപ്പുരയ്‌ക്കല്‍ ചുമതലയേറ്റു. സഭയുടെ ആസ്‌ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസിലായിരുന്നു രണ്ടാമത്തെ കൂരിയാമെത്രാന്റെ സ്‌ഥാനമേറ്റെടുക്കല്‍ ശുശ്രൂഷ.
മൗണ്ട്‌ ചാപ്പലില്‍ കൂരിയചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍ കൂരിയ മെത്രാന്റെ നിയമനവും ഉത്തരവാദിത്വങ്ങളും സംബന്ധിച്ച്‌ കാനോനികമായി വിശദീകരണം നടത്തി.
മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാശുശ്രൂഷയെത്തുടര്‍ന്നു മാര്‍ വാണിയപ്പുരയ്‌ക്കല്‍വിശുദ്ധഗ്രന്ഥത്തില്‍ കൈവച്ചു പ്രതിജ്‌ഞചൊല്ലി. ചുമതലയേറ്റെടുത്തുകൊണ്ടുള്ള രേഖയില്‍ അദ്ദേഹവും മേജര്‍ ആര്‍ച്ച്‌ബിഷപ്പും ചാന്‍സലറും ഒപ്പുവച്ചു. മാര്‍ വാണിയപ്പുരയ്‌ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച കൃതജ്‌ഞതാബലിയില്‍ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ വചനസന്ദേശം നല്‍കി.
സത്‌ന രൂപത മുന്‍ ബിഷപ്‌ മാര്‍ മാത്യു വാണിയക്കിഴക്കേല്‍, റവ. ഡോ. ആന്റണി കൊള്ളന്നൂര്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
കൂരിയ വൈസ്‌ചാന്‍സലര്‍മാരായ റവ. ഡോ. വിന്‍സന്റ്‌ ചെറുവത്തൂര്‍, ഫാ. പോള്‍ റോബിന്‍ തെക്കത്ത്‌, കാഞ്ഞിരപ്പിള്ളി രൂപതാ വികാരി ജനറാള്‍മാരായ റവ. ഡോ. കുര്യന്‍ താമരശേരി, ഫാ. ജെസ്‌റ്റിന്‍ പഴേപറമ്പില്‍, ഇടുക്കി രൂപതാ വികാരി ജനറാള്‍ ഫാ. ജോസ്‌ പ്ലാച്ചിക്കല്‍, എറണാകുളം-അങ്കമാലി അതിരൂപതാ ചാന്‍സലര്‍ റവ. ഡോ. ജോസ്‌ പൊള്ളയില്‍, സി.എം.ഐ. പ്രിയോര്‍ ജനറാള്‍ റവ. ഡോ. പോള്‍ ആച്ചാണ്ടി, സഭയുടെ ട്രിബ്യൂണല്‍ പ്രസിഡന്റ്‌ റവ. ഡോ. ജോസ്‌ ചിറമേല്‍ തുടങ്ങിയവരും സഹകാര്‍മികത്വം വഹിച്ചു.
അനുമോദന സമ്മേളനത്തില്‍ ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌, എപ്പിസ്‌കോപ്പല്‍ കൂരിയ ഫിനാന്‍സ്‌ ഓഫീസര്‍ ഫാ. മാത്യു പുളിമൂട്ടില്‍, വിന്‍സന്‍ഷ്യന്‍ സന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറാള്‍ റവ. ഡോ. സെബാസ്‌റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍, എസ്‌.എ.ബി.എസ്‌. മദര്‍ ജനറല്‍ സിസ്‌റ്റര്‍ ഗ്രേസ്‌ പെരുമ്പനാനി, സഭാ വക്‌താവ്‌ സിജോ പൈനാടത്ത്‌ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ പ്രാര്‍ഥനാശീര്‍വാദത്തോടെയാണു ചടങ്ങുകള്‍ സമാപിച്ചത്‌.

Ads by Google
Tuesday 14 Nov 2017 02.11 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW