Friday, September 21, 2018 Last Updated 18 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 13 Nov 2017 05.07 PM

സൗദി അറേബ്യയിൽ ഡ്രൈവിംഗ് ലൈസൻസിന് നിർബന്ധിത പരിശീലന കോഴ്‌സിന് വിധേയമാകേണ്ടിവരുമെന്ന് സൗദി ട്രാഫിക് ജനറൽ അതോറിറ്റി മേധാവി

uploads/news/2017/11/165074/gulf131117e.jpg

റിയാദ് : സൗദിയിൽ അടുത്തമാസം മുതൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവരെല്ലാം നിർബന്ധിത പരിശീലന കോഴ്‌സിന് വിധേയമാകേണ്ടിവരുമെന്ന് സൗദി ട്രാഫിക് ജനറൽ അതോറിറ്റി മേധാവി കേണൽ മുഹമ്മദ് അബ്ദുല്ല അൽബസ്സാമി അറിയിച്ചു. അപേക്ഷിക്കുന്നവർക്ക് ടെസ്റ്റിൽ പാസാകുന്ന പക്ഷം ഉടൻ തന്നെ ലൈസൻസ് ഇഷ്യൂ ചെയ്യുന്ന സമ്പ്രദായം നിർത്തലാക്കിയതായും അദ്ദേഹം പറഞ്ഞു.

പുതുതായി ലൈസൻസിന് അപേക്ഷിക്കുന്നവരിൽ ഡ്രൈവിംഗ് വശമുള്ളവർ 30 മണിക്കൂർ ദൈർഘ്യമുള്ള ട്രെയിനിംഗ് കോഴ്‌സിൽ പങ്കെടുത്താൽ മതിയാകും. സ്വകാര്യ ഡ്രൈവിംഗ് ലൈസൻസ് നേടി രണ്ട് വർഷം പൂർത്തിയായതിന് ശേഷം ഹെവി ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവർക്കും 30 മണിക്കൂർ പരിശീലനം മതിയാകും.എന്നാൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നവർക്ക് നിർബന്ധിത പരിശീലനം ബാധകമല്ല.

ഡ്രൈവിംഗിൽ മികച്ച നിലവാരം പുലർത്താത്ത അപേക്ഷകർ 90 മണിക്കൂർ നീണ്ട കോഴ്‌സിൽ പങ്കെടുക്കണം. ലൈറ്റ് വെഹിക്കിള്‍ ലൈസൻസ് നേടി രണ്ട് വർഷം തികയാതെ പബ്ലിക് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവർ 90 മണിക്കൂർ പരിശീലനം നേടേണ്ടതുണ്ട്.

വാഹനം ഓടിക്കുന്നതിൽ പ്രാവീണ്യമില്ലാത്തവർ പബ്ലിക് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നുവെങ്കിൽ അവർക്ക് 120 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിൽ പങ്കെടുക്കണമെന്നും കേണൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു. ഓരോ ദിവസവും മൂന്ന് മണിക്കൂറാണ് കോഴ്‌സ് നടത്തുക.

ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Monday 13 Nov 2017 05.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW