Monday, December 10, 2018 Last Updated 1 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 13 Nov 2017 01.49 PM

14 വര്‍ഷത്തിനിടെ നേരിട്ടത് അവള്‍ 11 മിനിറ്റില്‍ ലോകത്തോട് പറഞ്ഞു...: 14 കാരിയുടെ 'ദോസ്ത്' അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍

International Film Festival, Telangana Girl, Dosth

ഭൂമിയിലെ തന്റെ പതിനാലു വര്‍ഷത്തെ ജീവിതത്തിനിടയില്‍ താന്‍ നേരിട്ടത് ആ കൊച്ചു പെണ്‍കുട്ടി 11 മിനിറ്റില്‍ ലോകത്തോടു പറഞ്ഞു.. ദൃശ്യങ്ങളിലൂടെ.. അത് ദൃശ്യവിരുന്നായിരുന്നില്ല, കണ്ണു നിറയ്ക്കുന്ന ദൃശ്യാനുഭവം തന്നെയായിരുന്നു. പതിനാലുകാരിയുടെ ആ കഥ 'ദോസ്ത്' അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേയ്ക്ക്.

രണ്ടു ഉറ്റ സുഹൃത്തുക്കളുടെ കഥ പറയുന്ന 'ദോസ്ത്' എന്ന 11 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമാണ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഉയര്‍ന്ന ജാതിയില്‍ നിന്നും താഴ്ന്ന ജാതിയിലും പെട്ട രണ്ടു ഉറ്റ സൃഹൃത്തുക്കളുടെ കഥ, അവരുടെ ആ വ്യത്യാസം കൊണ്ട് ആ സൗഹൃദം അവസാനിപ്പിക്കാനായി അവരുടെ കുടുംബങ്ങളില്‍ നിന്ന് ഉയരുന്ന സമ്മര്‍ദ്ദങ്ങളുമാണ് ദോസ്ത് പറയുന്നത്. തെലുങ്കാനയില്‍ നിന്നുള്ള പതിനാലു വയസുകാരി അനുഷ യാനമാണ് സ്‌കൂള്‍ ജീവിതത്തിനിടയില്‍ അവള്‍ക്ക് നേരിട്ട ജാതിവിവേചനം ദൃശ്യത്തിലേയ്ക്ക് പകര്‍ത്തിയത്.

അനുഷയ്ക്ക് അഞ്ചാം ക്ലാസ് വരെ മാത്രമാണ് പഠിക്കാന്‍ കഴിഞ്ഞത്. അവളുടെ കുടുംബത്തില്‍ അത്ര വരെ പഠിച്ച പെണ്‍കുട്ടിയും അനുഷ മാത്രമാണ് എന്നതും നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണ്. ഉയര്‍ന്ന ജാതിക്കാരുമായി ചങ്ങാത്തം കൂടുന്നത് ഈ കുടുംബങ്ങളിലും അംഗീകരിക്കില്ലെന്നും അനുഷ പറയുന്നു.

തെലുങ്കാനയില്‍ നടക്കുന്ന 20-ാമത് അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിന്റെ 'കുട്ടി സംവിധായകരുടെ' ഗണത്തിലാണ് ദോസ്ത് മത്സരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 179 ചിത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 14 ചിത്രങ്ങളുടെ പട്ടികയിലാണ് ദോസ്ത് ഇടംപിടിച്ചിരിക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമാക്കാനായി തെലുങ്കാനയിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളുമായും, തെലുങ്കാന സോഷ്യല്‍ വെല്‍ഫെയര്‍ റെസിഷന്‍ഷ്യല്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയും സഹകരിച്ചു.

Ads by Google
Monday 13 Nov 2017 01.49 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW