Friday, September 21, 2018 Last Updated 13 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 13 Nov 2017 01.48 PM

അനുഷ്‌കയുടെ പിറന്നാളിന് പ്രഭാസ് നല്‍കിയ കിടിലന്‍ സമ്മാനം; ഇങ്ങനെയും വിലമതിക്കാനാവാത്ത സൗഹൃദം

uploads/news/2017/11/165044/prabhas.gif

തെന്നിന്ത്യയില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരജോഡികളാണ് പ്രഭാസും അനുഷ്‌കയും. കൂടാതെ ഇവര്‍ ജീവിതത്തിലും ഏറ്റവും അടുത്തസുഹൃത്തുക്കളാണ്. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉണ്ടാകുമെന്നൊക്കെ വാര്‍ത്ത വന്നപ്പോഴും അതെല്ലാം അവര്‍ തന്നെ നിരസിക്കുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും ഇരുവരുടെയും സൗഹൃദം ചര്‍ച്ചയാകുന്നു. അനുഷ്‌കയുടെ പിറന്നാളിന് പ്രഭാസ് നല്‍കിയ സമ്മാനമാണ് ആരാധകരെ അത്ഭുതപ്പെടുത്തിയ വാര്‍ത്ത.

തെന്നിന്ത്യന്‍ താര റാണിയായ അനുഷ്‌കയുടെ പിറന്നാളായിരുന്നു നവംബര്‍ 6. സിനിമ മേഖലയിലെ പല പ്രമുഖരും താരത്തിന് പിറന്നാള്‍ ആശംസയുമായി എത്തി. അപ്പോഴെല്ലാം ആരാധകര്‍ കാത്തിരുന്നത് പ്രഭാസ് അനുഷ്‌കയ്ക്ക് നല്‍കുന്ന സമ്മാനം എന്താണെന്ന് അറിയാനായിരുന്നു.

uploads/news/2017/11/165044/prabhas-1.gif

ഏകദേശം അന്‍പത് ലക്ഷം രൂപ വില വരുന്ന ബിഎംഡബ്ല്യു കാറാണ് അനുഷ്‌കയ്ക്ക് പിറന്നാള്‍ സമ്മാനമായി പ്രഭാസ് നല്‍കിയതെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഒകേ്ടാബര്‍ 23ന് പ്രഭാസിന്റെ പിറന്നാളായിരുന്നു. അന്ന് പ്രഭാസിനെ ഞെട്ടിച്ച് ആഡംബര വാച്ച് അനുഷ്‌ക സമ്മാനമായി നല്‍കിയിരുന്നു. വാച്ചുകളോട് ഏറെ ഇഷ്ടമുള്ള പ്രഭാസിന് വിലയേറിയ ഒരു ഡിസൈനര്‍ വാച്ചാണ് അനുഷ്‌ക സമ്മാനമായി നല്‍കിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW