Monday, November 13, 2017 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 13 Nov 2017 12.50 PM

പക്ഷി സമ്പത്ത് ..., ഇനി കൈപ്പിടിയ്ക്കുള്ളില്‍: രാജ്യത്താദ്യത്തെ സമ്പൂര്‍ണ്ണ പക്ഷി ഭൂപടവുമായി കേരളം


Bird Atlas

കണ്ണൂര്‍: പക്ഷികളുടെ സ്വന്തം നാടാകാന്‍ കേരളം ഒരുങ്ങിക്കഴിഞ്ഞു. ഒറ്റ നോട്ടത്തില്‍ ഇനി വിരുന്നെത്തുന്നവയേയും, നമ്മുടെ നാട്ടില്‍ പാറിപ്പറക്കുന്നവയേയും ഈ പക്ഷി ഭൂപടത്തിലൂടെ തിരിച്ചറിയാം. രാജ്യത്താദ്യമായി സമ്പൂര്‍ണ്ണ പക്ഷി ഭൂപടം തയാറാക്കുന്ന സംസ്ഥാമായി കേരളം മാറുകയാണ്.

സംസ്ഥാനത്തുള്ളവയേയും, സന്ദര്‍ശകരായി എത്തുന്നവയുമായ മുഴുവന്‍ പക്ഷികളുടെയും എണ്ണവും ഇനവും ശാസ്ത്രീയമായി രേഖപ്പെടുത്തുന്ന പക്ഷി ഭൂപടം തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മൂന്ന് ജില്ലകളിലായാണ് പൂര്‍ത്തിയായിരിക്കുന്നത്. കണ്ണൂര്‍, തൃശ്ശുര്‍, ആലപ്പുഴ എന്നീ ജില്ലകളിലാണ് ജനകീയ പങ്കാളിത്തത്തോടെ നിലവില്‍ പക്ഷി ഭൂപടം തയാറാക്കിയിരിക്കുന്നത്.

കണ്ണൂര്‍ ജില്ലയില്‍ മാത്രം 266 ഇനം പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒന്‍പത് ഇനം വംശനാശ ഭീഷണി നേരിടുന്നവയാണ്. ഏതൊക്കെ കാലാവസ്ഥയില്‍ എവിടൊക്കെ ഏതൊക്കെ പക്ഷികളെ കണ്ടെത്തനാകുമെന്നതുള്‍പ്പെടെയുള്ള വിവരങ്ങളും ഭൂപടത്തിലുണ്ട്. കഴിഞ്ഞ വര്‍ഷം ജൂശെലയിലാണ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

പക്ഷി നിരീക്ഷകരുടെ സോഷ്യല്‍ മീഡിയ കൂട്ടായ്മയായ ഇ ബേര്‍ഡ്, മലബാര്‍ നാച്ചുറല്‍ ഹിസ്റ്റി സൊസൈറ്റി, വനം വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ നടന്ന സര്‍വേയ്ക്ക് പ്രമുഖ പക്ഷി നിരീക്ഷകനായ സി.ശശികുമാര്‍ മുഖ്യ നേതൃത്വം നല്‍കി.

Ads by Google
Monday 13 Nov 2017 12.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW