Tuesday, November 20, 2018 Last Updated 30 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 13 Nov 2017 12.11 PM

അച്ഛന്‍ മുതല്‍ ഓഫീസിലെ ബോസ് വരെ നീണ്ട പീഡനങ്ങള്‍; വേദനകള്‍ തുറന്നു പറഞ്ഞ് 'മീടു' ക്യാംമ്പെയ്ന്‍ ഹോളിവുഡില്‍

uploads/news/2017/11/165031/me-too.gif

ലോസ് ആഞ്ചല്‍സ്: ലൈംഗിക ചൂഷണങ്ങള്‍ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ തരംഗമായ മീ ടൂ കാമ്പയിനിന്റെ പ്രചോദനം ഉള്‍ക്കൊണ്ട് ലോസ് ആഞ്ചലസിലെ ഹോളിവുഡില്‍ നൂറു കണക്കിനാളുകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഹോളിവുഡിലെ ബോളിവാര്‍ഡില്‍നിന്നും സിഎന്‍എന്‍ ആസ്ഥാനം വരെയാണ് മാര്‍ച്ച് നടന്നത്. ലൈംഗികാതിക്രമ കേസുകളില്‍ അധികൃതര്‍ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യമുന്നയിച്ച് ഫേസ്ബുക്കിലൂടെ രൂപീകരിച്ച മീടു കൂട്ടായ്മയാണ് മാര്‍ച്ച് നടത്തിയത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ എത്രത്തോളം വ്യാപകമായിക്കഴിഞ്ഞു എന്ന് വ്യക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് മീ ടൂ കാമ്പയിന്‍ തുടങ്ങിയത്. അമേരിക്കന്‍ അഭിനേത്രിയായ അലീസ മിലാനോയുടെ ട്വീറ്റാണ് കാമ്പയിനു തുടക്കം കുറിച്ചത്.

uploads/news/2017/11/165031/me-too1.gif

സ്ത്രീകള്‍ക്കൊപ്പം നൂറു കണക്കിന് പുരുഷന്മാരും ക്യാംമ്പെയ്‌ന് പിന്തുണയുമായി എത്തിയതും ഏറെ ശ്രദ്ധയമായി. ചെറുപ്പം മുതല്‍ സംരക്ഷണം നല്‍കേണ്ടവരില്‍ നിന്ന് നേരിട്ട പലതരം ലൈംഗികാതിക്രമങ്ങള്‍ പ്ലക്കാര്‍ഡുകളില്‍ എഴുതി അതുമായാണ് സ്ത്രീകള്‍ നിരത്തിലിറങ്ങിയത്. അച്ഛന്‍, അധ്യാപകന്‍, ബന്ധു, പരിശീലകന്‍ തുടങ്ങി ഏറ്റവും അടുപ്പമുള്ളവരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരും പീഡനം നേരിട്ടത്.

ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്റെ അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് പ്രമുഖ നടിമാര്‍ എത്തിയതിന് പിന്നാലെയായിരുന്നു മീടുവിനും തുടക്കും. മലയാളികള്‍ ഉള്‍പ്പെടെ ലോകം മുഴുവന്‍ ക്യാംമ്പെയ്ന്‍ ഏറ്റെടുത്തു.

Ads by Google
Ads by Google
Loading...
TRENDING NOW