Saturday, September 08, 2018 Last Updated 4 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 13 Nov 2017 12.08 PM

പെരുമ്പാമ്പിനെ മലര്‍ത്തിയടിച്ച് രാജവെമ്പാല: തിന്നാതിരിക്കാന്‍ 17 അടിയുള്ള രാജവെമ്പാലയുടെ തലയില്‍ ചുറ്റിക്കിടന്ന് പെരുമ്പാമ്പ്, ദൃശ്യങ്ങള്‍ വൈറലാകുന്നു

 King Cobra,  Python

പാമ്പുകളിലെ രാജാവാണ് രാജവെമ്പാല. അടക്കിവാഴുമ്പോഴും രാജവെമ്പാലയെക്കാളും വലുപ്പമുള്ള പെരുമ്പാമ്പിനോട് ഏറ്റമുട്ടാന്‍ സാധാരണ പാമ്പ് രാജന്‍ പോകാറില്ല. എന്നാല്‍ തായ്‌ലാന്‍ഡില്‍ 17 അടിയോളം നീളമുള്ള രാജവെമ്പാല പെരുമ്പാമ്പിനെ മലര്‍ത്തിയടിച്ചിരിക്കുകയാണ്.

 King Cobra,  Python

ഏഴ് അടിയോളം നീളമുണ്ടായിരുന്ന പെരുമ്പാമ്പിനെയാണ് രാജന്‍ മലര്‍ത്തിയടിച്ചത്. തിന്നാതിരിക്കാനായി രാജവെമ്പാലയുടെ തലയില്‍ ചുറ്റിക്കിടക്കുന്ന രീതിയിലായിരുന്നു പെരുമ്പാമ്പ്. അപ്പോഴേയ്ക്കും രാജവെമ്പാലയുടെ വിഷമേറ്റ് പെരുമ്പാമ്പ് തളര്‍ന്നു. നാട്ടുകാര്‍ കണ്ടെത്തുമമ്പാള്‍ രണ്ട് പാമ്പ് ഭീമന്മാരും അവശനിലയിലായിരുന്നു.

ആളുകള്‍ കൂടിയതോടെ പെരുമ്പാമ്പിനെ ഉപേക്ഷിച്ച് രാജവെമ്പാല പതിയെ പിന്‍വാങ്ങി. അപ്പോഴേയ്ക്കും പെരുമ്പാമ്പ് ചത്തിരുന്നു. തുടര്‍ന്ന് അഞ്ചംഗ സംഘം ഏറെ പണിപ്പെട്ടാണ് കുറ്റന്‍ രാജവെമ്പാലയെ പിടികൂടിയത്. കൂട്ടിലാക്കിയ രാജനെ കാട്ടിലേയ്ക്ക് സ്വതന്ത്രമായി വിട്ടു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW