Saturday, February 17, 2018 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 13 Nov 2017 11.44 AM

ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രതിഫലനം സൗദിയിലും ;ആളപായമില്ല

uploads/news/2017/11/165024/gulf131117c.jpg

ദമ്മാം : ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രതിഫലനം സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു. സൗദിയുടെ കിഴക്കൻ അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. സൗദിയിൽ ഉനൈസ, ബുറൈദ, ഹഫർ ബാത്തിന്‍, ഹായിൽ, അൽജൗഫ്, സകാക്ക,

എന്നിവടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാത്രി ഒൻപതരക്കാണ് സംഭവം. പരിഭ്രാന്തരായ ആളുകൾ വീടുകളിൽനിന്ന് പുറത്തേക്ക് ഓടിയിറങ്ങുകയായിരുന്നു.സകാക്കയിൽ ഏവരെയും പരിഭ്രാന്തരാക്കുന്ന തരത്തിൽ ഭൂചലനം അനുഭവപ്പെട്ടു.
ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി ഡിഫൻസ് അധികൃതർ അറിയിച്ചു.

ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Monday 13 Nov 2017 11.44 AM
YOU MAY BE INTERESTED
TRENDING NOW