Monday, November 13, 2017 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 13 Nov 2017 11.25 AM

വായില്‍ 300 ഓളം കൂര്‍ത്ത പല്ലുകള്‍, പാമ്പിന്റെ ശരീരഘടന: എട്ടുകോടി വര്‍ഷം പഴക്കമുള്ള ഭീകരന്‍ 'കടല്‍സര്‍പ്പം'

 Frilled shark

വായില്‍ നിറയെ കൂര്‍ത്ത പല്ലുകള്‍, പാമ്പിന്റെ അതേ ശരീരഘടന, അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അഗാധതയില്‍ കഴിയുന്ന ഫ്രില്‍ഡ് സ്രാവുകളെ പ്പറ്റിയാണ് പറഞ്ഞു വരുന്നത്. വളരെ അപൂര്‍വമായി മാത്രം സമുദ്രോപരിതലത്തില്‍ എത്താറുള്ള ജീവിവര്‍ഗ്ഗമാണ് ഫ്രില്‍ഡ് സ്രാവുകള്‍.

മനുഷ്യന് ഇപ്പോളും അജ്ഞാതമായ ജീവിവര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഫ്രില്‍ഡ് സ്രാവുകള്‍.എട്ടുകോടി വര്‍ഷം പഴക്കമുള്ള ഭീകരനായ കടല്‍സര്‍പ്പമായും ഫ്രില്‍ഡ് സ്രാവുകള്‍ അറിയപ്പെടുന്നുണ്ട്. ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പഴക്കമുള്ള ജീവിവിഭാഗങ്ങളില്‍ ഒന്നാണ് ഫ്രില്‍ഡ് സ്രാവുകള്‍. ആറു കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിനോസറുകള്‍ കൊല്ലശപ്പട്ടിട്ടും ഭൂമിയില്‍ അതിജീവിച്ച ജീവി വര്‍ഗ്ഗമാണ് ഫ്രില്‍ഡ് സ്രാവുകള്‍.

 Frilled shark

മനുഷ്യന്റെ കണ്‍വെട്ടത്ത് പോലും പ്രത്യക്ഷമാകാത്ത ഈ ഭീകരന്‍ കടല്‍സര്‍പ്പം അടുത്തിടെ മത്സ്യബന്ധന ബോട്ടില്‍ കുടുങ്ങി. പോര്‍ച്ചുഗലിലെ അല്‍ഗാര്‍ഫ് തീരത്തു നിന്നാണ് ഫ്രില്‍ഡ് സ്രാവിനെ പിടികൂടിയത്. ശരീരഘടനയില്‍ കാര്യമായ ഒരു മാറ്റങ്ങളും ഇല്ലാതെയാണ് ഫ്രില്‍ഡ് സ്രാവുകള്‍ ഇപ്പോഴും ജീവിക്കുന്നത് എന്നത് ഞെട്ടലോടെയാണ് ശാസ്ത്രലോകം അറിഞ്ഞത്. 2300 അടിയില്‍ നിന്നുമാണ് ഫ്രില്‍ഡ് സ്രാവ് മത്സ്യബന്ധന ബോട്ടില്‍ കുടുങ്ങിയത്. ഗമവഷക സംഘത്തിന് ഇവയെ കൈമാറി.

വൃത്താകൃതിയിലുള്ള ഇവയുടെ വായ്ക്കുള്ളില്‍ 300 ഓളം കൂര്‍ത്ത പല്ലുകളാണ് നിറയെ. കണവയേയും, ചെറിയ സ്രാവുകളുമാണ് ഫ്രില്‍ഡ് സ്രാവുകളുടെ ഇര. ഇരകഴെ പല്ലില്‍ കോര്‍ത്തെടുത്താണ് തീറ്റതേടുന്നത്. ഫ്രില്‍ഡ് സ്രാവുകളെ പണ്ട് കടല്‍സര്‍പ്പമായി തെറ്റിദ്ധരിച്ചിരുന്നതായും ഗവേഷകര്‍ പറയുന്നു. ജീവിക്കുന്ന ഫോസില്‍ എന്നാണ് ഇവയുടെ വിളിപ്പേര്. ഇതിന്റെ ശരീരഘടനയെപ്പറ്റി വിശദമായ ഗവേഷണത്തിനൊരുങ്ങുകയാണ്.

Ads by Google
Monday 13 Nov 2017 11.25 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW