Monday, November 13, 2017 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 13 Nov 2017 11.12 AM

എച്ച്.ഐ.വി മെഡിസിന്‍ അസോസിയേഷന്‍ അവാര്‍ഡ് ഡോ. മോണിക്ക ഗാന്ധിക്ക്

uploads/news/2017/11/165011/usa131117d.jpg

വെര്‍ജിനിയ: എച്ച് ഐ വി മെഡിസിന്‍ വികസിപ്പിച്ചെടുക്കുന്നതിനു വിലയേറിയ സംഭാവനകള്‍ നല്‍കിയ ഇന്ത്യന്‍ അമേരിക്കന്‍ ഡോ മോണിക്ക ഗാന്ധിയെ എച്ച് ഐ വി മെഡിസന്‍ അസോസിയേഷന്‍ പ്രത്യേക അവാര്‍ഡ് നല്‍കി ആദരിച്ചു.

2017 ലെ അവാര്‍ഡിനര്‍ഹരായവരില്‍ ഗാന്ധിക്കു പുറമെ ഡോ റാഫേല്‍ ജെ ലാന്റോ വിറ്റ്സും ഉള്‍പ്പെടുന്നു.രണ്ടു ഡോക്ടറന്മാരും എച്ച് ഐ വി മെഡിസിന്‍ വികസിപ്പിക്കുന്ന ഗവേഷണ ങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ അംഗീകാരമാണ് അവാര്‍ഡ് എന്ന് അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ വെന്റി ആസ്ട്രോങ്ങ് പറഞ്ഞു. യുലസി സാന്‍ഫ്രാന്‍സിസ്ക്കൊ എച്ച് ഐ വി ക്ലിനിക്കല്‍ ഡയറക്ടറാണ് ഡോ ഗാന്ധി.അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെടുന്ന ക്ലിനീഷനും എഡുക്കേറ്ററുമാണ് ഇന്ത്യന്‍ വംശജയായ മോണിക്ക ഗാന്ധി.

ഗ്രാമങ്ങളിലും ഭവന രഹിതരിലും കുടിയേറ്റക്കാരായി കഴിയുന്ന 2,800 എച്ച് ഐ വി രോഗബാധിതരെ പരിചരിക്കുന്നതിനും ഗവേഷണം നടത്തുന്നതിനും ഗാന്ധി പ്രത്യേകം താല്പര്യം പ്രകടിപ്പിച്ചിരുന്നു.യു എസ് എ, പെറു, കെനിയ, ഇന്ത്യാ, സൗത്ത്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് എച്ച് ഐ വി രോഗബാധിതരെ ശുശ്രൂഷിക്കുന്നതെങ്ങനെയെന്നു പരിശീലനം നല്‍കുന്നതിനും ഡോ. ഗാന്ധി ശ്രദ്ധിച്ചിരുന്നു.

ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും മെഡിക്കല്‍ ബിരുദം നേടിയ ഗാന്ധിക്കു മറ്റു നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്

- പി.പി. ചെറിയാന്‍

Ads by Google
Monday 13 Nov 2017 11.12 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW