Thursday, October 18, 2018 Last Updated 43 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 13 Nov 2017 10.39 AM

ക്രിസ്ത്യാനോ വീണ്ടും അച്ഛനായി, ഇത്തവണ ജോര്‍ജ്ജീനയില്‍ പെണ്‍കുഞ്ഞ് ; വഞ്ചിച്ചെങ്കിലും താരവുമായുള്ള ആ രാത്രി മറക്കാനാകാത്തതെന്ന് നടാഷ

uploads/news/2017/11/165001/crist.jpg

മാഡ്രിഡ്: വാടക ഗര്‍ഭപാത്രത്തിലൂടെ രണ്ടു കുട്ടികളുടെ പിതാവായി മാറിയ ലോക പ്രശസ്ത പോര്‍ച്ചുഗീസ് ഫുട്‌ബോള്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ വീണ്ടും പിതാവായി. ഇത്തവണ കാമുകി ജോര്‍ജ്ജീനാ റോഡ്രിഗ്രസിലൂടെ പെണ്‍കുഞ്ഞാണ് ക്രിസ്ത്യാനോയ്ക്ക് കിട്ടിയിരിക്കുന്നത്. രണ്ടുപേരും സുഖമായി ഇരിക്കുന്ന ചിത്രം താരം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അലാനാ മാര്‍ട്ടീനാ അകാബാ ഡി നാസ്സര്‍ എന്നാണ് താരം പുതിയ അതിഥിയ്ക്ക് നല്‍കിയിരിക്കുന്ന പേര്.

വാടക ഗര്‍ഭപാത്രത്തിലൂടെ രണ്ടു കുട്ടികളുടെ പിതാവായി മാറിയ ക്രിസ്ത്യനായുടെ നാലാമത്തെ കുഞ്ഞാണ് അലാന. കഴിഞ്ഞ വര്‍ഷമാണ് ക്രിസ്ത്യാനോയും ജോര്‍ജ്ജീനയും തമ്മിലുള്ള ബന്ധം പുറത്തായത്. കഴിഞ്ഞ ആഗസ്റ്റിലാണ് സ്പാനിഷ് - അര്‍ജന്റീനിയന്‍ വംശജയായ ജോര്‍ജ്ജീന താന്‍ അലാനയ്ക്ക ജന്മം കൊടുക്കാന്‍ തയ്യാറെടുക്കുകയാണെന്ന് അറിയിച്ചത്. അച്ഛനായുള്ള അനുഭവം അസാധാരണമായ ഒരു അനുഭവമാണെന്ന് കഴിഞ്ഞയാഴ്ചയാണ് ക്രിസ്ത്യാനോ വ്യക്തമാക്കിയത്. മൂത്തമകന്‍ ക്രിസ്ത്യാനോ ജൂനിയര്‍ വന്നു കഴിഞ്ഞ് ജൂണില്‍ മറ്റൊരു വാടകഗര്‍ഭത്തിലൂടെ താരം ഇരട്ടക്കുട്ടികളുടെ പിതാവുമായിരുന്നു. അതിന് ശേഷം ഇപ്പോള്‍ ജോര്‍ജ്ജിയയില്‍ ഒരു പെണ്‍കുഞ്ഞ് കൂടി പിറന്നത്.

പിതാവാകുക എന്നത് വ്യക്തിയാത്രയില്‍ പതിവാണെങ്കിലും നമ്മെ അത് പൂര്‍ണ്ണമായും മാറ്റി മറിക്കുന്നതാണെന്ന് ക്രിസ്ത്യാനോ കഴിഞ്ഞയാഴ്ച ട്വിറ്ററില്‍ കുറിച്ചിരുന്നു. പിതാവാകുന്നതിന് കാത്തിരിക്കാന്‍ വയ്യെന്നും പിതാവായിരിക്കുന്നതിലൂടെ കുടുംബം കൂടുതല്‍ കൂടുതല്‍ വലുതാകുമെന്നത് ഒരു സവിശേഷാനുഭവമാണെന്നും കുറിച്ചു. കുട്ടികള്‍ക്കൊപ്പം ചെലവഴിക്കുന്നതും അവര്‍ക്കരികില്‍ ഇരിക്കുന്നതും ചിരിയും സംസാരവും കേള്‍ക്കുന്നതും ജീവിതത്തില്‍ അസാധാരണമായ സന്തോഷവും ആഹ്‌ളാദവും നിറയ്ക്കുന്നു. ജോര്‍ജ്ജീനയുമായി പ്രണയത്തില്‍ ഇരിക്കുമ്പോള്‍ തന്നെ താനുമായി ക്രിസ്ത്യാനോ മാര്‍ച്ചില്‍ കിടക്ക പങ്കിട്ടെന്ന് പറഞ്ഞ് ടെലിവിഷന്‍ താരം നടാഷാ റോഡ്രിഗ്രസും രംഗത്തു വന്നു.

uploads/news/2017/11/165001/crist1.jpg

തനിക്ക് കാണാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ക്രിസ്ത്യാനോ മെസ്സേജ് അയച്ചതായി നടാഷ നേരത്തേ പറഞ്ഞു. ജോര്‍ജ്ജീനയുമായി മാറങ്ങളോളം പ്രണയിക്കുന്നതിന് ഇടയിലാണ് നടാഷയ്ക്ക് താരം മെസേജ് അയച്ചത്. അദ്ദേഹത്തിന് ഒരു കാമുകിയുണ്ട് എന്നറിയാമെങ്കിലും ഞങ്ങള്‍ ഇതിനകം സൗഹൃദത്തിലാണ്. അദ്ദേഹത്തോടൊപ്പം ഉണ്ടായ ആ രാത്രി ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. അതിന് ശേഷം ഒരു പോര്‍ച്ചുഗീസ് റിയാലിറ്റിഷോയില്‍ പങ്കെടുക്കുന്നതില്‍ നിന്നും അദ്ദേഹം തന്നെ തടഞ്ഞു. കേവലം ലൈംഗികതയ്ക്കായി ഇരയാക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്‌തെങ്കിലും അതില്‍ തനിക്ക് തരിമ്പും ഖേദമില്ലെന്നും ഒരു സ്വപ്നം സഫലമായെന്നും നടാഷ പറഞ്ഞു. ആരാത്രിയുടെ പ്രതിഫലമായി ഒരു ബേസ്‌ബോള്‍ ക്യാപാണ് നടാഷയ്ക്ക് ഫുട്‌ബോള്‍ സൂപ്പര്‍താരം നല്‍കിയത്.

റഷ്യന്‍ മോഡല്‍ ഇറീനാ ഷായ്ക്കുമായുള്ള ബന്ധം അവസാനിപ്പിച്ച് ഐകനായി കഴിയുമ്പോഴായിരുന്നു ക്രിസ്ത്യാനോ നടാഷയില്‍ ആകൃഷ്ടനായത്. ഒരു വമ്പന്‍ കിസ് എന്ന അടിക്കുറിപ്പില്‍ 2015 ല്‍ നടാഷ താരത്തിന് തന്റെ പിന്‍ഭാഗത്തിന്റെ ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് അയച്ചിരുന്നു. തന്റെ ശരീരം ക്രിസ്ത്യനോയ്ക്ക് തന്റെ ശരീരം ഏറെ ഇഷ്ടമായിരുന്നെന്നും ഒരിക്കല്‍ അദ്ദേഹത്തിന് താന്‍ ഒരു വീഡിയോ അയച്ചു കൊടുത്തതിന് പിന്നാലെ ഒന്നു കാണാന്‍ പറ്റുമോ എന്ന് അദ്ദേഹം ചോദിച്ചെന്നും നടാഷ പറയുന്നു.

uploads/news/2017/11/165001/natacha.jpg

നേരത്തേ ബ്രസീലിയന്‍ മിസ് ബംബം എറീകാ കാനെലായെ റൊണാള്‍ഡോ മുട്ടിയത് ഈ വര്‍ഷം ആദ്യമായിരുന്നു. തനിക്കൊപ്പം ഒരു അത്താഴത്തിന് എറീകയെ ക്രിസ്ത്യാനോ വാട്‌സ്ആപ്പ് വഴിയായിരുന്നു വിളിച്ചത്. 2016 ഒക്‌ടോബര്‍ 5 ന് ലിസ്ബനിലെ തന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് റൊണാള്‍ഡോ നടാഷയെ വിളിച്ചിരുന്നു. എന്നാല്‍ അവസാനമിനിറ്റില്‍ ഈ കൂടിക്കാഴ്ച മാറ്റിവെച്ചു. ഇത് അന്‍ഡോറയ്ക്ക് എതിരേ താരം ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നാലു ഗോളടിച്ചതിന് രണ്ടു ദിവസം മുമ്പായിരുന്നു. ഇരുവരും തുടര്‍ച്ചയായി സന്ദേശങ്ങള്‍ അയയ്ക്കുകയും ഈ വര്‍ഷം മാര്‍ച്ചില്‍ കൂടിക്കാഴ്ച നടത്തുകയുമായിരുന്നു. നടാഷ താരത്തിന് തന്റെ പിന്‍ഭാഗത്തിന്റെ ചിത്രം അയച്ചു കൊടുക്കുകയും തന്നെ പ്രകോപിപ്പിക്കരുത് തനിക്ക് ചുംബിക്കാന്‍ കൊതിയാകുന്നെന്ന് സന്ദേശം അയയ്ക്കുകയുമായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW