Sunday, November 12, 2017 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 12 Nov 2017 01.00 PM

70 വര്‍ഷം മുമ്പ് മുങ്ങിമരിച്ച 12 കാരന്റെ കല്ലറയില്‍ മുടങ്ങാതെ പുഷ്പചക്രം: വീട്ടുകാരുടെ അന്വേഷണങ്ങള്‍ ഫലം കണ്ടില്ല, ഒടുവില്‍ ആ 'അജ്ഞാതനെ' കണ്ടെത്തിയത് ഇങ്ങനെ

Mystery Cheltenham, Grave visitor

12 വയസുകാരനായ കാള്‍ സ്മിത്ത് ഒരു വിനോദയാത്രയ്ക്കിടെയാണ് മുങ്ങിമരിച്ചത്്. ആ മുങ്ങിമരണം സംഭവിച്ചത് 70 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. വര്‍ഷം 70 കടന്നുപോയിട്ടും എല്ലാ വര്‍ഷവും കാള്‍ സ്മിത്തിന്റെ കല്ലറയില്‍ ഒരു പുഷ്പചക്രമെത്തും മുടങ്ങാതെ.

തങ്ങളുടെ കാള്‍ സ്മിത്തിനായി മുടങ്ങാതെ പുഷ്പചക്രവുമായി എത്തുന്നത് ആരാണെന്ന് അറിയാതെ വീട്ടുകാര്‍ അമ്പരന്നു. അന്വേഷിക്കാവുന്നിടത്തോളം മുന്നോട്ടു പോയി എങ്കിലും ഒന്നും ഫലം കണ്ടില്ല. ഗ്ലൂസ്റ്റര്‍ഷയറിലെ ചെല്‍റ്റന്‍ഹാമിലെ പള്ളിയിലുള്ള കല്ലറയില്‍ പൂക്കള്‍ വെയ്ക്കുന്ന ആ അജ്ഞാതന്‍ കാള്‍ സ്മിത്തിന്റെ സഹോദരി ആന്‍ കീര്‍ നെ അത്ഭുതപ്പെടുത്തികൊണ്ട് കണ്ടെത്തി.

70 വര്‍ഷത്തിനുശേഷം ആ അജ്ഞാതനെ കണ്ടെത്തിയത് ബിബിസി സംഘമാണ്. അപകടം നടക്കുമ്പോള്‍ കാളിനൊപ്പം ഉണ്ടായിരുന്ന ബാല്യകാല സുഹൃത്ത് റൊണാള്‍ഡ് സെയ്മര്‍ വെസ്റ്റ്‌ബോറോയാണ് ഒരു വര്‍ഷം പോലും മുടങ്ങാതെ ആ കല്ലറയിലെത്തി തന്റെ ബാല്യകാല സുഹൃത്തിനായി പൂക്കള്‍ വെച്ചിരുന്നത്. ഇപ്പോള്‍ 84 വയസുണ്ട് സെയ്മര്‍ക്ക്. തനിക്ക് 18 വയസുള്ളപ്പോള്‍ മുതല്‍ കാളിന്റെ കല്ലറയില്‍ പൂക്കള്‍ വെയ്ക്കുന്നുണ്ടെന്ന് സെയ്മര്‍ പറയുന്നു. അതേസമയം, തന്നെ ഇത്രയും കാലം ഇത്രത്തോളം അന്വേഷിച്ചത് താന്‍ അറിഞ്ഞിരുന്നില്ലെന്നും സെയ്മര്‍ പറഞ്ഞു. അപകടമുണ്ടാകുന്നതിന്റെ തലേന്നും തങ്ങള്‍ ഒരുമ്മിച്ച് ഒരു ടെന്റിലായിരുന്നു ഉറങ്ങിയതെന്നും സെയ്മര്‍ ഓര്‍മ്മിക്കുന്നു. തുടര്‍ന്ന് ഗ്ലൂസ്റ്റില്‍ തന്നെ താമസിക്കുന്ന സെയ്മറിനെ കണ്ടെത്തുകയും, സെയ്മറും ആനുമായുള്ള കൂടിക്കാഴ്ചയ്ക്കും കളമൊരുക്കുകയും ചെയ്തു. ദ് സ്‌ട്രെയ്ഞ്ചര്‍ അറ്റ് മൈ ബ്രദേഴ്‌സ് ഗ്രേവ് എന്ന പേരില്‍ ഒരു പരിപാടിയും ബിബിസി സംപ്രേക്ഷണം ചെയ്തു.

കാള്‍ മരിക്കുമ്പോള്‍ സഹോദരിയായ ആന്‍ കീറിന് ഏഴു വയസായിരുന്നു പ്രായം. തന്റെ സഹോദരനെ ഇന്നും മറക്കാത്ത ആളെ കണ്ടെത്തണമെന്ന് ആന്‍ പരസ്യമായി അറിയിച്ചതോടെയാണ് സംഭവം ബിബിസിയുടെ ശ്രദ്ധയില്‍പ്പെടുന്നത്.

Ads by Google
Sunday 12 Nov 2017 01.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW