Tuesday, February 13, 2018 Last Updated 37 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 12 Nov 2017 12.47 PM

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത്നിന്ന് നീക്കിയത് അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍: വെളിപ്പെടുത്തലുമായി വീണ്ടും ജേക്കബ് തോമസ്

കാര്യവും കാരണവും ''എന്ന പുസ്തകത്തിലാണ് സംസ്ഥാന സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുള്ളത്.
Jacob Thomas

ദുബായ്: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത്നിന്ന് തന്നെ നീക്കിയത് അഴിമതിക്ക് കൂട്ടുനില്‍ക്കാത്തത് കൊണ്ടാണെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ഷാര്‍ജയില്‍ നടക്കുന്ന രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്ത ''കാര്യവും കാരണവും ''എന്ന പുസ്തകത്തിലാണ് സംസ്ഥാന സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുള്ളത്.

ഏറെ ആലോചനകള്‍ക്ക് ശേഷമായിരുന്നു തന്നെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. എന്നാല്‍ ചില അഴിമതിക്കാര്‍ക്ക് കുടപിടിക്കുന്നതിന് വേണ്ടി തന്നെ അവിടെ നിന്ന് പുറത്താക്കാന്‍ ഒരു ആലോചനയും വേണ്ടി വന്നില്ലെന്നും പറയുന്നു. കേരളത്തിലെ ഭരണകൂടം ഒട്ടുമിക്കപ്പോഴും വിജിലന്‍സിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു എന്ന് പറയാന്‍ കഴിയില്ല. സ്വതന്ത്രമായി പ്രവര്‍ത്തിച്ചാല്‍ അത് തങ്ങളെ തിരിഞ്ഞുകടിക്കുമോ എന്ന് തത്പരകക്ഷികള്‍ക്ക് നല്ല ഭയമുണ്ട്.

മുന്‍ മന്ത്രി ഇ.പി ജയരാജനെതിരായ ബന്ധു നിയമന കേസ് നിലനില്‍ക്കുമെന്ന് പുസ്തകത്തില്‍ ജേക്കബ് തോമസ് പറയുന്നു.. സമാനമായ കേസില്‍ സുപ്രീം കോടതിയുടെ വിധിയുണ്ട്. വൈദ്യുതി മന്ത്രി എം.എം മണിയുടെ മാനറിസം ഒരു മന്ത്രിക്ക് ചേര്‍ന്നതല്ല. സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയം വികസനത്തിന് ചേര്‍ന്നതല്ല.

പാറ്റൂര്‍ ഭൂമി ഇടപാടില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി അഴിമതി നടത്തിയിട്ടുണ്ട്. ഭൂമി ഇടപാടില്‍ അഴിമതിയുണ്ട് എന്ന മുന്‍ധാരണയോടെയല്ല അന്വേഷണം തുടങ്ങിയത്. ഭരണപരമായ വീഴ്ച്ച എന്ന നിലയിലാണ് പരാതി ലഭിച്ചത്. അന്വേഷണവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് അഴിമതി തെളിഞ്ഞു വന്നത്. വിജിലന്‍സ് കേസെടുക്കണമെന്ന് 2014-ല്‍ നടത്തിയ ആദ്യ അന്വേഷണ റിപ്പോര്‍ട്ടില്‍ തന്നെ ലോകായുക്തയോട് ശുപാര്‍ശ ചെയ്തു. ആ ശുപാര്‍ശ ഇതേവരെ ലോകായുക്ത നടപ്പാക്കിയിട്ടില്ലെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു.

നേരത്തെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം ഏറെ വിവാദമായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയോടെയാണ് രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിച്ചത്.

ജേക്കബ് തോമസ് എഴുതിയ രണ്ടാമത്തെ സര്‍വീസ് പുസ്തകമാണിത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW