Tuesday, October 16, 2018 Last Updated 42 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 12 Nov 2017 12.14 PM

ആശുപത്രി കാത്തിരുന്നത് 12 വര്‍ഷം, ദമ്പതികള്‍ കാത്തിരുന്നത് നാലുവര്‍ഷം; ഒരു വ്യാഴവട്ടത്തിന് ശേഷം ആശുപത്രിയില്‍ ഉണ്ണി പിറന്നു

uploads/news/2017/11/164747/ammayum-kunjum.jpg

ചാത്തന്നൂർ:ഒരു വ്യാഴവട്ടത്തിന് ശേഷം പരവൂർ മുൻസിപ്പാലിറ്റിയിലെ നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിൽ വീണ്ടും ഉണ്ണി പിറന്നു. പരവൂർ കൂനയിൽ കുളങ്ങര വീട്ടിൽ അജിത്ത് കുമാറിന്റെ ഭാര്യ ആര്യ അജിത്താണ് നെടുങ്ങോലം ആശുപത്രിയിലെ ലേബർ റൂമിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.ജൂനിയർ കൺസൾട്ടന്റ് എം.എസ്.ഉണ്ണികൃഷ്ണൻ,ഗൈനക്കോളജിസ്റ്റ് എം.എസ്.കബനി,അനസ്തേഷ്യനിസ്റ്റ് കെ.ശിവര‌ഞ്ജിനി,നേഴ്സിംഗ് സൂപ്രണ്ട് ഇൻ ചാർജ്ജ് ഷീല,ഹെഡ് നെഴ്സ് ശോഭ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ശസ്ത്രകിയയിലാണ് കുട്ടി പിറന്നത്.

നീണ്ട പന്ത്രണ്ട് വർഷങ്ങൾക്കു (2005ൽ അവസാന പ്രസവം)ശേഷമാണ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം സജീവമായത്.ലേബർ റൂം,ഗൈനക്കോളജി ഒ.പി,മെറ്റേണിറ്റി വാർഡ്,എൻ.ഐ.സി,യു ഓപ്പറേഷൻ തീയറ്റർ,ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് എന്നിവ എല്ലാം നിലവിലുണ്ടായിട്ടും രണ്ട് ഗൈനക്കോളജിസ്റ്റ് ഇല്ലാതെ പ്രവർത്തിപ്പിക്കാൻ കഴിയാത്തതായിരുന്നു പ്രധാന പ്രശ്നം. ഒന്നര മാസം മുൻപ് എൻ.എച്ച്.എം വഴി ഗൈനക്കോളജിസ്റ്റായി ഡോ. എം.എസ്.കബനിയെ നിയമിക്കുകയായിരുന്നു.അടൂർ ജനറൽ ആശുപത്രിയിൽ നിന്നും ജൂനിയർ കൺസൾട്ടന്റായി ഒന്നരമാസം മുൻപാണ് എം.എസ്.ഉണ്ണികൃഷ്ണൻ എത്തിയത്.എം.ഡി യോഗ്യതയുളള രണ്ടു ഡോക്ടർമാർ എത്തിയതോടെ ഗൈനക്കോളജി വിഭാഗം സജീവമായി.ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് ആര്യയെ നെടുങ്ങോലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഒരു മണിയോടെ മരുന്ന് നൽകിയെങ്കിലും നോർമൽ ഡെലിവറി നടക്കാഞ്ഞതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ശസ്ത്രക്രിയ നടത്തുകയായിരുന്നു.നാലു വർഷമായി കുഞ്ഞിനായി കാത്തിരുന്ന ദമ്പതികളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.നെടുങ്ങോലം ആശുപത്രിയിലെ മുൻ ഗൈനക്കോളജിസ്റ്റായിരുന്ന ഡോ.രാഖിയെ ആയിരുന്നു ഇവർ കൺസട്ട് ചെയ്തിരുന്നത്.തുടർന്ന് പ്രസവവും രാമറാവുമെമ്മോറിയൽ ആശുപത്രിയിൽ തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നെന്നും അതിന് ഡോക്ടർമാർ വളരെയേറെ ധൈര്യമേകിയെന്നും അജിത്കുമാർ മംഗളതോട് പറഞ്ഞു.ആശുപത്രി സൂപ്രണ്ടും സിവിൽ സർജനുമായ ഡോ.എബ്രഹാം ആശോക്,അസി.സർജൻ ജി.രാജു എന്നിവരുടെ നിരന്തര പരിശ്രമവും നൽ ഗൈക്കോളജി വിഭാഗത്തെ വീണ്ടും പ്രവർത്തന ക്ഷമമാക്കാൻ കഴിയുന്നതിനൽ പ്രധാന പങ്കുവഹിച്ചു.

ആധുനിക സജീകരണങ്ങളെല്ലാ തന്നെയുളള നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം നല്ലരീതിയിൽ പ്രവർത്തിപ്പിക്കാൻ കഴിയും.ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഗൈനക്കോളജി വിഭാഗമായി മാറണമെങ്കിൽ അനസ്തേഷ്യനിസ്റ്റിന്റെയും എൻ.ഐ.സി.യുവിൽ ആവശ്യമായ ശിശുരോഗ വിദഗ്ദ്ധന്റെയും സേവനം പൂർണ്ണമായി ലഭ്യമാക്കണം.മാത്രമല്ല ഗൈനക്കോളജി വിഭാഗം പൂർണ്ണമായും കൈകാര്യ ചെയ്യുന്നതിന് നാലു നെഴ്സുമാരുടെയും സേവനം ആവശ്യമാണ്.

Ads by Google
Ads by Google
Loading...
TRENDING NOW