Sunday, November 12, 2017 Last Updated 10 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 12 Nov 2017 12.20 PM

'ഉണ്ട'യേക്കാള്‍ കിടിലന്‍ പേരില്‍ മറ്റൊരു മമ്മൂട്ടി ചിത്രം; ട്രോള്‍ തുടങ്ങും മുന്‍പേ പേര് പിന്‍വലിച്ച് അണിയറ പ്രവര്‍ത്തകര്‍

uploads/news/2017/11/164746/kozhi.gif

മമ്മൂട്ടി ചിത്രം 'ഉണ്ട' എന്ന പേര് പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെങ്ങും ട്രോളുകളുടെ ബഹളമായിരുന്നു. ഏറെകാലത്തിന് ശേഷം ആരാധകര്‍ ആഘോഷമാക്കി മാറ്റിയ സിനിമാ പേരായി മാറി ഉണ്ട. ഇതിനിടെയാണ് 'കോഴിത്തങ്കച്ചന്‍' എന്ന പേര് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിന്മേല്‍ ട്രോളാഘോഷങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് പക്ഷേ ഈ പേര് പിന്‍വലിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. തിരക്കഥാകൃത്തുക്കളായ സച്ചി സേതുവിലെ സേതു ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് കുട്ടനാടന്‍ ബ്ലോഗായി മാറിയ കോഴിത്തങ്കച്ചന്‍. ഇത്രനാളും കോഴിത്തങ്കച്ചന്‍ എന്ന പേരായിരുന്നു ചിത്രത്തിന് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ പേര് കുട്ടനാടന്‍ ബ്ലോഗ് എന്നാക്കി മാറ്റിയതായാണ് വിവരം

മമ്മൂട്ടി ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന ചിത്രം കോമഡി എന്റര്‍ടെയ്‌നറായാണ് ഒരുക്കുന്നത്. മധ്യ വയസില്‍ എത്തിയ ഒരു കുട്ടനാട്ടുകാരനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ദീപ്തി സതി, മിയ, അനു സിതാര എന്നിവരെയാണ് നായികമാരായി പരിഗണിക്കുന്നത്. ദീപ്തി സതി മമ്മൂട്ടിയോടൊപ്പം ശ്യാംധര്‍ ചിത്രത്തിലും മിയ ദ ഗ്രേറ്റ് ഫാദറിലും അഭിനയിച്ചിരുന്നു. ഉണ്ണി മുകുന്ദന്‍ അസോസിയേറ്റ് ഡയറക്റ്ററായി കാമറയ്ക്ക് പുറകിലുണ്ടാകും എന്ന സവിശേഷതയുമുണ്ട്.

ഇനി വരാനുള്ളത് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ പീസാണ്. പുലിമുരുകന്‍ എന്ന ചിത്രത്തിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രം റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച് മുഹമ്മദ് വടകരയാണ് പതിനഞ്ച് കോടിയുടെ മുതല്‍മുടക്കില്‍ ഒരുക്കിയിരിക്കുന്നത്. നൂറു ദിവസത്തിന് മുകളില്‍ ചിത്രീകരണ ദിവസങ്ങളും തെന്നിന്ത്യയിലെ അഞ്ച് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാര്‍ ഒരുക്കുന്ന സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. സ്റ്റണ്ട് സില്‍വ, കനല്‍ക്കണ്ണന്‍, സിരുത്തൈ ഗണേശ്, ജോളി മാസ്റ്റര്‍, മാഫിയാ ശശി എന്നിവരാണ് ചിത്രത്തിലെ സംഘട്ടന സംവിധായകര്‍.

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ഈ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഉണ്ണി മുകുന്ദന്‍, ദിവ്യദര്‍ശന്‍, മക്ബൂല്‍ സല്‍മാന്‍, കൈലാഷ്, വരലക്ഷമി ശരത്കുമാര്‍,പൂനംബവ്ജ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേര് 'ഉണ്ട'യെന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനങ്ങള്‍ ഒന്നും വന്നിട്ടില്ല.
ശ്യാംധര്‍ ഒരുക്കുന്ന സ്ട്രീറ്റ് ലൈറ്റ്‌സ്, അങ്കിള്‍, തമിഴ് ചിത്രമായ പേരന്‍പ് എന്നീ ചിത്രങ്ങളാണ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ ഉടന്‍ വരാനിരിക്കുന്ന റിലീസുകള്‍. പരോള്‍, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം എന്നിവയാണ് കരാറൊപ്പുവച്ച മറ്റ് ചിത്രങ്ങള്‍

Ads by Google
Ads by Google
LATEST NEWS
TRENDING NOW