Monday, June 25, 2018 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 12 Nov 2017 11.58 AM

ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ആരും രാജിവച്ചിട്ടില്ല; ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ തോമസ് ചാണ്ടി രാജിവയ്ക്കും: എന്‍.സി.പി

NCP,Thomas Chandy

തിരുവനന്തപുരം: ഭൂമി കയ്യേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്ക് പൂര്‍ണ്ണ പിന്തുണ വീണ്ടും വ്യക്തമാക്കി എന്‍.സി.പി. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ആരും രാജിവച്ചിട്ടില്ലെന്ന് പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍ പീതാംബരന്‍ മാസ്റ്റര്‍. അതേസമയം, ഫോണ്‍വിളി വിവാദത്തില്‍ എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനായി തിരിച്ചുവന്നാല്‍ തോമസ് ചാണ്ടി മന്ത്രിസ്ഥാനം ഒഴിഞ്ഞുനല്‍കും. അത് തോമസ് ചാണ്ടി തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

വസ്തുതകളും രേഖകളും പരിശോധിച്ച ശേഷമാണ് മന്ത്രി രാജിവയ്ക്കകുക. സര്‍ക്കാര്‍ പരിശോധന നടത്തിയിട്ടുണ്ട്. കലക്ടറുടെ റിപ്പോര്‍ട്ടും നിയമോപദേശവും ലഭിച്ചിട്ടുണ്ട്. അത് എന്താണെന്ന് എന്‍.സി.പിക്ക് അറിയില്ല. അതുകൊണ്ട് അഭിപ്രായം പറയാനില്ല. തോമസ് ചാണ്ടി കുറ്റക്കാരനാണെന്ന് പറയുന്ന ഒരു വസ്തുതയും എന്‍.സി.പി കണ്ടെത്തിയിട്ടില്ല. എല്‍.ഡി.എഫ് യോഗം കൂടിയ ശേഷമേ അജണ്ട തീരുമാനിക്കൂ.

തോമസ് ചാണ്ടി രാജിവയ്ക്കുകയോ ഇല്ലയോ എന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ടില്ല. കുറ്റവാളിയാണെന്ന് സ്ഥാപിക്കപ്പെടാത്ത കാലത്തോളം മന്ത്രി രാജിവയ്‌ക്കേണ്ടതില്ല. നാളെ മന്ത്രിയായി തോമസ് ചാണ്ടി ഉണ്ടാവില്ലെന്ന് പറയാനുമാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW