Sunday, November 12, 2017 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 12 Nov 2017 11.44 AM

ഭീതിയുടെ വാതിലുകൾ തുറന്നു ‘GB 25’ബംഗ്ലാവ്; ഒരു ക്ലാസ് ​​ഹൊറര്‍ മലയാള ഷോര്‍ട് ഫിലിം

uploads/news/2017/11/164742/short.gif

നിഗൂഢതയൊളിപ്പിച്ച വീടുകളെ പറ്റി ഡോക്യുമെന്ററി തയാറാക്കുന്ന 4 മീഡിയ വിദ്യാർഥികളുടെ കഥ പറയുന്ന ഹൊറർ ത്രില്ലെർ GB 25 ഇതിനകം തന്നെ യൂട്യൂബിലെ ടോപ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി കഴിഞ്ഞു. വ്യത്യസ്തത നിറഞ്ഞ മേക്കിങ് ആണ് ചിത്രത്തെ ഇതേ നിരയിൽ ഉള്ള മറ്റു ഹ്രസ്വചിത്രങ്ങളിൽ നിന്നും വേറിട്ട് നിറുത്തുന്നത്. ഈ പതിനൊന്നു മിനിറ്റ് ദൈർഖ്യം ഉള്ള ഹ്രസ്വചിത്രം പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിറുത്തുന്നു .

മികച്ച പശ്ചാത്തലസംഗീതവും വി എഫ് എക്സ് ഉം ചിത്രത്തിന്റെ സവിശേഷത ആണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ കഥ പറയാൻ VFX വളരെ ഫലപ്രദമായി ഉപയോഗപെടുത്തിയിരിക്കുന്ന ചിത്രം സാങ്കേതികത്തികവ് പുലർത്തുന്നു.
ന്യൂലയിൻ മൂവീസ് ബാനറിൽ സൗരഭ് സെർജി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജാക്ക് - ഫെബിൻ കൂട്ടുകെട്ടിന്റെ സംഗീതം ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. ദൃശ്യമികവിനും എഡിറ്റിംഗിനും പിന്നിൽ അജ്മൽ സാബുവാണ്.
സൽമാൻ ,നിഖിൽ സാക്ക് ,റൂബൻ ,തരുൺ ,ഫിറാജ് എന്നിവർ ആണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് .

Ads by Google
Sunday 12 Nov 2017 11.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW