Sunday, November 12, 2017 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 12 Nov 2017 12.31 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2017/11/164506/2.jpg

അശ്വതി : അപ്രതീക്ഷിതമായ ചില പ്രതിസന്ധികള്‍ ഉണ്ടായെന്നിരിക്കും. നല്ല രീതിയില്‍ നടന്നിരുന്ന പല കാര്യങ്ങളും പെട്ടന്നു പ്രതിസന്ധിയിലാകും.
ഭരണി: മനോമാന്ദ്യം, സര്‍വ്വകാര്യതടസ്സം, ധനനഷ്‌ടം ഇവ കാണുന്നു. മധ്യാഹ്നത്തോടെ അനുകൂലസ്‌ഥിതി.
കാര്‍ത്തിക: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാകും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. സുഹൃത്‌ സഹായമുണ്ടാകും.
രോഹിണി : വിവിധ ക്ലേശങ്ങളെ നേരിടേണ്ടി വരും. ചിന്താക്കുഴപ്പവും, ഇച്‌ഛാഭംഗവും സംഭവിക്കാം.
മകയിരം: നൂതനസംരഭങ്ങള്‍ തുടങ്ങുവാന്‍ സാധിക്കും. തൊഴില്‍രംഗം അഭിവൃദ്ധി പ്രാപിക്കും.
തിരുവാതിര: വാഹനം വാങ്ങുവാനാഗ്രഹിക്കുന്നവര്‍ക്ക്‌ അത്‌ സാധ്യമാകും. പങ്കാളിത്ത വ്യാപാരങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക
പുണര്‍തം: ഉത്തരവാദിത്തപ്പെട്ട തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്‌.
പൂയം: പൊതുവെ ഗുണദോഷ സമ്മിശ്രാവസ്‌ഥ അനുഭവപ്പെടുന്നതാണ്‌. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും.
ആയില്യം: തൊഴില്‍രംഗത്ത്‌ അനുകൂലമാറ്റങ്ങള്‍ വരും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ശ്രദ്ധയോടെ നടത്തുക
മകം: പല കാര്യങ്ങളും പെട്ടന്ന്‌ പ്രതിസന്ധിയിലാകും. പല വിധത്തിലുള്ള ദുര്‍വ്യയങ്ങള്‍ ഉണ്ടാകാനിടയുണ്ട്‌.
പൂരം: യാത്രകള്‍ കൊണ്ട്‌ പലവിധ നേട്ടങ്ങള്‍ ഉണ്ടാകും. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും നടപ്പാകും.
ഉത്രം: പ്രതീക്ഷിക്കാതെ എല്ലാ കാര്യങ്ങളഉം മന്ദഗതിയിലാകും. ധന ദുര്‍വ്യയങ്ങള്‍ ഉണ്ടാകും.
അത്തം: കാര്‍ഷികരംഗത്തുള്ളവര്‍ക്ക്‌ പലവിധ ക്ലേശങ്ങള്‍ അനുഭവിക്കേണ്ടതായി വരാം. പൊതുപ്രവര്‍ത്തകര്‍ വളരെ ശ്രദ്ധിച്ചില്ലങ്കില്‍ ചില പാളിച്ചകള്‍ പറ്റും.
ചിത്തിര: പരിശ്രമങ്ങള്‍ ഫലവത്താകും. സാമ്പത്തിക നേട്ടം, മനസന്തോഷം, കാര്യസിദ്ധി ഇവ ഫലം
ചോതി: ധനപരമായ വിഷമതകളും അമിതച്ചെലവും ഉണ്ടാകും. മധ്യാഹ്നശേഷം അപ്രതീക്ഷിതമായ നേട്ടങ്ങളും കൈവരും
വിശാഖം: പല കാര്യങ്ങളിലും അസ്വസ്‌ഥകള്‍ അനുഭവപ്പെടും. പ്രവര്‍ത്തനരംഗത്ത്‌ മാന്ദ്യം പ്രതീക്ഷിക്കാം.
അനിഴം: ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കുക. അപ്രതീക്ഷിതമായ രോഗക്ലേശങ്ങള്‍ വരുവാനിടയുണ്ട്‌.
തൃക്കേട്ട: വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കുക. മനസ്സറിയാത്ത കാര്യത്തിന്‌ പഴി കേള്‍ക്കേണ്ടി വന്നേക്കാം.
മൂലം: മുന്‍കോപം നിയന്ത്രിക്കണം. ഗുണകരമായ പല മാറ്റങ്ങളും ഉണ്ടാകും.
പൂരാടം: പല കാര്യങ്ങളിലും അസ്വസ്‌ഥകള്‍ അനുഭവപ്പെടും. ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കുക.
ഉത്രാടം: അവിചാരിത ക്ലേശങ്ങള്‍ പലതുമുണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ പല വിധ ക്ലേശങ്ങള്‍ വന്നു ചേരാം.
തിരുവോണം: ഉദ്ദിഷ്‌ടകാര്യങ്ങള്‍ നടപ്പിലാകും. ധനസമൃദ്ധി കൈവരും. യാത്രകള്‍കൊണ്ട്‌ നേട്ടമുണ്ടാകും.
അവിട്ടം: ധനപരമായ വിഷമതകള്‍ ഉണ്ടാകാം. ഏതു കാര്യവും വളരെ ശ്രദ്ധയോടെ നിര്‍വ്വഹിക്കേണ്ടി വരും.
ചതയം: നൂതനസംരഭങ്ങള്‍ക്ക്‌ ശ്രമിക്കുന്നതിനു സാധ്യതയുണ്ട്‌. സുഹൃത്‌ജനങ്ങളില്‍ നിന്നും ചില സഹായങ്ങള്‍ ലഭിക്കും
പൂരുരുട്ടാതി: മനസ്സിന്‌ അസ്വസ്‌ഥത ഉണ്ടാകും. ധനപരമായ വിഷമതകള്‍ ഉണ്ടാകാം.
ഉതൃട്ടാതി: തൊഴില്‍രംഗത്ത്‌ തടസ്സങ്ങള്‍ വന്നുഭവിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും പ്രതിസന്ധിയെ നേരിടും.
രേവതി: ശരീര ക്ലേശങ്ങള്‍ ഉണ്ടാകാം. രോഗദുരിതങ്ങള്‍ അധികമാകാതെ സൂക്ഷിക്കണം. അവിചാരിത പ്രയാസങ്ങള്‍ പലതും ഉണ്ടാകാം.

Ads by Google
Sunday 12 Nov 2017 12.31 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW