Thursday, January 11, 2018 Last Updated 2 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 11 Nov 2017 04.06 PM

വിവാഹമോചനത്തിന് ശേഷം നൃത്തവേദിയിലേയ്ക്ക് ദിവ്യ ഉണ്ണിയുടെ തിരിച്ചു വരവ്

uploads/news/2017/11/164474/dyy.gif

വിവാഹമോചനത്തിന് ശേഷം മലയാളികളുടെ പ്രിയ നടി ദിവ്യ ഉണ്ണി വീണ്ടും ചിലങ്ക കെട്ടി ആടി. സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ദിവ്യ ഉണ്ണിയുടെ ഭരതനാട്യം അനന്തപുരിയില്‍ അരങ്ങേറിയത്. ഗുരുവന്ദനത്തോടെയായിരുന്നു തുടക്കം. പിന്നെ പ്രിയ നടിയുടെ ചടുല താളങ്ങള്‍ സദസ് കരഘോഷത്തോടെ വരവേറ്റു. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് ദിവ്യ ഉണ്ണി അനന്തപുരിയില്‍ നൃത്തമാടുന്നത്.

സൂപ്പര്‍ ഹിറ്റ് ചിത്രമായ കല്യാണ സൗഗന്ധികത്തിലൂടെ നായികയായി അരങ്ങേറിയ ദിവ്യ ഉണ്ണി മോഹന്‍ലാലിനൊപ്പം വര്‍ണ്ണ പകിട്ട്, ഉസ്താദ് തുടങ്ങിയ ചിത്രങ്ങളിലും ഭരതന്റെ ചുരം, പ്രണയവര്‍ണ്ണങ്ങള്‍.ഫ്രണ്ട്സ്, ആകാശഗംഗ തുടങ്ങി നിരവധി ചിത്രങ്ങളിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ച നടിയാണ്. മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിലായി അറുപതിലേറെ ചിത്രങ്ങളിലാണ് അവര്‍ ഇതിനകം അഭിനയിച്ച് കഴിഞ്ഞത്. 2013ല്‍ അവസാനമായി മുസാഫിര്‍ എന്ന ചിത്രത്തില്‍ അതിഥി താരമായെത്തി അഭിനയത്തോടുള്ള തന്റെ താല്‍പര്യം ദിവ്യ ഉണ്ണി പ്രകടിപ്പിച്ചിരുന്നു.

uploads/news/2017/11/164474/dvya.gif

2002 ജൂണ്‍ അഞ്ചിനായിരുന്നു അമേരിക്കയില്‍ ഡോക്ടറായ സുധീര്‍ ശേഖരനെ ദിവ്യ വിവാഹം കഴിച്ചത്. അര്‍ജുനും മീനാക്ഷിയുമാണു മക്കള്‍. വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച ദിവ്യ അമേരിക്കയിലെ ഹൂസ്റ്റണില്‍ ശ്രീപദം എന്നു പേരിട്ട ഡാന്‍സ് സ്‌കൂള്‍ നടത്തിവരികയായിരുന്നു. ഒപ്പം ഒട്ടേറെ വേദികളില്‍ നര്‍ത്തകിയായും തിളങ്ങി. കലോത്സവ വേദികളില്‍ നിന്നാണു ദിവ്യ സിനിമയിലെത്തിയത്. സിനിമാ രംഗത്തേക്കു മടങ്ങിയെത്തുവാന്‍ താല്‍പര്യമുണ്ടെന്ന് ദിവ്യ നേരത്തേ വ്യക്തമാക്കിയിരുന്നു.

Ads by Google
Saturday 11 Nov 2017 04.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW