Saturday, November 11, 2017 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 11 Nov 2017 03.14 PM

എന്നെ ആകര്‍ഷിക്കുന്നത് പ്രായമായ പുരുഷന്മാരാണ് - ഇലിയാന

uploads/news/2017/11/164464/CiniINWIliyaana111117..jpg

തെലുങ്ക് സിനിമയില്‍ നിന്ന് ബോളിവുഡില്‍ സിനിമയില്‍ എത്തി മുന്‍നിര നായികമാരുടെ പട്ടികയില്‍ ഇടംനേടിയ അഭിനേത്രിയാണ് ഇലിയാന ഡിക്രൂസ്, ആദ്യസിനിമയായ ദേവദാസു-ലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയ ഇലിയാന ഇപ്പോള്‍ ബോളിവുഡ്ഡില്‍ തിരക്കുള്ള അഭിനേത്രിയാണ്.

ഹിന്ദിയിലെ തന്റെ ആദ്യസിനിമയായ ബര്‍ഫിയും വന്‍ വിജയമായിരുന്നു. ബോളിവുഡ്ഡില്‍ വിജയം കൊയ്യുന്ന നടിയുടെ വിശേഷങ്ങളും അഭിപ്രായങ്ങളും.

? ഇലിയാന സിനിമയില്‍ സെലക്റ്റീവാണെന്ന് പറയുന്നു.


ഠ ഒരുപാട് സിനിമകള്‍ എന്നെ തേടി വരുന്നുണ്ട്. എല്ലാം സിനിമയിലും അഭിനയിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ അല്പം സെലക്റ്റീവാാകുന്നത് നല്ലത് അല്ലേ. എനിക്ക് കിട്ടുന്ന കഥാപാത്രങ്ങളില്‍ നല്ലതും എനിക്ക് അഭിനയിച്ച് ഫലിപ്പിക്കാന്‍ പറ്റിയതുമായ കഥാപാത്രങ്ങളാണ് ഞാന്‍ സെലക്റ്റ് ചെയ്യുക.

? സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഒരു ഇന്റര്‍വ്യൂവില്‍ പറയുകയുണ്ടായി.


ഠ അതെ. സെറ്റില്‍ എന്നെ ആരേലും ഫ്‌ളര്‍ട്ട് ചെയ്യുകയും ആ നടന്റെ കൂടെ അദ്ദേഹത്തിന്റെ വീട്ടില്‍ ഡ്രിങ്ക്‌സ് കഴിക്കാന്‍ പോകുകയാണെങ്കില്‍ അദ്ദേഹം ക്ഷണിക്കുമ്പോള്‍ തീര്‍ച്ചയായും അദ്ദേഹത്തിന്റെ കൂടെ എനിക്ക് ഇനിയും സിനിമ ചെയ്യാന്‍ കഴിയും.

പക്ഷേ എനിക്ക് അതിന് താല്പര്യമില്ല, ഞാനെന്തിനങ്ങനെ ചെയ്യണം? എനിക്ക് കഴിവുണ്ടെങ്കില്‍ സിനിമകള്‍ എന്നെ തേടി വരില്ലേ? ലണ്ടനില്‍ ഒരു സിനിമയുടെ ഷൂട്ടിംഗിനിടയില്‍ ഞാന്‍ മാനസ്സികമായി തകര്‍ന്ന ഒരവസ്ഥയുണ്ടായിരുന്നു. എനിക്ക് ഒരു സിനിമ നഷ്ടമായി.

ഒരാളുടെ കാമുകിയായാലേ സിനിമ ലഭിക്കുകയുള്ളൂ ഞാന്‍ അങ്ങനെയുള്ള ഒരാളല്ല. 11 വര്‍ഷത്തെ അഭിനയ അനുഭവം എനിക്കുണ്ട്. അതുകൊണ്ടുതന്നെ ഞാന്‍ ഒന്നിനും വേണ്ടി വിട്ടുവീഴ്ച ചെയ്യില്ല.

? നിങ്ങള്‍ ഒരു ആക്‌സിഡന്റല്‍ ആക്ട്രസാണെന്ന് പറഞ്ഞാല്‍


ഠ ഞാന്‍ മോഡലിഗാണ് ആദ്യം ചെയ്തിരുന്നത്. സിനിമയില്‍നിന്ന് ഓഫര്‍ വന്നപ്പോള്‍ ഞാന്‍ മോഡലിഗിന് വട നല്‍കി അഭിനയം സെലക്ട് ചെയ്തു.

തെലുങ്കിലെ ദേവദാസു ആണ് എന്റെ ആദ്യസിനിമ. അന്ന് എനിക്ക് 15 വയസായിരുന്നു. അതിന്റെ ഡയറക്ടര്‍ എന്നോട് പറഞ്ഞു '45 ദിവസം അമേരിക്കയിലായിരിക്കും സിനിമയുടെ ഷൂട്ടിംഗ്.

uploads/news/2017/11/164464/CiniINWIliyaana111117.jpg

അമേരിക്കയിലേക്ക് ഒരു ഫ്രീ ട്രിപ്പാണ്.' എനിക്ക് അഭിനയിക്കാനോ ഡാന്‍സ് ചെയ്യാനോ എന്തിന് അവരുടെ ഭാഷയില്‍ സംസാരിക്കാനോ അറിയില്ലെന്നു പറഞ്ഞപ്പോള്‍ ഡയറക്ടര്‍ പറഞ്ഞത് എല്ലാം ഞങ്ങള്‍ മാനേജ് ചെയ്തുകൊള്ളാം എന്നാണ്.

ആ ഒരു ധൈര്യത്തിലാണ് ഞാന്‍ മുന്നോട്ടു പോയത്.. പണമായിരുന്നില്ല സിനിമയിലേക്ക് എന്നെ അടുപ്പിച്ചത്. പക്ഷേ എന്റെ സുഹൃത്തുക്കള്‍ സമ്പാദിക്കുന്നതിനേക്കാളും കൂടുതല്‍ ഞാന്‍ സമ്പാദിച്ചു എന്നുള്ളത് വളരെ വലിയ ഒരു കാര്യമായിരുന്നു.

എന്റെ കൂടെ അഭിനയിച്ച റാം നല്ല വ്യക്തിയായിരുന്നു. ഇന്നും ഞങ്ങള്‍ തമ്മില്‍ ഒരു ഫ്രണ്ട്ഷിപ്പ് സൂക്ഷിക്കുന്നുണ്ട്.

? നിങ്ങള്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന് കേട്ടല്ലോ.


ഠ നിങ്ങളുടെ ഈ ചോദ്യംതന്നെ എനിക്ക് തമാശ തോന്നുന്നു. കല്യാണം വലിയ വാര്‍ത്തയാക്കേണ്ടതുണ്ടോ? ഞാന്‍ ഇപ്പോള്‍ സന്തോഷവതിയാണ്, ഒരുപാട് നല്ല സിനിമകള്‍ ചെയ്യുന്നു.

കല്യാണത്തിന് ഓവര്‍ റേറ്റഡായി എന്നാണ് ഞാന്‍ കരുതുന്നത്. നിങ്ങള്‍ കാത്തിരിക്കുക. ഞാന്‍ വിവാഹം കഴിക്കുന്നതിനു മുമ്പ് നിങ്ങളോട് അതിനെക്കുറിച്ച് പറഞ്ഞിരിക്കും. പിന്നെ എല്ലാത്തിനും ഒരല്‍പ്പം നിഗൂഢത നല്ലതല്ലേ.

? പ്രായമായ പുരുഷന്മാരാണ് നിങ്ങളെ ആകര്‍ഷിക്കുന്നത് എന്ന് അടുത്തിടെ പറയുകയുണ്ടായി.


ഠ അതില്‍ എന്താണ് ഇത്ര അസ്വാഭാവികത. ഞാന്‍ 26 വയസുള്ള ഒരു സ്ത്രീയുടെ മെച്ച്യൂരിറ്റിയില്ലാന്നും, പക്വതയില്ലാന്നും പലരും പറയാറുണ്ട്. അതുകൊണ്ടാകാം, എന്നെക്കാളും പ്രായമായവരെക്കുറിച്ച് ഞാന്‍ പറയുന്നത്.

പ്രായമായ വ്യക്തികളോട് ഞാന്‍ ഇടപഴകുന്നതുപോലെ, എന്റെ പ്രായത്തിലുള്ളവരോട് പെരുമാറാന്‍ എനിക്കു കഴിയില്ല. അത് ഓരോ വ്യക്തികളുടെ മച്ച്യൂരിറ്റിയനുസരിച്ച് ഇരിക്കും. പുരുഷന്മാരെക്കാളും പക്വത കൂടുതല്‍ കൈവരിക്കുന്നത് സ്ത്രീകളാണല്ലോ.

? മിക്ക നടിമാരും തന്റെ പാര്‍ട്ട്ണറെക്കുറിച്ച് പറയാനാഗ്രഹിക്കാറില്ല. എന്നാല്‍ ഇലിയാന അതില്‍നിന്നും വ്യത്യസ്തമാണല്ലോ.


ഠ ഒരു അവാര്‍ഡ് ഷോയില്‍ ഞാനും ആന്‍ഡ്രു ഒരുമിച്ചാണ് പോയത്. ആ സമയത്ത് ആന്‍ഡ്രു എന്റെ കൂടെ ഉണ്ടായതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. ആന്‍ഡ്രു നീബോണ്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്.

ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രാഫറാണ്. ഒരു സാധാരണ വ്യക്തിത്വത്തിനുടമയാണ്. എനിക്ക് വളരെയേറെ സ്‌പെഷലാണ് അദ്ദേഹം. എന്റെ കുടുംബത്തിന് മുന്നില്‍ ഞാന്‍ ഒന്നും മറച്ചുവച്ചിട്ടില്ല. അതുകൊണ്ട് തന്നെ എന്റെ ബന്ധത്തെക്കുറിച്ച് ഞാന്‍ വളരെ ഓപ്പണാണ്.

ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നവളാണ്. ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയത് വളരെ വിചിത്രമായ സാഹചര്യത്തിലായിരുന്നു. അദ്ദേഹത്തെ കണ്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു തീരുമാനമെടുത്തു.

എന്റെ ജീവിതത്തില്‍ എന്നും അദ്ദേഹമുണ്ടാകും എന്ന്. ചില വ്യക്തികള്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് പ്രത്യേകമായ ചില കാരണങ്ങള്‍ കൊണ്ടാണ്.' ഇലിയാന പറഞ്ഞുനിര്‍ത്തി.

-അശ്വനി കെ.

Ads by Google
Ads by Google
TRENDING NOW