Friday, September 21, 2018 Last Updated 37 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 11 Nov 2017 02.47 PM

ദശരഥ പുത്രന്മാര്‍ക്ക് വനത്തില്‍ സദ്യയൊരുക്കിയ ഭരദ്വാജ മുനിയും വിരുന്നിനെത്തിയ ദേവഗണവും

uploads/news/2017/11/164461/Weeklypuranakdha101117a.jpg

ശ്രീരാമനും സീതയും ലക്ഷ്മണനും വനത്തില്‍ താമസിച്ചിരുന്ന കാലം. ഒരു ദിവസം ശ്രീരാമന്‍ പറഞ്ഞു. സീതേ.. ആ കാണുന്നതാണ് ചിത്രകൂടം. ആ കൂറ്റന്‍ പര്‍വതത്തിലാണ് മഹാമുനിയായ ഭരദ്വാജന്റെ ആശ്രമം. നമുക്ക് ചിത്രകൂടത്തിലെത്തി മുനിവര്യനെ കാണണം.

അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങണം അദ്ദേഹത്തെ ചെന്നു കാണാം അതിനെന്താ .. തീര്‍ച്ചയായും അത് സന്തോഷം നല്‍കുന്ന കാര്യമാണല്ലോ. സീതയും സമ്മതിച്ചു. വൈകാതെ അവര്‍ ചിത്രകൂടത്തിലുള്ള ആശ്രമത്തില്‍ എത്തി.

ഭരദ്വാജമുനി അവരെ സന്തോഷത്തോടെ സ്വീകരിച്ചിരുത്തി. ശ്രീരാമനും സീതയും കാട്ടിലേക്ക് പുറപ്പെട്ടപ്പോള്‍ അനുജന്‍ ഭരതന്‍ കൊട്ടാരത്തില്‍ ഉണ്ടായിരുന്നില്ല. ജ്യേഷ്ഠനേയും പത്‌നിയേയും സഹോദരനേയും കാണണം..

ഭരതനും കാട്ടിലേക്കു തിരിച്ചു. പലദിക്കുകളിലും കാടുകളിലും തിരഞ്ഞ ഭരതന്‍ വൈകാതെ ഭരദ്വാജമുനിയുടെ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു. അതുകണ്ട് ഭരദ്വാജന്‍ പറഞ്ഞു. ദശരഥപുത്രന്‍മാരായ മൂന്നു കുമാരന്‍മാരും സീതാദേവിയുമല്ലേ എത്തിയിരിക്കുന്നത്.

ഇതില്‍പരം ആനന്ദം എനിക്ക് ഉണ്ടാകാനില്ല. നിങ്ങള്‍ക്ക് ഞാന്‍ കൊട്ടാര ത്തിലേതുപോലെ നല്ലൊരു സദ്യതന്നെ ഏര്‍പ്പാടാക്കാം. ഭരദ്വാജന്‍ വിശ്വകര്‍മ്മാവിനോട് വലിയൊരു വിരുന്നൊരുക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അതു സമ്മതിക്കുകയും ചെയ്തു. താമസംകൂടാതെ സദ്യ തയാറായി.

രാമലക്ഷ്മണന്‍മാരും സീതയും ഭരതനും അവരോടൊപ്പമുള്ള പടയാളികളും ആശ്രമത്തിലുള്ളവരും സദ്യ ഉണ്ണാനായി ഇരുന്നു. അപ്പോഴാണ് അവിടേയ്ക്ക് ദേവന്‍മാരും കുറച്ചധികം മുനിമാരും വന്നെത്തിയത്. വരൂ.. നമുക്കൊരുമിച്ച് സദ്യ കഴിക്കാം..ഭരദ്വാജമുനി അവരേയും സദ്യയയ്ക്ക് ക്ഷണിച്ചു.

അവര്‍ ആഹാരം കഴിച്ചുകഴിഞ്ഞതോടെ ദേവസുന്ദരികളെത്തി നൃത്തം തുടങ്ങി. അവിടെയുണ്ടായിരുന്നവര്‍ അതുകണ്ടു രസിച്ചിരുന്നു. അടുത്തുള്ള കാട്ടിലെ ചെടികള്‍ ശാഖകളിളക്കി. പക്ഷിമൃഗാദികളും സന്തോഷത്തോടെ നൃത്തം തുടങ്ങി.

അങ്ങനെ ആശ്രമം ദേവലോകത്തിനു തുല്യമായി. ശ്രീരാമന്‍ പറഞ്ഞു.. നോക്കൂ.. ഇവിടുത്തെ നൃത്തവും വിരുന്നും നീ കാണുന്നില്ലേ ഭരതാ... ഞങ്ങള്‍ കാട്ടില്‍ എത്ര സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് നിനക്കിപ്പോള്‍ മനസിലായിക്കാണുമല്ലോ.

ജ്യേഷ്ഠനും ഭാര്യയും ലക്ഷ്മണനും കാട്ടില്‍ സുഖത്തോടെയാണ് കഴിയുന്നതെന്നും അവര്‍ക്ക് കഷ്ടപ്പാടില്ലെന്നും ഭരതന് ബോധ്യമായി. അതോടെ ഭരതന്‍ സന്തോഷത്തോടെ തിരിച്ചുപോയി.

Ads by Google
Ads by Google
Loading...
TRENDING NOW