Saturday, November 11, 2017 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 11 Nov 2017 01.34 PM

'തലയുയര്‍ത്തി' അനന്തപുരി..,'തലകുനിച്ച്' രാജ്യ തലസ്ഥാനം : രാജ്യത്തെ ഏറ്റവും മലീനീകരണം കുറഞ്ഞ നഗരമായി തിരുവനന്തപുരം

Thirivananthapuram, Least pollution

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും മലിനീകരണം കുറഞ്ഞ നഗരമായി തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വെബ്‌സൈറ്റ് നടത്തിയ പഠനത്തിലാണ് ഇന്ത്യയില്‍ ഏറ്റവും മലിനീകരണം കുറഞ്ഞ നഗരമായി കേരളത്തിന്റെ തലസ്ഥാന നഗരം തിരഞ്ഞെടുക്കപ്പെട്ടത്.

Thirivananthapuram, Least pollution

ഏറ്റവും കൂടുതല്‍ മലീനീകരിക്കപ്പെട്ടത് രാജ്യ തലസ്ഥാന നഗരമായ ഡല്‍ഹിയാണ്. 24 മണിക്കൂറിലെ ശരാശരി മലീനീകരണതോത് അളന്നാണ് രാജ്യത്തെ നഗരങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയിരിക്കുന്നത്. നല്ലത് മുതല്‍ ഗൗരവതരം എന്നീങ്ങനെ ആറു തരത്തില്‍ തരം തിരിച്ചാണ് നഗരങ്ങള്‍ക്ക് സ്ഥാനവും മലിനീകരണ തോതും നല്‍കിയിരിക്കുന്നത്. പച്ച നിറം അടയാളപ്പെടുത്തിയ 'നല്ലത്' എന്ന ഗ്രൂപ്പില്‍ ഇടം പിടിച്ച തിരുവനന്തപുരം നഗരത്തില്‍ 13 ശതമാനം മാത്രമാണ് മലിനീകരണ തോത്. ഇതേ ഗ്രൂപ്പില്‍ ചെന്നൈയും, ബാംഗ്ലൂരും, ഹൈദരാബാദ്, മുംബൈ, വിജയവാഡ ഉള്‍പ്പെടെ ഒന്‍പത് നഗരങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്.

400 ശതമാനത്തിനു മുകളില്‍ മലിനീകരണതോത് രേഖപ്പെടുത്തിയിരിക്കുന്ന ഗൗരവതരം എന്ന ഗ്രൂപ്പിലാണ് ഡല്‍ഹി ഉള്‍പ്പെട്ടിരിക്കുന്നത്. ഡല്‍ഹിക്കു പുറമെ ഗാസിയാബാദ്, നോയിഡ, മൊറാദ്ബാദ് എന്നീ നഗരങ്ങളും ഏറ്റവും മലീനീകരണ തോത് കൂടിയ ഗ്രൂപ്പിലാണ് ഇടംപിടിച്ചിരിക്കുന്നത്.

Ads by Google
Saturday 11 Nov 2017 01.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW