Saturday, November 11, 2017 Last Updated 3 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 11 Nov 2017 11.03 AM

ലൈംഗിക പീഡനത്തിനെതിരേ 'മാംസ ബിക്കിനി' യണിഞ്ഞ് ബ്രസീലിയന്‍ മോഡലുകള്‍; കഴിഞ്ഞവര്‍ഷം ഒരുക്കിയത് 'ബിക്കിനി അന്ത്യഅത്താഴം'

uploads/news/2017/11/164417/bikini-1.jpg

ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ ഹാംഗ് ഓവറില്‍ നിന്നും ഗ്‌ളാമര്‍ ലോകത്തിന് മോചനമില്ല. നടീനടന്മാരെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഹാര്‍ വെയ്ന്‍സ്റ്റീനെതിരേ നടിമാര്‍ തുടക്കമിട്ട പ്രതിഷേധം ബ്രസീലിലെ 'മിസ് ബംബം' സൗന്ദര്യ മത്സരത്തിലും ശ്രദ്ധനേടി. മത്സരാര്‍ത്ഥികള്‍ പ്രതിഷേധ സൂചകമായി 'മാംസം കൊണ്ടുള്ള ബിക്കിനി' അണിഞ്ഞ് റാംപിലെത്തിയതാണ് പുതിയ വാര്‍ത്ത.

ലൈംഗിക പീഡനത്തിനെതിരേ ഇരകള്‍ക്ക് വേണ്ടി എന്ന ആശയമുയര്‍ത്തി ലൈംഗിക പീഡനത്തിന് ഇരകളായവരോടുള്ള ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പച്ചഇറച്ചി കൊണ്ട് ഡിസൈന്‍ ചെയ്ത വസ്ത്രമണിഞ്ഞായിരുന്നു ഇവര്‍ എത്തിയത്. വിനോദ മോഡലിംഗ് മേഖലകളില്‍ തങ്ങളെ വെറും മാംസ പിണ്ഡം പോലെ പരിഗണിക്കുന്നു എന്നു പ്രസ്താവിച്ച് 50 കിലോയോളം ഇറച്ചിയാണ് ഓരോ മോഡലും വസ്ത്രമായി അണിഞ്ഞത്.

uploads/news/2017/11/164417/bikini-2.jpg

'' ലൈംഗിക പീഡനത്തിന് കൂടുതല്‍ സെക്സിയാകുന്നെന്നും ഹോളിവുഡ് നടിമാരെന്നും ആണെല്ലോ കുറ്റപ്പെടുത്തല്‍. അങ്ങിനെ തോന്നാന്‍ തങ്ങള്‍ വെറും മാംസപിണ്ഡങ്ങളല്ല. ഇനിയെന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത് ?'' എന്നായിരുന്നു മാംസ ബിക്കിനിയുടെ ചിത്രം ഇട്ട് ഒരു മോഡല്‍ ചോദിച്ചത്. 2010 എംടിവി മ്യൂസിക് വീഡിയോ അവാര്‍ഡില്‍ ലേഡി ഗാഗ അണിഞ്ഞ മാംസ വസ്ത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു നടിമാരുടെ പുതിയ പരീക്ഷണം. ബ്രസീലിലെ സാന്‍ പാബ്‌ളോയില്‍ നടക്കുന്ന ഈ വര്‍ഷത്തെ മിസ് ബംബം മത്സരത്തില്‍ 27 മോഡലുകളാണ് പങ്കെടുത്തത്.

റോസി ഒളിവേര എന്ന 28 കാരി കിരീടം നേടുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷവും പങ്കെടുക്കാന്‍ എത്തിയവര്‍ വിവാദമുണ്ടാക്കിയിരുന്നു. ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ അന്ത്യത്താഴമായിരുന്നു ബിക്കിനി പ്രദര്‍ശനത്തിന് ഇവര്‍ വിഷയമാക്കിയത്. നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്ന്റെ ലൈംഗിക ദുരുപയോഗത്തിനെതിരേ ഹോളിവുഡ് നടിമാര്‍ തുടങ്ങിവെച്ച പ്രതിഷേധം ഇപ്പോഴും ശക്തമായി മുമ്പോട്ട് പോകുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW