Monday, November 05, 2018 Last Updated 1 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 10 Nov 2017 07.05 PM

മലേഷ്യന്‍ മനുഷ്യപ്പുച്ച സത്യമോ?....അറിയേണ്ടേ സംഭവം എന്താണെന്ന്

police, bizarre, creature

ഒക്‌ടോബര്‍ മാസത്തിലാണ് പൂച്ചയുടെ ശരീരവും പല്ലുകളും മനുഷ്യന്റെ തലയുമുള്ള ഒരു വിചിത്ര ജീവി ഇന്റര്‍നെറ്റില്‍ വൈറലായത്. മലേഷ്യയിലെ അതിര്‍ത്തി പ്രദേശമായ പഹാങ്കില്‍ കണ്ടെത്തിയ ജീവി എന്നു പറഞ്ഞായിരുന്നു ഇവന്‍ വൈറലായത്. ഇതിന്റെ വീഡിയോയും ഇതിന് പിന്നാലെ പുറത്ത് എത്തിയിരുന്നു. വീഡിയോ പ്രചരിപ്പിച്ചവര്‍ തന്നെ അതിന് വിശദീകരണവും നല്‍കി. സംഗതി ഏതോ അന്യഗ്രഹജീവിയാണ്.

നാലു കാലിലാണ് നില്‍പ്. വലുപ്പം ഏകദേശം ഒരു മുയലിനോളം വരും. തവളകളുടേതുപോലെ മുറുകെപിടിക്കാന്‍ സഹായിക്കുന്ന വിരലുകള്‍. തലയില്‍ കുറച്ച് നേര്‍ത്ത മുടിയിഴകളുണ്ട്. മനുഷ്യന്റേതുപോലെ മുഖം. രണ്ടു കൂര്‍ത്ത കോമ്പല്ലുകള്‍ വായില്‍ നിന്നും പുറത്തേയ്ക്ക് ചാടി നില്‍ക്കുന്നു. അല്‍പം നീണ്ട കഴുത്ത്. ബാക്കി ശരീരഭാഗങ്ങളെല്ലാം പൂച്ചയെപ്പോലെ.

police, bizarre, creature

മലേഷ്യയിലെ ഒരു അജ്ഞാത പ്രദേശത്ത് ഇതിന്റെ പരിശോധന തുടരുകയാണ്. ഒട്ടേറെ പേര്‍ ഇതു വിശ്വസിച്ച് ചിത്രങ്ങളും വിഡിയോകളും വന്‍തോതില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഇതോടെ ചിത്രങ്ങള്‍ വൈറലായി. അതോടെ പോലീസ് തന്നെ വിശദീകരണവുമായി രംഗത്തെത്തി.

തെക്കന്‍ മലേഷ്യയിലാണ് പഹാങ്ക്. അവിടെ ഒരിടത്തും ഇത്തരത്തിലൊരു ജീവിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്ലെന്നായിരുന്നു വിശദീകരണം. ഫോട്ടോയിലെ ജീവി വെറും നുണയാണ്. ഇന്റര്‍നെറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ചിത്രമാണ് പ്രചരിപ്പിക്കപ്പെട്ടത്. അതില്‍ കൃത്രിമം വരുത്തിയിട്ടുമുണ്ട്. സിലിക്കണ്‍ കൊണ്ടു നിര്‍മിച്ച വിചിത്രജന്തുവിന്റെ പാവയാണിതെന്നും പോലീസ് വിശദീകരിച്ചു.

തെളിവായി, ഇത്തരം പാവകള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ സൈറ്റുകളുടെ വിവരങ്ങളും നല്‍കി. എങ്കിലും ഇപ്പോഴും 'മലേഷ്യന്‍ മനുഷ്യപ്പൂച്ച' സത്യമാണെന്നു വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം പേരും.

ഇന്ത്യയിലും ഇത്തരത്തിലൊരു സംഭവം നടന്നിരുന്നു. ഒരു ആടിന്റെ വിഡിയോ ആണ് അന്നു വൈറലായത്. മനുഷ്യന്റെ മുഖമായിരുന്നു അതിന്. എന്നാല്‍ ആടിന്റെ മൂക്ക് ശാരീരിക തകരാറു കാരണം മനുഷ്യന്റെ മൂക്കുപോലെയായതാണു പ്രശ്‌നമായത്. ആടിന്റെ ചുണ്ടുകളും തൂങ്ങിയ നിലയിലായതോടെ ഒറ്റനോട്ടത്തില്‍ മനുഷ്യമുഖമുള്ള ആടു തന്നെ.

Ads by Google
Friday 10 Nov 2017 07.05 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW