Friday, November 10, 2017 Last Updated 1 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 10 Nov 2017 03.11 PM

പെര്‍ഫെക്ട് പേഴ്‌സന്‍

''ഭക്ഷണത്തില്‍ നിയന്ത്രണമുണ്ടെങ്കിലും ചോക്‌ലേറ്റുകള്‍ കണ്ടാല്‍ അക്ഷയ് കൊച്ചുകുട്ടിയെപ്പോലെയാണ് ''
uploads/news/2017/11/164125/WeeklyNetcafe101117a.jpg

സ്വപ്നങ്ങള്‍ കാണുവാനും അതുപോലെ ജീവിക്കാനും ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ആഗ്രഹിച്ചതിനേക്കാള്‍ ഇരട്ടി നേട്ടങ്ങള്‍ ജീവിതത്തില്‍ സ്വന്തമാക്കിയവര്‍ വളരെ വിരളമാണ്.

അക്കൂട്ടത്തില്‍ ഒരാളാണ് അക്ഷയ്കുമാര്‍. ഒരു വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങിയ 4 ചിത്രങ്ങളും നൂറുകോടി ക്ലബ്ബിലെത്തിച്ച സൂപ്പര്‍ ഹീറോയുടെ വിശേഷങ്ങള്‍...

പാതിവഴിയില്‍ ഉപേക്ഷിച്ച പഠനം


അക്ഷയ് കുമാര്‍ ജനിച്ചത് അമൃത്‌സറിലാണെങ്കിലും വളര്‍ന്നത് മുംബൈയിലും ഡല്‍ഹിയിലുമൊക്കെയായിരുന്നു. സിനിമയോട് കുട്ടിക്കാലം മുതല്‍ താല്‍പര്യമുണ്ടായിരുന്ന താരത്തിനോട് മിലിട്ടറിക്കാരനായ അച്ഛന്‍ ജീവിതലക്ഷ്യമെന്താണെന്നു ചോദിച്ചപ്പോള്‍ മകന്‍ നല്‍കിയ മറുപടി സിനിമാനടനാകണമെന്നാണ്.

സ്‌കൂള്‍ജീവിതം കഴിഞ്ഞ് കലാലയത്തിലേക്ക് പ്രവേശിച്ചപ്പോള്‍ പ്രാണനെപ്പോലെ കരുതിയ കരാട്ടെയ്ക്ക് വേണ്ടി പഠനം ഉപേക്ഷിച്ചു. ശേഷം അച്ഛന്റെ അനുവാദത്തോടെ ബാങ്കോക്കില്‍ പോയി കരാട്ടെയും മറ്റ് ആയോധനമുറകളും പഠിച്ചു.

സിനിമയെന്ന ജീവിതാഭിലാഷം


കരാട്ടെ പഠിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയ താരത്തിന് കീഴില്‍ കരാട്ടെ പഠിക്കാനെത്തിയ ഫോട്ടോഗ്രാഫര്‍ മുഖാന്തരമാണ് അക്ഷയ് മോഡലിംഗിലേക്ക് പ്രവേശിക്കുന്നത്. ഒരു മാസം കരാട്ടെ പഠിപ്പിച്ചാല്‍ കിട്ടുന്ന തുക രണ്ടുദിവസം കൊണ്ട് മോഡലിംഗില്‍നിന്നു കിട്ടാന്‍ തുടങ്ങി.

താമസിയാതെ മോഡലിംഗ് സ്വീകരിച്ചു. മോഡലിംഗില്‍നിന്നു സിനിമയിലേക്കുള്ള യാത്ര അധികം ദൂരെയായിരുന്നില്ല. ബാക്ഗ്രൗണ്ട് ഡാന്‍സറായിട്ടായിരുന്നു സിനിമയില്‍ തുടക്കം കുറിച്ചത്.

ദീര്‍ഘനാളത്തെ കഠിനപരിശ്രമങ്ങള്‍ക്കൊടുവില്‍ അക്ഷയ് കുമാര്‍ നായകപരിവേഷത്തിലെത്തിച്ചേര്‍ന്നു.

uploads/news/2017/11/164125/WeeklyNetcafe101117b.jpg

സ്‌ട്രോങ്ങ് ഫാമിലി


എത്ര തിരക്കുകളുണ്ടെങ്കിലും സ്വന്തം കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാന്‍ മറക്കാത്ത താരമാണ് അക്ഷയ്. താരദാമ്പത്യങ്ങള്‍ ശിഥിലമാകുന്ന ഇക്കാലത്ത് കുടുംബബന്ധങ്ങള്‍ എപ്രകാരമായിരിക്കണമെന്ന് കാട്ടിത്തരുന്ന ദമ്പതികളാണ് അക്ഷയ്- ട്വിങ്കിള്‍ ഖന്ന ബന്ധം.

ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നതിലുപരി നല്ല സുഹൃത്തുക്കള്‍ കൂടിയാണ് ഇരുവരും. അക്ഷയ് അഭിനയത്തില്‍ മുഴുകുമ്പോള്‍ ഭാര്യയും മുന്‍നടിയുമായിരുന്ന ട്വിങ്കിള്‍ പുസ്തകമെഴുത്ത്, ഇന്‍റീരിയര്‍ ഡിസൈനിംഗ് പോലുള്ള കാര്യങ്ങളില്‍ തിരക്കിലാണ്.

എന്നാലും ഇരുവരും കുടുംബജീവിതത്തില്‍ പരസ്പരസ്‌നേഹവും ബഹുമാനവും ആദ്യന്തം ഒരുപോലെ നിലനിര്‍ത്തിപ്പോരുന്നു.

ലൈഫ്‌സ്‌റ്റൈല്‍


എക്‌സര്‍സൈസുകളും യോഗയും മുടക്കാത്ത താരമാണ് അക്ഷയ്. ഭക്ഷണത്തില്‍ നിയന്ത്രണമുണ്ടെങ്കിലും ചോക്‌ലേറ്റുകള്‍ കണ്ടാല്‍ ഇദ്ദേഹം കൊച്ചുകുട്ടികളെ പോലെയാണ്.

പഴയകാല ഹിന്ദി സിനിമകളുടെ പോസ്റ്റര്‍ സൂക്ഷിക്കുക, പാചകം ചെയ്യുക, വോളിബോള്‍ കളിക്കുക എന്നിവയൊക്കെ താരത്തിന്റെ ഇഷ്ടവിനോദങ്ങളാണ്.

തൊട്ടതെല്ലാം പൊന്നാക്കിമാറ്റിയ അക്ഷയ് കുമാര്‍ ഒരു സിനിമയ്ക്കായി വാങ്ങുന്ന പ്രതിഫലം 25 കോടിയാണ്. പ്രതിഫലം പറ്റാതെയും ഇദ്ദേഹം ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

ദേവിന റെജി

Ads by Google
Ads by Google
TRENDING NOW