Monday, February 18, 2019 Last Updated 3 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 10 Nov 2017 01.54 PM

സലിംകുമാറിന്റെ '' ദൈവമേ കൈതൊഴാം K. കുമാറാകണം''

uploads/news/2017/11/164113/CiniLOcTDaivameKaithozham.jpg

ശുദ്ധമായ നര്‍മ്മങ്ങളിലൂടെ മലയാളസിനിമയില്‍ തനതായ വ്യക്തിത്വം കാത്തുസൂക്ഷിച്ച നടനാണ് സലിംകുമാര്‍ പിന്നീട് നര്‍മ്മത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞ് ഇന്ത്യയിലെ മികച്ച നടനായി അംഗീകരിക്കപ്പെട്ടു. പിന്നീട് സംവിധാനത്തിലെത്തിയപ്പോഴും നര്‍മ്മത്തിന്റെ പാതയിലല്ല സഞ്ചരിച്ചത്. കലാ മൂല്യത്തിനാണ് പ്രാധാന്യം നല്‍കിയത്.

ഇപ്പോഴിതാ സലിംകുമാര്‍ മെയിന്‍ സ്ട്രീം സിനിമയുടെ ഭാഗമായി മാറിക്കൊണ്ട് ഒരു മുഴുനീള നര്‍മ്മചിത്രം സംവിധാനം ചെയ്യുന്നു. ചിത്രം ദൈവമേ കൈതൊഴാം ഗ്ഗഗ' കുമാറാകണം. ഈ ചിത്രത്തിന്റെ ചിത്രീകരണം ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 11 ബുധനാഴ്ച കാലത്ത് ഈരാറ്റുപേട്ടയ്ക്കടുത്തുള്ള ഇടമറുകില്‍ ആരംഭിച്ചു.

ലളിതമായ തുടക്കം
ഈരാറ്റുപേട്ട - മുട്ടം റൂട്ടില്‍ ഇടമറുകിലെ കരിങ്കല്‍ ഭിത്തികളില്‍ നിര്‍മ്മിക്കപ്പെട്ടതും സാധാരണേതില്‍നിന്നും ഏറെ വ്യത്യസ്തമായ ഒരു തറവാട്ടിലായിരുന്നു തുടക്കം. ഈ വീടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും. അണിയറ പ്രവര്‍ത്തകര്‍, ബന്ധുമിത്രാദികള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍... ഇവരുടെ സാന്നിധ്യത്തില്‍ തുടക്കമിട്ടു. ആന്റോ ജോസഫാണ് ആദ്യ ഭദ്രദീപം തെളിച്ചത്. ഡോ. സഖറിയാ തോമസ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു. സലിംകുമാര്‍ ഫസ്റ്റ് ക്ലാപ്പടിച്ചു. ജയറാം, നാദിര്‍ഷ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

uploads/news/2017/11/164113/CiniLOcTDaivameKaithozham3.jpg

സന്ദീപ് സേനന്‍, അനീഷ് എം. തോമസ്, സജയ് സെബാസ്റ്റിയന്‍, (അങ്കിള്‍ നിര്‍മ്മാതാവ്), ജിജി അഞ്ചാനി (പത്തു കല്പനകള്‍ നിര്‍മ്മാതാവ്) എന്നിവരൊക്കെ ചടങ്ങില്‍ സംബന്ധിച്ചവരില്‍ പ്രമുഖരാണ്.

ജയറാമും കുളപ്പുള്ളി ലീലയും പങ്കെടുത്ത ഒരു രംഗത്തിലൂടെയായിരുന്നു ചിത്രീകരണത്തിന് തുടക്കമിട്ടത്. ജയറാം നായകനാകുന്ന ഈ ചിത്രത്തില്‍ അനുശ്രീയാണ് നായിക. സമീപകാലത്ത് ഏറെ മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ അനുശ്രീക്ക് ഈ ചിത്രത്തിലും ഏറെ അഭിനയമികവ് പുലര്‍ത്താന്‍ കഴിയുന്ന ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്.

ജയറാം അവതരിപ്പിക്കുന്ന കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യ നിര്‍മ്മല എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ അനുശ്രീ അവതരിപ്പിക്കുന്നത്.ജയറാമും അനുശ്രീയും തമ്മിലുള്ള അഭിനയമത്സരം തന്നെയാണ് ഈ ചിത്രമെന്നു പറയുന്നതിലും തെറ്റില്ല.

ജയറാമില്‍നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള കുടുംബ ചിത്രം. ഒരു തികഞ്ഞ ഫാമിലി ഹ്യൂമര്‍ ചിത്രം.
ഉണ്ണായിപുരം എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. സാധാരണക്കാര്‍ താമസിക്കുന്ന ഒരു ഗ്രാമം. ഇവിടത്തെ ഒരിടത്തരം കുടുംബാംഗമാണ് കൃഷ്ണകുമാര്‍.

uploads/news/2017/11/164113/CiniLOcTDaivameKaithozham4.jpg

വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസറാണ്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്റെ ജോലിക്കായി കഷ്ടപ്പെട്ടിറങ്ങും. ഭാര്യ നിര്‍മ്മലയ്ക്കാണ് വീടിന്റെ ചുമതലയൊക്കെ. ജോലിയില്‍ കാണിക്കുന്ന ശുഷ്‌കാന്തിയൊന്നും കൃഷ്ണകുമാറിന് കുടുംബജീവിതത്തിലില്ല.

കുടുംബ പ്രാരാബ്ധങ്ങള്‍ മുഴുവന്‍ നിര്‍മ്മലയുടെ ചുമലില്‍. ജീവിതം വീടിനുള്ളിലായി മാത്രം ഒതുങ്ങുന്ന അവസ്ഥ. ഇവിടെ ഇരുവരും ചേര്‍ന്ന് പുതിയൊരു തീരുമാനമെടുക്കുന്നു. ഈ തീരുമാനമുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് പിന്നീട് ഈ ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

ഇതെല്ലാം നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ.നെടുമുടി വേണുവാണ് ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കോട്ടയം പ്രദീപും മുഴുനീള കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. പ്രദീപ് ആദ്യമായിട്ടാണ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനിവാസന്‍, സലികുമാര്‍, ഹരീഷ് കണാരന്‍, ശിവജി ഗുരുവായൂര്‍, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, സമദ്, നോബി, സുബീഷ്, കോട്ടയം റഷീദ്, ഏലൂര്‍ ജോര്‍ജ്, സുരഭി, തെസ്‌നി ഖാന്‍, മോളി കണ്ണമാലി എന്നിവും പ്രധാന താരങ്ങളാണ്.

uploads/news/2017/11/164113/CiniLOcTDaivameKaithozham2.jpg

പ്രദീപ് കാവുന്തറയുടെ കഥയ്ക്ക് സലിംകുമാര്‍ തിരക്കഥ രചിക്കുന്നു. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് നാദിര്‍ഷയാണ്.
സീനു സിദ്ധാര്‍ത്ഥാണ് ഛായാഗ്രാഹകന്‍, എഡിറ്റിംഗ്- റിയാസ്, കലാസംവിധാനം- റിയാസ്, മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റിയൂം ഡിസൈന്‍- സുനില്‍ റഹ്മാന്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടേഴ്‌സ്- സിനി ബാബു, മനേഷ് കടുങ്ങല്ലൂര്‍, സഹസംവിധാനം റോണി, ശരത്ത് അമ്പാടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബാദ്ഷ, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്- റിച്ചാര്‍ഡ്, പ്രൊഡക്ഷന്‍ മാനേജര്‍- അഭിലാഷ് അര്‍ജുനന്‍, ലൊക്കേഷന്‍ മാനേജര്‍- ജോര്‍ഡി പൂഞ്ഞാര്‍. യു.ജി.എം. റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

-വാഴൂര്‍ ജോസ്
ഫോട്ടോ: മോഹന്‍ സുരഭി

Ads by Google
Ads by Google
Loading...
TRENDING NOW