Thursday, November 09, 2017 Last Updated 8 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 09 Nov 2017 03.27 PM

ദാമ്പത്യം സുന്ദരമാക്കാന്‍...

പരസ്പരം അടുത്തറിഞ്ഞ് താങ്ങും തണലുമായി മാറേ ണ്ട ജീവിതയാത്രയാണ് ദാമ്പത്യം. അസ്വാരസ്യങ്ങളകറ്റി ദാമ്പത്യം ആനന്ദകരമാക്കാന്‍ മനസ്സ് തുറന്ന് സംസാരിക്കണമെന്ന് മാത്രം. പങ്കാളി പറയുന്നത് കേള്‍ക്കാന്‍ തയാ റായാല്‍ത്തന്നെ ഒട്ടേറെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും.
uploads/news/2017/11/163783/relationship091117.jpg

ഈ സാമ്പാറിന് ഉപ്പില്ല ല്ലോ? ചോറാണെങ്കില്‍ ശരിക്കു വെന്തിട്ടുമില്ല. നീയിതെന്ത് ആലോചിച്ചാ ഭക്ഷണമുണ്ടാക്കുന്നത്? കുറേ പച്ചക്കറി വെട്ടിക്കൂട്ടിയുണ്ടാക്കിയാല്‍ സാമ്പാറാകില്ല.

അമ്മയുണ്ടാക്കുന്ന സാമ്പാര്‍ നീയൊന്ന് കഴിക്കണം. ആ രുചി ഇപ്പോഴും നാവിലുണ്ട്. അതെങ്ങനെയാ, ഇത് മനുഷ്യര്‍ക്ക് കഴിക്കാനുള്ളതാണെന്ന വിചാരമില്ലല്ലോാ, ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ അരുണ്‍ ഭാര്യ പ്രിയയോട് ചൂടായി.

എന്നാല്‍ അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ചാല്‍ മതി.എന്നായി പ്രിയ. പോരെ പൂരം? അന്നത്തെ വഴക്കിന് ഒരു കാരണമായി.

മിക്കവാറും ഇത്തരം നിസ്സാര പ്രശ്‌നങ്ങളാണ് ദാമ്പത്യബന്ധത്തിന്റെ അടിവേരിളക്കുന്നത്. പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും മുന്നോട്ടു പോകണമെങ്കില്‍ ദാമ്പത്യത്തില്‍ ചെറിയ ചില വിട്ടുവീഴ്ചകള്‍ അത്യാവശ്യമാണ്.

താരതമ്യം അരുത്.


ഭര്‍ത്താവു തീരെ പരിഗണിക്കുന്നില്ല എന്ന തോന്നലുണ്ടാകുമ്പോള്‍ ഭാര്യമാര്‍ പയറ്റുന്ന ആദ്യത്തെ അടവാണ് താരതമ്യം. സുഹൃത്തുക്കളുടെ ഭര്‍ത്താക്കന്മാരുമായി സ്വന്തം ഭര്‍ത്താവിനെ താരതമ്യം ചെയ്ത് കുറ്റങ്ങള്‍ കണ്ടെത്തും. ഈ പ്രവണത ശരിയല്ല.

കാരണം ഓരോരുത്തരുടെ സ്വഭാവവും ജീവിതരീതിയും തികച്ചും വ്യത്യസ്തമാണല്ലോ. മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് ഒരാള്‍ക്കുമിഷ്ടമാവില്ല. ഇതുപോലെയാണ് ഭര്‍ത്താക്കന്മാരും. ഭാര്യമാരെ മറ്റു പെണ്ണുങ്ങളുമായി താരതമ്യം ചെയ്യുന്നവരുണ്ട്.

പങ്കാളി അവഗണിക്കുന്നു എന്ന തോന്നലുണ്ടാകുമ്പോള്‍ മനസ് തുറന്ന് സംസാരിക്കാന്‍ ശ്രമിക്കുക. പങ്കാളിയോട് തനിച്ചു സംസാരിക്കാന്‍ പറ്റിയ സമയം കണ്ടെത്തി ശാന്തമായി തന്നെ അവഗണിക്കുന്നതിനു പിന്നിലുള്ള കാരണങ്ങള്‍ ചോദിച്ചു മനസ്സിലാക്കാം.

ചിലപ്പോള്‍ പങ്കാളിക്ക് സ്നേഹമില്ല, അവഗണിക്കുന്നു എന്നതൊക്കെ വെറും തോന്നലായിരിക്കും. ഇത് മനസ്സിലാക്കാ ന്‍ മനസ്സു തുറന്നുള്ള ആ സംസാരം സഹായിക്കും. അല്ലെങ്കില്‍ അവഗണിക്കുന്നതിനു പിന്നിലെ യഥാര്‍ഥ കാരണം മനസ്സിലാക്കാന്‍ കഴിയും.

പ്രശ്നങ്ങളുടെ കൂമ്പാരം


ഓഫീസിലെ പ്രശ്‌നങ്ങള്‍, കുടുംബത്തിലെ പ്രശ്‌നങ്ങള്‍, കുട്ടികളുടെ പ്രശ്‌നങ്ങള്‍ തുടങ്ങി എല്ലാ പരാതികളുടെയും കെട്ട് ഭര്‍ത്താവിന്റെ മുന്നിലഴിക്കുന്ന ഭാര്യമാരുണ്ട്. ഓഫീസ് വിട്ടു വരുന്നത് ഇത്തരം പ്രശ്‌നങ്ങളുടെ നടുവിലേക്കാണെങ്കില്‍ ആര്‍ക്കാണ് മടുത്തുപോകാത്തത്.

എല്ലാ കാര്യങ്ങളും ഭര്‍ത്താവിനോട് പങ്കുവയ്ക്കുന്നതും അഭിപ്രായം ചോദിക്കുന്നതുമെല്ലാം നല്ലതാണ്. പക്ഷേ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഭര്‍ത്താവ് പരിഹാരമുണ്ടാക്കണമെന്ന് വാശിപിടിക്കരുത്.

നിസ്സാരപ്രശ്‌നങ്ങള്‍ സ്വയം കൈകാര്യം ചെയ്യുക. തനിയെ തീര്‍ക്കാന്‍ കഴിയില്ലെന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രം ഭര്‍ത്താവിനോട് ആലോചിച്ച് പരിഹാരം കാണുക.

മനുഷ്യനാണ്; സൂപ്പര്‍ ഹീറോ അല്ല


വികാരങ്ങളും വിചാരങ്ങളും ദേഷ്യവും സങ്കടവും മാറിമാറിത്തോന്നുന്ന ഒരു മനസ്സിന്റെ ഉടമയാണ് ഭര്‍ത്താവ് എന്നു തിരിച്ചറിയാത്തതാണ് ദാമ്പത്യത്തകര്‍ച്ചയ്ക്ക് കാരണം. സിനിമയിലെ നായകനെപ്പോലെ ഹീറോയിസം കാണിക്കുന്ന പുരുഷന്മാരാവും പെണ്‍മനസ്സിലെ ഭര്‍തൃസങ്കല്‍പ്പം.

അതിതീവ്രമായി പ്രണയിക്കുന്ന, പ്രണയത്തിനുവേണ്ടി എന്തുസാഹസവും കാണിക്കുന്ന അതിമാനുഷ്യരെ മനസ്സില്‍ പ്രതിഷ്ഠിച്ചവര്‍ക്ക് ഒരിക്കലും യഥാര്‍ഥ ജീവിതത്തിലെ പങ്കാളികളോട് പൊരുത്തപ്പെടാന്‍ പറ്റില്ല.

ദമ്പതികളുടെ പ്രതീക്ഷകള്‍ തമ്മില്‍ പൊരുത്തമില്ലാതിരിക്കുന്നത് അസ്വസ്ഥതകള്‍ക്കും കലഹങ്ങള്‍ക്കും ഗാര്‍ഹിക പീഢനങ്ങള്‍ക്കും കാരണമാകാം. പൊരുത്തക്കേടുകള്‍ അവിഹിതബന്ധങ്ങള്‍ക്കും ലഹരിയുപയോഗങ്ങള്‍ക്കും മാനസികപ്രശ്നങ്ങള്‍ക്കും വിവാഹമോചനത്തിനുമൊക്കെ ഇടയൊരുക്കാറുമുണ്ട്.

സിനിമയും ജീവിതവും രണ്ടാണെന്ന തോന്നലും ദൗര്‍ബല്യങ്ങള്‍ മനുഷ്യസഹജമാണെന്ന തിരിച്ചറിവും ഒരുപരിധിവരെ പ്രശ്‌നങ്ങളെ ദാമ്പത്യജീവിതത്തില്‍ നിന്നും അകറ്റിനിര്‍ത്തും.

സൗഹൃദങ്ങള്‍ക്ക് പരിധി


ചില സൗഹൃദങ്ങളാണ് പല ബന്ധങ്ങളിലും വില്ലന്‍ വേഷം അണിയാറ്. സുഹൃത്തുക്കളുടെ അമിത സ്വാതന്ത്ര്യവും അതിരുവിട്ട പെരുമാറ്റങ്ങളും പങ്കാളികളുടെ മനസ്സിനെ മുറിപ്പെടുത്താറുണ്ട്. ദാമ്പത്യത്തില്‍ ഇടങ്കോലിടാന്‍ ശ്രമിക്കുന്ന മൂന്നാമനെ തീര്‍ച്ചയായും മാറ്റിനിര്‍ത്തണം.

എന്നാല്‍ നിഷ്‌കളങ്ക സൗഹൃദങ്ങള്‍ നഷ്ടപ്പെടുത്താനും പാടില്ല. പങ്കാളികളുടെ അടുത്ത സുഹൃത്തുക്കളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുക. അപ്പോള്‍ അവരെ രഹസ്യമായി നിരീക്ഷിക്കേണ്ടി വരില്ല.

തുറന്ന സൗഹൃദമുണ്ടെങ്കില്‍ പരിധിവിട്ടൊന്നും ചെയ്യാനവര്‍ ശ്രമിക്കില്ല. ഭര്‍ത്താവിന്റെ എല്ലാ കൂട്ടുകാരികളും ഗേള്‍ ഫ്രണ്ടസ് ആണെന്നു ധരിക്കരുത്. അതുപോലെ ഭാര്യയുടെ കൂട്ടുകാരന്മാരെല്ലാം അപരന്മാരാണെന്നും ചിന്തിക്കാതിരിക്കുക.

ഭര്‍ത്താവിന്റെ ലോകം


സ്വാര്‍ത്ഥത മൂത്ത് ഭ്രാന്തെടുത്ത് ഭര്‍ത്താവിന്റെ സൈ്വരം കെടുത്തുന്ന ഭാര്യമാരും കുറവല്ല. സമൂഹത്തോടും കുടുംബത്തോടും പല കടമകളും ഉത്തരവാദിത്തങ്ങളുമുള്ളവരാണ് വ്യക്തികള്‍.

ഒരാള്‍ അവളുടെയോ അവന്റെയോ ജീവിതപങ്കാളിയായി എത്തും മുമ്പേ തന്നെ നിലവിലുള്ള ബന്ധങ്ങളാണവ. അവയെല്ലാം സ്വാര്‍ത്ഥതയുടെ പേരില്‍ മുറിച്ചുമാറ്റുക എളുപ്പമല്ല, എന്നു മാത്രമല്ല, ശരിയുമല്ല.

ഭര്‍ത്താവായി അല്ലെങ്കില്‍ ഭാര്യയായി എന്നുവച്ച് ഒരാള്‍ക്കും ചുമതലകളില്‍ നിന്നു ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അതുപോലെ തന്നെ ഭര്‍ത്താവിന്റെ എല്ലാ നിര്‍ദേശങ്ങളെയും കണ്ണടച്ചു വിമര്‍ശിക്കുന്നതും നിസാരമായി കാണുന്നതും നല്ലതല്ല. പറയുന്ന കാര്യങ്ങളില്‍ കഴമ്പുണ്ടോയെന്നു പരിശോധിച്ചതിനു ശേഷം ഉചിതമായ തീരുമാനം എടുക്കുന്നതായിരിക്കും നല്ലത്.

ഈഗോ ഉപേക്ഷിക്കുക


ബന്ധങ്ങളില്‍ 100% സുതാര്യതയും സത്യസന്ധതയും പാലിക്കുക. അങ്ങനെയായാല്‍ ഇഴയടുപ്പം ഉണ്ടാവും. പങ്കാളിയെ എന്തിനും ഏതിനും ആശ്രയിക്കാന്‍ തുടങ്ങിയാല്‍ ജീവിതം തീര്‍ന്നു എന്നു കരുതുന്നവരാണ് പലരും.

നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും വേണ്ടി ജീവിതത്തില്‍ പലരേയും ആശ്രയിക്കേണ്ടി വരാറുണ്ട്. പിന്നെ പങ്കാളിയെ ആശ്രയിക്കുന്നതില്‍ അസ്വസ്ഥതയെന്തിനാണ്?

എല്ലാം തികഞ്ഞവരല്ല ആരും. പലരേയും പലര്‍ക്കും ഇഷ്ടമായെന്നു വരില്ല. അതിന് മാനസികവും ശാരീരികവും വളരുന്ന അന്തരീക്ഷവും കാരണങ്ങളാണ്. ഇരുവര്‍ക്കുമിടയിലെ ഇഷ്ടാനിഷ്ടങ്ങളെ കണ്ടെത്തിയാല്‍ പ്രശ്നങ്ങള്‍ അവസാനിക്കും. അതിനുവേണ്ടി വിട്ടുവീഴ്ചകളും സഹകരണവും ആവശ്യമാണെന്ന് മാത്രം.

രണ്ടാളും ജോലിക്കാരാകുമ്പോള്‍ വീട്ടുജോലികളെല്ലാം ഭാര്യ ചെയ്യണമെന്ന് ശഠിക്കരുത്. ഭാര്യ അടുക്കളയിലായിരിക്കെ ഭര്‍ത്താവ് കുട്ടികളുടെ പഠന കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഇടയ്ക്ക് അടുക്കളയില്‍ ചെന്ന് കറിക്കരിയാനും മറ്റും സഹായിക്കുന്നതില്‍ തെറ്റില്ല.

വിട്ടുവീഴ്ചകള്‍


ദാമ്പത്യജീവിതത്തില്‍ വിട്ടുവീഴ്ചകള്‍ കൂടിയേ തീരൂ. ഭാര്യ സ്വന്തം അമ്മയെപ്പോലെയാകണം, സഹോദരിയെപ്പോലെയാ വണം എന്ന് വാശിപിടിക്കരുത്. താന്‍ ആഗ്രഹിക്കുന്ന ഗുണങ്ങള്‍ പങ്കാളിക്കുണ്ടാകണമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ല, പക്ഷേ സ്വന്തം ഇഷ്ടങ്ങള്‍ പങ്കാളിയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്.

കഴിയുമെങ്കില്‍ ജീവിതപങ്കാളിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വിവാഹത്തിന് മുമ്പ് തുറന്നു പറയാന്‍ ശ്രമിക്കണം. ആരും പൂര്‍ണ്ണരല്ല. അത് മനസിലാക്കി, പരസ്പരം അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുക.

Golden Rules for Success

ഒഴിവാക്കേണ്ടത്


1. നിസാരപ്രശ്നങ്ങള്‍ക്ക് ദുര്‍മുഖം കാട്ടുക.
2. പങ്കാളിയുടെ ആവശ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുക.

3. സെക്‌സിനോട് വിരക്തി കാട്ടുക.
4. പങ്കാളിയുടെ ജീവിതശൈലികള്‍ മാറ്റാന്‍ നിര്‍ബന്ധിക്കുക.

5. ജീവിതം കുട്ടികള്‍ക്കുവേണ്ടി പരിമിതപ്പെടുത്തുക.
6. വിവാഹേതര ബന്ധത്തില്‍ പെടുക.

7. സ്നേഹിക്കുന്നില്ലെന്ന് പരാതി പറയുക.
8. ഭാര്യ/ഭര്‍ത്താവ് പറയുന്ന കാര്യങ്ങള്‍ അവഗണിക്കുക.
ഈ കാര്യങ്ങള്‍ കുടുംബബന്ധത്തില്‍ വിള്ളലുകളുണ്ടാക്കുമെന്നതില്‍ സംശയമില്ല.

വേണ്ടത്


1. പരസ്പരം ചതിക്കില്ലെന്നും പ്രശ്നങ്ങളില്‍ ഒപ്പം നില്‍ക്കുമെന്നും ഉള്ള വിശ്വാസം പങ്കാളികള്‍ക്ക് രണ്ടുപേര്‍ക്കുമുണ്ടാവണം.
2. കഴിവുകളും ഗുണങ്ങളും മനസിലാക്കി അംഗീകരിക്കുമ്പോഴാണ് ബഹുമാനമുണ്ടാകുന്നത്. അങ്ങനെയായാല്‍ സ്വാഭാവിക അടുപ്പമുണ്ടാകും.

3. അകലം കൂടുന്നു എന്ന തോന്നലുണ്ടായാല്‍ സ്നേഹവും വിശ്വസ്തതയും ബഹുമാനവും വളര്‍ത്തുക.
4. സ്നേഹം, പരസ്പര ബഹുമാനം, വിശ്വാസം, അടുപ്പം ഇവയാണ് വിവാഹജീവിതത്തിന്റെ അടിത്തറ.

സുന്ദര ദാമ്പത്യത്തിന്


1. ജോലിത്തിരക്ക് ഒഴിവാക്കി ആഴ്ചയിലൊരു ദിവസമെങ്കിലും പങ്കാളിക്കൊപ്പം ചെലവഴിക്കുക.
2. അന്നന്ന് നടക്കുന്ന കാര്യങ്ങള്‍ പരസ്പരം പങ്കുവയ്ക്കുക.

3. പങ്കാളിയുടെ വികാരങ്ങള്‍ മാനിക്കുക.
4. ഒരുമിച്ച് ചെയ്യാവുന്ന ജോലികള്‍ ഒരുമിച്ച് ചെയ്യുക.

5. കൂടുതല്‍ സമയം കുടുംബത്തിനായി നീക്കിവയ്ക്കുക.
6. ഭാര്യയുടെ/ഭര്‍ത്താവിന്റെ തൊഴില്‍ സ്വഭാവം മനസിലാക്കുകം. അസമയത്ത് ജോലി ചെയ്യേണ്ടവരാണെങ്കില്‍ തടസം പറയുകയോ സംശയിക്കുകയോ ചെയ്യരുത്.

Ads by Google
Thursday 09 Nov 2017 03.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW