Thursday, November 09, 2017 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 09 Nov 2017 03.12 PM

മൂന്നു സിനിമകളുമായി ജയേഷ് മൈനാഗപ്പള്ളി

uploads/news/2017/11/163780/CiniINWJayesh.jpg

ജയേഷ് മൈനാഗപ്പള്ളി യുവസംവിധായകരില്‍ ശ്രദ്ധേയനാവാന്‍ പോവുകയാണ്. ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ചയെന്ന ചിത്രത്തിലൂടെയാണ് സംവിധായകന്റെ മേലങ്കിയണിഞ്ഞത്.

പ്രഥമ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതും ജയേഷ് രണ്ടാംചിത്രമായ മട്ടാഞ്ചേരിയുടെ പണിപ്പുരയിലെത്തി. മട്ടാഞ്ചേരിയുടെ ഫൈനല്‍ വര്‍ക്കുകള്‍ കഴിഞ്ഞപ്പോഴാണ് മൂന്നാം ചിത്രമായ പച്ചമാങ്ങയിലെത്തിയത്.

പ്രഥമചിത്രം പുറത്തിറങ്ങുന്നതിനു മുമ്പുതന്നെ ഒന്നിനു പുറകെ മറ്റൊന്നായി സിനിമാള്‍ ചെയ്യാനുള്ള അവസരം ജയേഷിനെ തേടിയെത്തുകയാണ്. പാലക്കാട് ജില്ലയിലെ കിഴക്കന്‍ പ്രദേശമായ കൊല്ലങ്കോട് ചിത്രീകരണം നടന്ന പച്ചമാങ്ങയുടെ സെറ്റിലാണ് ജയേഷിനെ കണ്ടത്. സിനിമാമംഗളത്തിന്റെ വായനക്കാരുമായി സംവിധായകന്‍ ജയേഷ് മൈനാഗപ്പള്ളി സംസാരിക്കുകയാണ്.

? ജയേഷിന്റെ മൂന്നാമത്തെ ചിത്രമായ പച്ചമാങ്ങയെക്കുറിച്ച്.


ഠ ഒരുകാലത്ത് മലയാളിപ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ ചിത്രങ്ങളില്‍ ചിലതാണ് രതിനിര്‍വേദവും തകരയും. ആവര്‍ത്തന വിരസതയുള്ള കഥാംശമുള്ള സിനിമകള്‍ പുറത്തിറങ്ങിയ കാലത്ത് ഇത്തരം സിനിമകള്‍ പ്രേക്ഷകരുടെ ഇടയില്‍ വേറിട്ടൊരു പ്രതികരണമാണ് സൃഷ്ടിച്ചത്.

രതിനിര്‍വേദത്തിന്റെയും തകരയുടെയുമൊകെക രീതി പിന്തുടരുന്ന സിനിമയാണ് പച്ചമാങ്ങ. കുടുംബ ബന്ധങ്ങളുടെ ശിഥിലതയു അടങ്ങാത്ത ആഗ്രഹങ്ങളുടെ സാഫല്യവുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. റെയില്‍വേയില്‍ കീമാനായ ബാലന്റെയും ഭാര്യ സുജാതയുടെയും കുടുംബജീവിതത്തിലൂടെ അനുഭവിക്കേണ്ടി വരുന്ന ആത്മനൊമ്പരങ്ങളിലൂടെയാണ് പച്ചമാങ്ങ സഞ്ചരിക്കുന്നത്.

? ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ചയും മട്ടാഞ്ചേരിയും പൂര്‍ത്തിയായോ...


ഠ ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ചയും മട്ടാഞ്ചേരിയും അടുത്തുതന്നെ തിയേറ്ററിലെത്തും. ഒരു മുത്തശ്ശിഗദയില്‍ നായികയായ മുത്തശ്ശിയുടെ മാനറിസങ്ങളാണ് ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ചയിലെ കഥാപാത്രത്തിനും വേണ്ടിയിരുന്നത്.

ഒരു സ്ഥലത്ത് ചാരായവാറ്റ് തൊഴിലായി സ്വീകരിച്ച് ആരെയും കൂസാതെ ജീവിക്കുന്ന ഒരു സ്ത്രീയുടെ അതിജീവനമാണ് ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച ചര്‍ച്ച ചെയ്യുന്നത്. മട്ടാഞ്ചേരിയാവട്ടെ ഏതു നിമിഷവും കുടിയൊഴിപ്പിക്കപ്പെടാന്‍ വിധിക്കപ്പെട്ട പാവപ്പെട്ട ഒരുകൂട്ടം ചേരിനിവാസികളുടെ കഥയിലൂടെയാണ് കടന്നുപോകുന്നത്. ഈ രണ്ടു സിനിമകളും വൈകാതെ തന്നെ തിയേറ്ററിലെത്തും.

? സാധാരണ ഗതിയില്‍ ഒരു സിനിമ പുറത്തിറങ്ങി അതിന്റെ ജയപരാജയത്തിന്റെ വിശകലനത്തിനു ശേഷമാണ് സംവിധായകന് മറ്റൊരു സിനിമ ലഭിക്കാറുള്ളത്. ആദ്യപടം റിലീസാവുന്നതിന് മുമ്പുതന്നെ മൂന്നാം ചിത്രത്തിന്റെ പണിപ്പുരയിലാണ് ജയേഷുള്ളത്.


ഠ ഇതൊരു ഭാഗ്യമായി ഞാന്‍ കാണുന്നു. കാരണം ഒരു സിനിമ റിലീസ് ചെയ്തതിനു ശേഷമാണ് നവാഗതനായ സംവിധായകന്റെ ഭാവി നിര്‍ണയിക്കുന്നത്. എന്നാല്‍ എന്റെ കാര്യത്തില്‍ ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ചയും മട്ടാഞ്ചേരിയും റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് ഞാന്‍ പച്ചമാങ്ങയുടെ വര്‍ക്കില്‍ സജീവമാകുന്നത്.
uploads/news/2017/11/163780/CiniINWJayesh1.jpg

? സിനിമാ മേഖലയിലേക്കുള്ള ജയേഷിന്റെ വന്നത്


ഠ അച്ഛന്‍ ജയരാജന്‍ പിള്ള, അമ്മ ശാന്തമ്മ. രണ്ടുപേരും അധ്യാപകരായിരുന്നു. ചെറുപ്പം മുതല്‍ക്കേ സിനിമയോട് താല്പര്യമായിരുന്നു. കൊല്ലം എസ്.എന്‍. കോളജില്‍നിന്നാണ് പ്രീഡിഗ്രി കഴിഞ്ഞത്. പിന്നീട് കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി. യില്‍നിന്നും കമ്പ്യൂട്ടര്‍ പഠനം പൂര്‍ത്തിയാക്കി. പല സംവിധായകരെയും സമീപിച്ചെങ്കിലും ചെറിയ പ്രായമായതിനാല്‍ പലരും ഉപദേശിച്ചുവിട്ടു. ഈ ഘട്ടത്തിലാണ് ഫെഫ്കയില്‍ മാനേജരുടെ ഒഴിവുണ്ടെന്നറിഞ്ഞത്. എന്റെ കൈയക്ഷരം നന്നായതിന്റെ പേരിലാണ് ഫെഫ്കയില്‍ എനിക്കു ജോലികിട്ടിയത്.

ഫെഫ്കയില്‍ വെച്ചാണ് ഷാജി പട്ടിക്കരയെ പരിചയപ്പെടുന്നത്. ഷാജിയേട്ടനോട് സംവിധാനത്തിലാണ് താല്പര്യമെന്നു പറഞ്ഞപ്പോള്‍ വീണ്ടും കണ്ണൂര്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനാകാന്‍ എനിക്ക് അവസരം തന്നു.

അങ്ങനെ പതിനാറ് സംവിധായകരോടൊപ്പം 19 സിനിമകളില്‍ വര്‍ക്ക് ചെയ്തു. ഓടും രാജ ആടും റാണിയില്‍ അസോസിയേറ്റായും സമര്‍പ്പണമെന്ന ചിത്രത്തില്‍ ചീഫ് അസോസിയേറ്റായും വര്‍ക്ക് ചെയ്തു.

? മലയാളത്തിലെ പ്രഗത്ഭരായ സംവിധായകരോടൊപ്പമുള്ള അനുഭവം...


ഠ ഞാന്‍ വര്‍ക്ക് ചെയ്ത 16 സംവിധായകരില്‍നിന്നും അവരവരുടേതായ ശൈലികള്‍ എനിക്ക് പഠിക്കാന്‍ കഴിഞ്ഞു. ടി.വി. ചന്ദ്രന്‍ സാറിന്റെ മോഹവലയം, ഭൂമിയുടെ അവകാശികള്‍ തുടങ്ങിയ ചിത്രങ്ങളിലാണ് വര്‍ക്ക് ചെയ്തത്.

യാതൊരുവിധ കണ്‍ഫ്യൂഷനുമില്ലാതെ വര്‍ക്ക് ചെയ്യാന്‍ കഴിയുന്നുവെന്നതാണ് ടി.വി. ചന്ദ്രന്‍ സാറിന്റെ സംവിധാനത്തിന്റെ പ്രത്യേകതയായി ഞാന്‍ കാണുന്നത്. ചിത്രീകരിക്കുന്ന ഓരോ ഷോട്ടിനെക്കുറിച്ചും കൃത്യമായ ധാരണ ഉണ്ടായിരിക്കും.

ദേഷ്യപ്പെട്ടാല്‍ വൈകിട്ട് റൂമിലെത്തിയാല്‍ തോളത്തു തട്ടി സൗഹൃദത്തിലാവും. ഹരികുമാര്‍ സാറിന്റെ കാറ്റും മഴയും എന്ന ചിത്രത്തിലാണ് വര്‍ക്ക് ചെയ്തത്. ഹരികുമാര്‍ സാറിന്റെ മേക്കിങ് രീതി വളരെ വ്യത്യസ്തമാണ്. ശ്രീകുമാരന്‍ തമ്പി സാറിന്റെ കൂടെ അമ്മയ്‌ക്കൊരു താരാട്ട് എന്ന ചിത്രത്തിലാണ് വര്‍ക്ക് ചെയ്തത്.

വളരെ ആക്ടീവായ സംവിധായകനാണ്. മാത്രമല്ല എത്ര ടെന്‍ഷനുണ്ടെങ്കിലും വളരെ കൂളായി ഓരോ സീനുകളും ചിത്രീകരിക്കാന്‍ ശ്രീകുമാരന്‍ തമ്പി സാറിന് പ്രത്യേക കഴിവാണ്. ഇങ്ങനെ ഓരോ സംവിധായകരില്‍നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതൊക്കെ എന്റെ സംവിധാന രീതിയിലും സഹായകമാവുന്നുണ്ട്.

? പുതിയ ചിത്രങ്ങളെക്കുറിച്ച്...


ഠ ഓഫറുകള്‍ വരുന്നുണ്ട്. ഇപ്പോള്‍ ഗാന്ധിനഗറിലെ ഉണ്ണിയാര്‍ച്ചയും മട്ടാഞ്ചേരിയിലും റിലീസ് ചെയ്യുന്നതോടെ സംവിധായകനെന്ന നിലയിലുള്ള എന്റെ സ്ഥാനംം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷീക്കുന്നത്.

പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള നല്ല സിനിമള്‍കള്‍ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത. പുറത്തിറങ്ങാനുള്ള എന്റെ സിനിമകള്‍ എനിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.

-എം.എസ്.ദാസ് മാട്ടുമന്ത
ഫോട്ടോ: പ്രഭ കൊടുവായൂര്‍

Ads by Google
Ads by Google
TRENDING NOW