Monday, July 02, 2018 Last Updated 4 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 09 Nov 2017 03.08 PM

രത്‌നധാരണത്തിലൂടെ ഗ്രഹങ്ങളുടെ സ്വാധീനശക്തി ബലപ്പെടുത്താം

രത്‌നധാരണത്തിലൂടെ അനുകൂലതയെ കൂടുതല്‍ നിലനിര്‍ത്തുവാനും അതിലൂടെ തടസ്സങ്ങളെയും ദുഃഖങ്ങളേയും ദോഷങ്ങളെയും പരാജയപ്പെടുത്തി മുന്നേറാനുള്ള ശക്തമായ മനസ്സും, ഊര്‍ജ്ജവും നിലനിര്‍ത്തുവാനും കഴിയും.
uploads/news/2017/11/163777/joythi091117a.jpg

രത്‌നധാരണത്തിലൂടെ ഗ്രഹനിലയുടെ അടിസ്ഥാനത്തില്‍ അനുകൂലതയില്‍ നില്‍ക്കേണ്ട ഗ്രഹങ്ങളെ കൂടുതല്‍ സ്വാധീനിക്കുവാനും ബലപ്പെടുത്തുവാനും അതിലൂടെ കൂടുതല്‍ നേട്ടം കൈവരിക്കുവാനും കഴിയും.

ഗ്രഹങ്ങളും അവയുടെ സ്വാധീനശക്തിയും

1. സൂര്യന്‍:


സൂര്യന്‍ പൊതുവേ സ്വാധീനിക്കുന്നത് പ്രതാപം, സൗഖ്യം, ധൈര്യം, ഉത്സാഹം, പ്രാണന്‍, ഉദ്യോഗ ഭരണാധികാരം, ഊര്‍ജ്ജസ്വലത, കീര്‍ത്തി, സഞ്ചാരം, വൈദ്യം മുതലായവയാണ്.

2. ചന്ദ്രന്‍:

ചന്ദ്രന്‍ പൊതുവേ സ്വാധീനിക്കുന്നത്- മനസ്സ്, സ്വഭാവം, ചിന്ത, ശരീരം, ഉദ്യോഗം, കീര്‍ത്തി, ബുദ്ധി, രാത്രി, കൃഷി, സൗന്ദര്യം മുതലായവയെയാണ്.

3. ചൊവ്വ:

ചൊവ്വാ പൊതുവേ സ്വാധീനിക്കുന്നത്- ധൈര്യം, ആപത്ത്, നിര്‍വികാരത, ശത്രു, യുദ്ധം, ധൈര്യം, പട്ടാളം, പോലീസ്, മംഗല്യം, വ്യഭിചാരം, അഗ്നി, ഓജസ്സ് മുതലായവയാണ്. എന്നുവച്ചാല്‍ ഇങ്ങനെയുള്ള അനുഭവങ്ങളെ രത്‌നധാരണത്തിലൂടെ അനുകൂലമായ അനുഭവങ്ങള്‍ ഉണ്ടാകും.

4. ബുധന്‍:

ബുധന്‍ പൊതുവേ സ്വാധീനിക്കുന്നത്- വിദ്യാഭ്യാസം, പാണ്ഡിത്യം, കണക്ക്, ശാസ്ത്രം, തൊഴില്‍, ബുദ്ധി, കലാവിദ്യ, സത്യവാക്ക്, ബന്ധുക്കള്‍, ഉന്നത വിദ്യാഭ്യാസം, ധനം, വിഷ്ണുഭക്തി മുതലായവയെയാണ്.

ധനസമ്പാദനം, സ്വര്‍ണ്ണം, ബുദ്ധി, ചൈതന്യം, ശ്രേഷ്ഠത, കീര്‍ത്തി, ദയ, വിവാഹം, സാമ്പത്തികം, ശരീരസുഖം, സല്‍ഗതി, ഉത്തമപ്രവൃത്തി, സുഖം, സൗഭാഗ്യം, വിഷ്ണുഭക്തി മുതലായവയെയാണ്.

uploads/news/2017/11/163777/joythi091117a1.jpg

6. ശുക്രന്‍:

ശുക്രന്‍ പൊതുവേ സ്വാധീനിക്കുന്നത്- സ്ത്രീപുരുഷാകര്‍ഷണം, വിവാഹം, ഭാര്യാഭര്‍തൃസുഖം, സമ്പത്ത്, ആഭരണം, വസ്ത്രം, ഐശ്വര്യം, സെക്‌സ്, ഉത്സാഹം, സംഗീതനാട്യം, ബഹുസ്ത്രീസംഗമം, സംസാരചാരുര്യം, അലങ്കാരം, ഭാഗ്യം, കീര്‍ത്തി മുതലായവയെയാണ്.

7. ശനി:

ശനി പൊതുവേ സ്വാധീനിക്കുന്നത്. ആപത്ത്, രോഗം, ആയുസ്സ്, ഭാഷ, വിദ്യാഭ്യാസം, ഇരുമ്പ് സംബന്ധമായ തൊഴില്‍, ബന്ധനം, അലസത, ഓര്‍മ്മക്കുറവ്, നീചസംസര്‍ഗ്ഗം, നാശനഷ്ടം, ദാരിദ്ര്യം മുതലായവയെയാണ്. ശനിയുടെ രത്‌നധാരണത്തിലൂടെ ഇവയുടെ എല്ലാം നല്ലതായ അനുഭവങ്ങള്‍ വന്നുചേരും.

ഓരോ വ്യക്തിയുടെയും ജന്മത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ ഗ്രത്തിനും ഓരോ സ്ഥാനം നിര്‍ണയിച്ചിരിക്കുന്നു. ആയതിനാല്‍ പൊതുവേയുള്ള സ്വാധീനശക്തിയില്‍നിന്നും വ്യത്യസ്തമായതും ഗുണകരമായതുമായ കൂടുതല്‍ അനുഭവങ്ങള്‍ വന്നുചേരും.

രത്‌നധാരണത്തിലൂടെ അനുകൂലതയെ കൂടുതല്‍ നിലനിര്‍ത്തുവാനും അതിലൂടെ തടസ്സങ്ങളെയും ദുഃഖങ്ങളേയും ദോഷങ്ങളെയും പരാജയപ്പെടുത്തി മുന്നേറാനുള്ള ശക്തമായ മനസ്സും, ഊര്‍ജ്ജവും നിലനിര്‍ത്തുവാനും കഴിയും.

സൂക്ഷ്മമായി നിര്‍ണയിച്ച് രത്‌നം തെരഞ്ഞെടുത്ത് അടിസ്ഥാന വിധിപ്രകാരം ധരിച്ചുകഴിഞ്ഞാല്‍ തീര്‍ച്ചയായും ജീവിത ഉന്നതിയിലെത്തുവാനുള്ള വഴിതെഴിയും.

ഗണേശന്‍ എസ്.
ജം കണ്‍സള്‍ട്ടന്റ്
ഫോണ്‍: 09656173591

Ads by Google
Thursday 09 Nov 2017 03.08 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW