Thursday, November 09, 2017 Last Updated 12 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 09 Nov 2017 02.16 PM

ഗര്‍ഭധാരണവും പ്രായവും

uploads/news/2017/11/163769/Weeklyhelth091117a.jpg

മുപ്പത്തിയഞ്ചു വയസ്സിനുശേഷം ഗര്‍ഭം ധരിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും പലവിധ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. പ്രായം കൂടുംതോറും വന്ധ്യതയ്ക്കുളള സാധ്യത കൂടുകയും ഗര്‍ഭം ധരിക്കുന്നതിന് പ്രയാസം നേരിടുകയും ചെയ്യാം.

ക്രോമസോമുകളുടെ തകരാര്‍ മൂലമുളള ഡൗണ്‍ സിന്‍ഡ്രോം, ഗര്‍ഭം അലസിപ്പോകുന്നതിനുളള സാധ്യതകള്‍ ഉണ്ടാക്കാം. അമ്മയ്ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാക്കുക, പ്രീ-എക്ലാംപ്‌സിയ, ഹെല്‍പ് സിന്‍ഡ്രോം, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ട്.

മുപ്പത്തിയഞ്ചു വയസ്സിനുശേഷം ഗര്‍ഭിണിയാകാന്‍ ഉദ്ദേശിക്കുന്നവര്‍ ഒരു ഗൈനക്കോളജിസ്റ്റിന്റെ കൗണ്‍സിലിംഗിന് വിധേയമാകുന്നതു നന്നായിരിക്കും.

ഗര്‍ഭം ധരിക്കുന്നതിന് മുന്‍പായി മൂന്നുമാസം ഫോളിക് ആസിഡ് ഗുളിക കഴിക്കണം. ഗര്‍ഭിണിയായതിനുശേഷം അള്‍ട്രാസൗണ്ട് പരിശോധന നടത്തി ഭ്രൂണത്തിന് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.

Ads by Google
Ads by Google
TRENDING NOW