Wednesday, April 11, 2018 Last Updated 56 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 09 Nov 2017 11.09 AM

വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ കണ്‍വെന്‍ഷൻ സമാപിച്ചു

uploads/news/2017/11/163736/pravsainw091117a.jpg

പ്രവാസ ലോകത്ത് പുതിയ മുന്നേറ്റത്തിന്റെ കാഹളം മുഴക്കി ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ദ്വിദിന സമ്മേളനം സമാപിച്ചു. സമാപനദിനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം കേരള നിയമസഭയുടെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

uploads/news/2017/11/163736/pravsainw091117b.jpg

രാജ്യസഭാംഗം പദ്മശ്രീ ഭരത് സുരേഷ്ഗോപി മുഖ്യാതിഥിയായിരുന്ന സമ്മേളനത്തില്‍ വിയന്നയിലെ ഇന്ത്യന്‍ മിഷന്റെ സ്ഥാനപതി രേണുപാല്‍, വിയന്ന സ്റ്റേറ്റ് കമ്മീഷന്‍ ഫോര്‍ യൂറോപ്യന്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫയേഴ്സിന്റെ പ്രസിഡന്റ് പീറ്റര്‍ ഫ്ളോറിയാന്‍ഷുട്‌സ്, ഓസ്ട്രിയന്‍ ഫെഡറേഷന്‍ ഓഫ് ബിസിനസ്‌മെന്‍ പ്രസിഡന്റ് ഡോ. ക്രിസ്റ്റോഫ് മാത്സ്‌നെറ്റെര്‍, ഓസ്ട്രിയയിൽ നിന്നുള്ള രാജ്യസഭാംഗം ഡോ. ഹെറാള്‍ഡ് ട്രോഹ് എന്നിവർ സംസാരിച്ചു.

സംഘടനയുടെ ഗ്ലോബൽ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, ഗ്ലോബൽ കോഓർഡിനേറ്റർ വര്‍ഗീസ് പഞ്ഞിക്കാരന്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നൽകി.

കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ രംഗത്തുംനിന്നും പ്രശസ്ത വ്യക്തികളും, ഓസ്ട്രിയ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരും അതിഥികളായി പങ്കെടുത്ത സമ്മേളനത്തിൽ വനിതകള്‍ക്കും, യുവജനങ്ങള്‍ക്കും സിമ്പോസിയങ്ങളും സെമിനാറും നടന്നു. സമ്മേളനത്തോട് അനുബന്ധിച്ച് വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ വ്യക്തികളെ ആദരിക്കുന്ന പുരസ്‌കാര ചടങ്ങും സംഘടിപ്പിച്ചിരുന്നു.

uploads/news/2017/11/163736/pravsainw091117c.jpg

എന്‍.കെ അബ്ദു റഹിമാന്‍-കേരളം, അഡ്വ. മുസ്തഫ സഫീര്‍-ദുബായ്, ടി. ഹരിദാസ്-ലണ്ടന്‍, ഡോ. അനീസ് അലി-ഖത്തര്‍, എസ്. ശ്രീകുമാര്‍-ലണ്ടന്‍, ഫാ. സെബാസ്റ്റ്യന്‍ നാഴിയമ്പാറ-കേരളം, ആര്‍ട്ടക്ക് ബില്‍ഡേഴ്സ്-കേരളം, ബ്രിട്ടോ പെരേപ്പാടന്‍-ഡബ്ലിന്‍, ആഷ മാത്യു-ലണ്ടന്‍ എന്നിവരെ പുരസ്‌കാരം നല്‍കി ആദരിച്ചു.
uploads/news/2017/11/163736/pravsainw091117d.jpg

സംഘടനയിലെ വനിതകളുടെ നേതൃത്വത്തില്‍ '2018' സ്ത്രീശാക്തീകരണ വര്‍ഷമായി കണക്കാക്കി കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും, സര്‍ക്കാര്‍ തലത്തില്‍ ബന്ധപ്പെട്ട് ഗ്ലോബല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചില സുപ്രധാന വിഷയങ്ങളിൽ ഇടപെടലുകൾ നടത്തുമെന്നും കണ്‍വെന്‍ഷന്‍ കമ്മിറ്റി അറിയിച്ചു.

നിറഞ്ഞ സദസില്‍ പ്രേക്ഷകരെ സംഗീതനൃത്തമാടിച്ച തൈക്കുടം ബ്രിഡ്ജിന്റെ ലൈവ് ഷോയോട് കൂടി ഡബ്ലിയു.എം.എഫ് ഗ്ലോബൽ കൺവെൻഷൻ സമാപിച്ചു.

Ads by Google
Thursday 09 Nov 2017 11.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW