തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായരില്‍ നിന്നും ഉമ്മന്‍ചാണ്ടി കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് സോളാര്‍ ജുഡീഷ്യല്‍ കമ്മിഷന് റിപ്പോര്‍ട്ടില്‍ അസന്നിദ്ധഗമായി പറയുന്നു. ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ച ജസ്റ്റീസ് ശിവരാജന് കമ്മിഷന് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അക്കമിട്ട് വ്യക്തമാക്കുന്നത്. അതോടൊപ്പം ഉമ്മന്‍ചാണ്ടി സരിതയെ ലൈംഗീകമായി ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്നലെ പ്രത്യേക സമ്മേളനം ചേര്‍ന്നാണ് റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചത്. യു.ഡി.എഫ് അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിയശേഷം ആഭ്യന്തരവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് ജസ്റ്റിസിനെ കണ്ടുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മ്രന്തിമാരായിരുന്ന ആര്യാടന് മുഹമ്മദ്, എ.പി. അനില്‍കുമാര്‍, ആര്യാടന് മുഹമ്മദ്, എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, മറ്റ് കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡന്,കെ.സി. വേണുഗോപാല്‍ എന്‍. സുബ്രഹ്മണ്യന്, ഐ.ജി, കെ. പത്മകുമാര്‍, ജോസ് കെ. മാണി എന്നിവര്‍ ഇവരില്‍ നിന്നും പണം പറ്റുകയും സരിതയെ ലൈംഗീകമായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം കൊച്ചി മുന്‍ പോലീസ് കമ്മിഷണര്‍ എം.ആര്. അജിത്കുമാര്‍, വിഷ്ണുനാഥ്, മോന്‍സ് ജോസഫ്, എന്നിവര്‍ സരിതയെ സഹായിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഡല്‍ഹിയിലെ പി.എ. പ്രതീഷ്നായര്‍ അന്നത്തെ കേന്ദ്ര മന്ത്രിമാരായ പളനിമാണിക്കത്തെയും ചിദംബരത്തേയും പരിചയപ്പെടുത്തിക്കൊടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതോടൊപ്പം മുന്‍ എം.എല്‍.എ, എ.പി. അബ്ദുള്ളകുട്ടിക്കെതിരെയും ലൈംഗിക പീഡനത്തിന് കേസ് എടുക്കും.
ഉമ്മന്‍ചാണ്ടിക്ക് സരിതയുമായി നല്ല ബന്ധമുണ്ടെന്നും കമ്മിഷന് മുമ്പില്‍ അത് മറച്ചുവച്ച് ഒരു മുഖ്യമന്ത്രിക്ക് അനുയോജ്യമല്ലാത്തവിധം ഇടപെട്ടുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ടെന്നിജോപ്പന് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളില്‍ നിന്നും നിരവധി ഫോണ്കള് വഴിയും സരിതയും ഉമ്മന്‍ചാണ്ടിയും ബന്ധപ്പെട്ടിട്ടുണ്ട്. അതോടൊപ്പം ഉമ്മന്‍ചാണ്ടിയുടെ നിഴലായിരുന്ന ജിക്കുമോന് ജേക്കബ്, ഗണ്മാന് സലിംരാജ്, ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിള എന്നിവരുടെ ഫോണുകളിലൂടെയും സരിതയെ ബന്ധപ്പെട്ടിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് സ്വന്തമായി ഫോണ്‍ ഇല്ലായിരുന്ന സാഹചര്യത്തില്‍ ഇവരുടെ ഫോണുകളിലൂടെയാണ് മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്.
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി സരിതയെ ആര്യാടന് പരിചയപ്പെടുത്തിക്കൊടുക്കുകയും ആര്യാടന് മുഹമ്മദ് അവരെ മുഖ്യമന്ത്രി അയച്ചതാണെന്ന് മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തതിന്റെ സിഡി ലഭിച്ചിട്ടുണ്ട്. അത് ഉമ്മന്‍ചാണ്ടിയെ കാണിച്ചുകൊടുക്കുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്തു. സരിത ഡല്ഹിയിലുണ്ടായിരുന്നതായും സമ്മതിക്കുന്നു. അതോടൊപ്പം സരിതയുടെ കത്തില്പറയുന്ന ആരോപണങ്ങള്‍ വളരെ ഗുരുതരമാണ്. ഇത് മറ്റു പല സാക്ഷികളും പറഞ്ഞിട്ടുമുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ഇത്തരം ആരോപണങ്ങളില്‍ അടിസ്ഥാനമുണ്ടെന്നും ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മുന്‍ പോലീസ് മേധാവി ബാലസുബ്രഹ്മണ്യം, ഒരു പരിധിവരെ ടി.പി. സെന്‍കുമാര്‍, അന്നത്തെ എസ്.ഐ.ടിയുടെ തലവനായിരുന്ന എ.ഡി.ജി.പി,ഹേമചന്ദ്രന്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും കമ്മിഷന് കണ്ടെത്തുന്നു. സരിത എസ്. നായര്‍ പണം നല്‍കിയെന്നത് വിശ്വസിക്കുന്ന കമ്മിഷന് അതേസമയം ബിജു രാധാകൃഷ്ണന് പണം നല്‍കിയെന്ന വാദം തള്ളിക്കളയുകയും ചെയ്യുന്നു.
ഇത് കോണ്‍ഗ്രസിനെ വല്ലാതെ വെട്ടിലാക്കുന്നതാണ്. ഈ ആരോപണങ്ങള്‍ പൊതുസമൂഹത്തില്‍ വിശദീകരിക്കുന്നതിന് അവര്‍ വല്ലാതെ വിഷമിക്കും. അത് മുന്നില്‍കണ്ടാണ് ഇന്ന് റിപ്പോര്‍ട്ട് പൊതുരേഖയാക്കിയതും. ഇന്നലെ രാവിലെ കെ.എന്‍.എ ഖാദറുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനിടയില്‍ തോമസ് ചാണ്ടിവിഷയത്തില് അടിയന്തിരപ്രമേയം അനുവദിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ബഹളവും വച്ചു. എന്നാല്‍ ഒരു പ്രത്യേക വിഷയത്തിനായി ചേരുന്ന സമ്മേളനത്തില്‍ അടിയന്തിരപ്രമേയം അനുവദിക്കില്ലെന്ന നിലപാട് സ്പീക്കര്‍ സ്വീകരിച്ചു. ഒടുവില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും പിന്നീട് ചട്ടം 300 പ്രകാരം സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. ഡി.ജി.പി രാജേഷ് ധവാന്റെ നേതൃത്വത്തിലുള്ള സംഘം അഴിമതി, ലൈംഗീക വിഷയങ്ങളില്‍ ക്രിമിനല്‍ നടപടികുറ്റ പ്രകാരവും അഴിമതിനിരോധന നിയമപ്രകാരവും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിനുശേഷം അന്വേഷണസംഘത്തില്‍ ഇന്നയിന്ന ആള്ക്കാര് എന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തു. മാത്രമല്ല, കമ്മിഷന് റിപ്പോര്‍ട്ട് തിരുത്തുന്നതിനായി ആഭ്യന്തരവകുപ്പ് ജസ്റ്റീസ് ശിവരാജനെ പ്രേരിപ്പിച്ചുവെന്ന ആരോപണംപോലും പ്രതിപക്ഷനേതാവ് സഭയില്‍ ഉന്നയിച്ചു.