Saturday, February 09, 2019 Last Updated 24 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 09 Nov 2017 09.30 AM

38-ാം വയസില്‍ മുങ്ങിയ കുറുപ്പിന് ഇപ്പോള്‍ 72, ബന്ധുക്കളുടെയും പോലീസിന്റെയും കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞത് മൂന്നു പതിറ്റാണ്ട്; സുകുമാരക്കുറുപ്പ്: പിടികിട്ടാപ്പുള്ളി എന്ന വാക്കിന്റെ പര്യായം

കുറുപ്പിന്റെ ഭാര്യാ സഹോദരി ഭര്‍ത്താവ് ഭാസ്‌കരന്‍പിള്ള 12 വര്‍ഷത്തെ ശിക്ഷ അനുഭവിച്ചശേഷം മരിച്ചു. ഡ്രൈവറായിരുന്ന പൊന്നപ്പന്‍ ജീവനൊടുക്കി. മറ്റൊരു പ്രതിയായിരുന്ന സഹായി ഷാബുവിനെ മാപ്പുസാക്ഷിയാക്കി. കുറുപ്പിന്റെ ഭാര്യ സരസമ്മയെയും സഹോദരി തങ്കമണിയെയും കോടതി വെറുതെവിട്ടു.
Sukumarakuruppu

ഇന്‍ഷ്വറന്‍സ് പണം തട്ടിയെടുക്കാന്‍ ചാക്കോയെന്ന നിരപരാധിയെ ചുട്ടു കൊന്ന കേസിനും പ്രതി സുകുമാരക്കുറുപ്പ് ഒളിവില്‍ കഴിഞ്ഞത് മൂന്നു പതിറ്റാണ്ട്. സുകുമാരക്കുറുപ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയോ ഒളിവില്‍ കഴിയുന്നതായി കേരളാ പോലീസിനു മുമ്പേ സൂചന ലഭിച്ചിരുന്നെങ്കിലും രാജ്യാന്തര അന്വേഷണസംഘമായ ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടാന്‍ യാതൊരു ശ്രമവും നടത്തിയില്ല. മൂന്നു പതിറ്റാണ്ടിനിടെ, പിടികിട്ടാപ്പുള്ളി എന്ന വാക്കിന്റെ പര്യായമായി മാറിയ സുകുമാരക്കുറുപ്പ് കേരളീയസമൂഹത്തില്‍ ഒരു 'മിത്താ'യി മാറിയിരുന്നു

1984 ജനുവരി 22നായിരുന്നു ക്രൂരകൃത്യം നടന്നത്. താന്‍ മരിച്ചെന്ന് വരുത്തി ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാമെന്ന സുകുമാരക്കുറുപ്പിന്റെ അതിമോഹമാണ് ചാക്കോയുടെ കൊലപാതകത്തില്‍ കലാശിച്ചത്. 22ന് രാവിലെ മാവേലിക്കര കുന്നം കൊല്ലകടവ് പൈനുമ്മൂട് റോഡരുകില്‍ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കറുത്ത അംബാസിഡര്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ ജഡം കണ്ടെത്തിയത്.

വെളുപ്പിന് അഞ്ചരയോടെ സംഭവസ്ഥലത്തെത്തിയ അന്നത്തെ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ഹരിദാസിന് സംഭവത്തെക്കുറിച്ച് ആദ്യമേ സംശയം തോന്നിയിരുന്നു. തീപ്പെട്ടിയും ഗ്‌ളൗസും അവിടെ കണ്ടെത്തിയതായിരുന്നു ഇതിനു കാരണം. മരിച്ചത് സുകുമാരക്കുറുപ്പാണെന്ന വാര്‍ത്ത ഇതിനകം നാടെങ്ങും പരന്നു. അതിനിടെ ആലപ്പുഴ ചാത്തനാട് സ്വദേശിയായ ചാക്കോയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചു. മരിച്ചത് സുകുമാരക്കുറുപ്പ് തന്നെയെന്ന് നാട്ടുകാരും പൊലീസും ഉറപ്പിക്കുന്നതിനിടയിലാണ് കൈയില്‍ പൊള്ളലേറ്റ പാടുമായി കുറുപ്പിന്റെ ബന്ധുവായ ഭാസ്‌കരപിള്ള പിടിയിലാകുന്നത്. ഇതോടെ തട്ടിപ്പിന്റെ ചുരുളഴിയുകയായിരുന്നു. സുകുമാരക്കുറുപ്പ് മുങ്ങി. പിന്നെ പൊങ്ങിയിട്ടില്ല. 38ാമത്തെ വയസില്‍ മുങ്ങിയ സുകുമാരക്കുറുപ്പിന് ഇപ്പോള്‍ 72 വയസ്.

സുകുമാരക്കുറുപ്പിനെ അനേ്വഷിച്ച് പൊലീസ് പോകാത്ത സ്ഥലങ്ങളില്ല. വിദേശങ്ങളിലും കുറുപ്പിന്റെ ബന്ധുക്കള്‍ക്കിടയിലുമൊക്കെ അനേ്വഷണം വ്യാപിപ്പിച്ചെങ്കിലും ഒരറിവും ലഭിച്ചില്ല. ഒടുവില്‍ 1990 ഡിസംബറില്‍ ആലപ്പുഴ അഡിഷണല്‍ സെഷന്‍സ് കോടതി സുകുമാരക്കുറുപ്പിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മാവേലിക്കര കോടതിയിലാണ് വിചാരണ നടന്നത്. മറ്റ് പ്രതികളെയെല്ലാം ശിക്ഷിച്ചു. കുറുപ്പിന്റെ ഭാര്യാ സഹോദരി ഭര്‍ത്താവ് ഭാസ്‌കരന്‍പിള്ള 12 വര്‍ഷത്തെ ശിക്ഷ അനുഭവിച്ചശേഷം മരിച്ചു. ഡ്രൈവറായിരുന്ന പൊന്നപ്പന്‍ ജീവനൊടുക്കി. മറ്റൊരു പ്രതിയായിരുന്ന സഹായി ഷാബുവിനെ മാപ്പുസാക്ഷിയാക്കി. കുറുപ്പിന്റെ ഭാര്യ സരസമ്മയെയും സഹോദരി തങ്കമണിയെയും കോടതി വെറുതെവിട്ടു. കുറുപ്പും കൂട്ടാളികളും കൊലപ്പെടുത്തിയ ചാക്കോയുടെ കുടുംബം ഏറെക്കാലം ദുരിതത്തിലായിരുന്നു. ഭാര്യ ശാന്തമ്മ ആറുമാസം ഗര്‍ഭിണിയായിരിക്കെയാണ് ചാക്കോ കൊല്ലപ്പെട്ടത്.

സാമ്പത്തികമായി തകര്‍ന്ന ശാന്തമ്മക്ക് പിന്നീട് സര്‍ക്കാര്‍ ആലപ്പുഴ ജില്ലാ ആശുപത്രിയില്‍ ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാരിയായി ജോലി നല്‍കിയത് ആശ്വാസമായി. ഏക മകന്‍ ജിതിന്‍. ചെറിയനാട് സ്വദേശിയായ സുകുമാരക്കുറുപ്പ് ഭാര്യയോടൊപ്പം ജോലിസ്ഥലമായ അബുദാബിയിലാണ് കഴിഞ്ഞിരുന്നത്. അവിടെ ഏകദേശം 30 ലക്ഷം രൂപ ഇന്‍ഷ്വറന്‍സ് പോളിസി എടുത്തു. താന്‍ കൊല്ലപ്പെട്ടു എന്ന് ബോധ്യപ്പെടുത്തിയാല്‍ ഈ തുക ഭാര്യയ്ക്ക് കിട്ടും. ഇതുമായി എവിടെയെങ്കിലും സുഖമായി ജീവിക്കുക ഇതായിരുന്നു കുറുപ്പിന്റെ പ്‌ളാന്‍. വണ്ടാനത്ത് വാങ്ങിയ 24 സെന്റ് സ്ഥലത്ത് ഒരു മാളിക പണിയുന്നതിനിടയില്‍ പണത്തിന് ഞെരുക്കമായതും തട്ടിപ്പ് നടത്താന്‍ പ്രേരണയായി. ബന്ധുവായ ഭാസ്‌ക്കരപിള്ളയും സുഹൃത്തായ പൊന്നപ്പനും സഹായിക്കാമെന്നേറ്റു. സുകുമാരകുറുപ്പിന്റെ അതേ ശരീരഘടനയുള്ള മൃതദേഹം തേടി അവര്‍ അലഞ്ഞെങ്കിലും ഫലമുണ്ടായില്ല. ശ്മശാനത്തില്‍ നിന്നു മാന്തിയെടുക്കാന്‍ ശ്രമിച്ചെങ്കിലും അതും നടന്നില്ല. തുടര്‍ന്നായിരുന്നു ചാക്കോയെ കൊലപ്പെടുത്തി അത് സുകുമരക്കുറുപ്പാണ് എന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമം നടന്നത്.

Ads by Google
Thursday 09 Nov 2017 09.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW