Thursday, September 13, 2018 Last Updated 9 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 09 Nov 2017 02.06 AM

മണ്ണാറശാലയില്‍ ഇന്ന്‌ പുണര്‍ത സന്ധ്യ: നാഗരാജ പുരസ്‌കാരം സമ്മാനിക്കും

uploads/news/2017/11/163601/re5.jpg

ഹരിപ്പാട്‌: മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ പ്രസിദ്ധമായ ആയില്യ മഹോത്സവത്തിന്‌ ഇന്ന്‌ തുടക്കം. ഇന്നത്തെ പുണര്‍ത സന്ധ്യ ദീപസഞ്ചയത്തില്‍ അലംകൃതമാവും. വൈകിട്ട്‌ അഞ്ചിന്‌ ക്ഷേത്രനട തുറക്കും. തുടര്‍ന്ന്‌ ക്ഷേത്ര പരിസരമാകെ സ്‌ഥാപിച്ചിട്ടുള്ള ദീപങ്ങള്‍ തെളിക്കും. ശ്രീകോവിലിലെ നെയ്‌വിളക്കില്‍ നിന്നും കുത്തുവിളക്കിലേക്ക്‌ ദീപം പകരുന്നതോടെ ആയിരക്കണക്കിന്‌ ദീപങ്ങള്‍ പുണര്‍ത സന്ധ്യയെ ശോഭനമാക്കും. 6.15 ന്‌ ശ്രീനാഗരാജ പുരസ്‌കാരം പഞ്ചവാദ്യ-കഥകളി മദ്ദള വാദകനായ ചെര്‍പ്പുളശേരി ശിവന്‌ മണ്ണാറശാല കുടുംബക്കാര്‍ണവര്‍ എം.കെ.പരമേശ്വരന്‍ നമ്പൂതിരി സമ്മാനിക്കും. ചടങ്ങ്‌ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രഫ.സുധാസുശീലന്‍ ഉദ്‌ഘാടനം ചെയ്യും. മണ്ണാറശാല മുതിര്‍ന്ന കുടുംബാംഗം എം.എന്‍.നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും. ചെര്‍പ്പുളശേരി ശിവന്റെ ജീവചരിത്രമായ ശിവകാലത്തിന്റെ കര്‍ത്താവ്‌ കെ.ബി.രാജ്‌ആനന്ദ്‌ പുരസ്‌കാര മുഖപ്രസംഗം നടത്തും. മണ്ണാറശാല കുടുംബാംഗം എം.എസ്‌.വാസുദേവന്‍ നമ്പൂതിരി പ്രശംസാപത്രം സമര്‍പ്പിക്കും.
രാത്രി 7.30 ന്‌ ഡോ.മേതില്‍ദേവികയുടെ നടനാഞ്‌ജലി. നാളെ രാവിലെ 11 ന്‌ യു.പി സ്‌കൂള്‍ അങ്കണത്തില്‍ പ്രസാദമൂട്ട്‌, ഉച്ചയ്‌ക്ക് 12 നും 2.30 നും മധ്യേ അമ്മ നടത്തുന്ന ഉച്ചപ്പൂജ, പൂയം തൊഴല്‍, രാത്രി 9.30 ന്‌ കഥകളി.
ആയില്യം നാളായ 11 ന്‌ രാവിലെ ഒന്‍പതു മുതല്‍ അമ്മയുടെ ദര്‍ശനം, 10 മുതല്‍ യു.പി സ്‌കൂള്‍ അങ്കണത്തില്‍ മഹാപ്രസാദമൂട്ട്‌, വൈകിട്ട്‌ ആയില്യംപൂജ, തട്ടിന്മേല്‍ നൂറുംപാലും ചടങ്ങ്‌.

Ads by Google
Thursday 09 Nov 2017 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW