Tuesday, November 06, 2018 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Nov 2017 01.52 PM

സമ്പൂര്‍ണ്ണ മാസഫലം - 2017 നവംബര്‍ 1 മുതല്‍ 30 വരെ

1193 തുലാമാസം 16 മുതല്‍ വൃശ്ചികം 15 വരെ
uploads/news/2017/11/163448/jyothiPREDnov081117.jpg

ഗ്രഹപ്പകര്‍ച്ചകള്‍


2-11-2017, 0 മണി 42 മിനിറ്റ് (എ.എം.) ബുധന്‍ വൃശ്ചികത്തില്‍
3-11-2017, 0 മണി 4 മിനിറ്റിന് (എ.എം.) ശുക്രന്‍ തുലാത്തില്‍
16-11-2017, 12.23- പി.എമ്മിന് രവി വൃശ്ചികത്തില്‍
24-11-2017, 2.03 പി.എമ്മിന് ബുധന്‍ ധനുവില്‍
26-11-2017, 10.08 പി.എമ്മിന് ശുക്രന്‍ വൃശ്ചികത്തില്‍
30-11-2017, 5.22 എ.എമ്മിന് കുജന്‍ തുലാത്തില്‍

ഗ്രഹമൗഢ്യാദികള്‍


8-11-2017 വരെ ഗുരുമൗഢ്യം

ഗ്രഹയുദ്ധം


13-11-2017-ന് ഗുരു, ശുക്രയുദ്ധം. ജയം ശുക്രന്

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)


ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. സാമ്പത്തികസ്ഥിതി മെച്ചമായിരിക്കും. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. ഭൂമി വാങ്ങുന്നതിനവസരം വന്നുചേരും. ഭൂമി സംബന്ധമായ ഇടപാടുകളില്‍കൂടി സാമ്പത്തികനേട്ടം ഉണ്ടാക്കാന്‍ കഴിയും. ബന്ധുജനഗുണം ഉണ്ടാകും. തടസ്സപ്പെട്ട് കിടന്നിരുന്ന സാമ്പത്തികാനുകൂല്യങ്ങള്‍ അനുഭവവേദ്യമാകും. സ്‌നേഹബന്ധങ്ങളെല്ലാം മനോദുരിതത്തിനും ധനനഷ്ടത്തിനും വഴിയൊരുക്കും.

ഗൃഹാന്തരീക്ഷം മെച്ചമായിരിക്കുകയില്ല. വാഹനസംബന്ധമായ ദുരിതങ്ങള്‍ക്കിടയായേക്കാം. സന്താനങ്ങളുടെ വിവാഹാലോചനകള്‍ നടന്നുകിട്ടാനിടയാകും. ശത്രുശല്യം കുറയും. കാര്യവിജയം ഉണ്ടാകും. യാത്രാവേളകള്‍ പലതും ധനനഷ്ടത്തിനും മനോദുരിതത്തിനും ഇടവരുത്തുന്നതാണ്. പ്രവര്‍ത്തനരംഗത്ത് മാറ്റങ്ങള്‍ വന്നുചേരുന്നതാണ്. സ്ത്രീകളുമായി കലഹിക്കുന്നതിനും അപഖ്യാതിക്കും ഇടയായേക്കാം.

വിദേശയാത്രാപരിശ്രമങ്ങള്‍ക്ക് കാലതാമസം നേരിടും. തൊഴില്‍രംഗത്ത് തടസ്സങ്ങള്‍ കൂടിവരും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാന്‍ കാലതാമസം നേരിടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശിക്ഷണനടപടികളെ നേരിടേണ്ടതായിവരും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ കുറയും.

പരിഹാരം:


ശിവക്ഷേത്രത്തില്‍ രുദ്രാഭിഷേകം, പിന്‍വിളക്ക്, കൂവളമാല സമര്‍പ്പണം എന്നിവ നടത്തി താഴെപ്പറയുന്ന മന്ത്രം മൂന്നു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം.''

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)


ആരോഗ്യസ്ഥിതി മെച്ചമായിരിക്കുകയില്ല. ശാരീരികമായ അലട്ടലുകള്‍ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. അപ്രതീക്ഷിതമായി ധനനഷ്ടം ഉണ്ടാകാം. സന്തോഷപ്രദമായി അനുഭവിച്ചുവരുന്ന സുഹൃത്ബന്ധങ്ങള്‍ പെട്ടെന്ന് വേര്‍പെട്ട് പോകാനിടയാകും. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അപകീര്‍ത്തി ഉണ്ടാകാനിടവരും. കായിക കലാവിനോദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയപ്രതീക്ഷയുണ്ടാകും.

സന്താനങ്ങളെക്കൊണ്ട് ക്ലേശിക്കാനിടവരും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ക്ക് തടസ്സം നേരിടും. തടസ്സപ്പെട്ട് കിടന്നിരുന്ന കാര്യങ്ങള്‍ പുനഃരാരംഭിക്കുന്നതിനിടയാകും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കും. സ്വജനങ്ങളുമായി കലഹിക്കാനിടയായേക്കാം. വിദേശയാത്രാപരിശ്രമങ്ങള്‍ ഉപേക്ഷിക്കാനിടവരും.

തൊഴില്‍രംഗത്ത് പുരോഗതിയുണ്ടാകും. വിവാഹാലോചനകള്‍ മന്ദഗതിയിലാകാനിടയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാന്‍ കാലതാമസം നേരിടും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് പ്രൊമോഷന്‍ ലഭിക്കാനിടയാകും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''ഭൂതനാഥ സദാനന്ദ
സര്‍വ്വഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ
ശാസ്േ്രത തുഭ്യം നമോനമ.''

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)


ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. സാമ്പത്തികസ്ഥിതി തൃപ്തികരമായിരിക്കുകയില്ല. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. തസ്‌ക്കരഭയം അനുഭവപ്പെടും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. വാഹനസംബന്ധമായ ദുരിതങ്ങള്‍ക്കിടവരും. എല്ലാ പ്രവൃത്തികള്‍ക്കും വിപരീതഫലങ്ങള്‍ വന്നുചേരാനിടയാകും. ബന്ധുജനങ്ങളുടെ വേര്‍പാടില്‍ ദുഃഖിക്കാനിടവരും. സന്താനങ്ങളെക്കൊണ്ട് വിഷമിക്കാനിടയാകും. തീര്‍ത്ഥാടനത്തിന് അവസരം സംജാതമാകും.

തൊഴില്‍രംഗത്ത് അപ്രതീക്ഷിത നഷ്ടം സംഭവിക്കാനിടവരും. ഔദ്യോഗിക രംഗത്ത് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കാനിടവരും. കാര്യവിജയമുണ്ടാകും. വിവാഹാലോചനകള്‍ മന്ദഗതിയിലാകും. കോടതിയുടെ പരിഗണനയിലുള്ള കേസ്സുകള്‍ പ്രതികൂലമാകും. ക്ഷതപതന ദുരിതങ്ങള്‍ക്കിടയാകും. വിദേശയാത്രാപരിശ്രമങ്ങള്‍ സഫലീകരിക്കും.

തൊഴില്‍രംഗത്ത് തടസ്സങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാന്‍ തടസ്സം നേരിടും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് കുറ്റാരോപണമെമ്മോ ലഭിക്കും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും. സിനിമാരംഗത്ത് സാമ്പത്തികനേട്ടം ലഭിക്കും.

പരിഹാരം:


ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.
''നീലാഞ്ജന സമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം
തം നമാമിശനൈശ്ചരം.''
Wednesday 08 Nov 2017 01.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW