Monday, May 28, 2018 Last Updated 11 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Nov 2017 11.51 AM

പ്രണയം നിരാകരിച്ചതിന് ആസിഡ് ആക്രമണത്തിന് ഇരയാകേണ്ടി വന്ന ആ പെണ്‍കുട്ടിക്ക് വര്‍ഷങ്ങള്‍ക്കിപ്പുറം പ്രണയ മാംഗല്യം; കരളലിയിക്കുന്ന പ്രണയ കഥ ഇങ്ങനെ...

uploads/news/2017/11/163435/love-marriage.png

ഒഡീഷ : പ്രണയം നിരാകരിച്ചതിനെ തുടര്‍ന്നുണ്ടായ ആസിഡ് ആക്രമണത്തില്‍ ഇരുകണ്ണുകളും തലമുടിയും നഷ്ടപ്പെട്ട് ഉരുകിയൊലിച്ച ചര്‍മ്മവുമായി ജീവിതത്തോട് പടവെട്ടി മുന്നേറിയ ആ 15 കാരിക്ക് വര്‍ഷങ്ങള്‍ക്കിപ്പുറം പ്രണയ മാംഗല്യം. 15-ാം വയസ്സില്‍ ആസിഡ് ആക്രമണത്തിന് ഇരയായി മുഖം വികൃതമായ പ്രമോദിനി റൗളിനാണ് സരോജിന്റെ പ്രണയം കൂട്ടായത്.

സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് വരികയായിരുന്ന 15 കാരി പ്രമോദിനിയോട് 28 കാരനായ അര്‍ധ സൈനീകന്‍ വിവാഹഭ്യര്‍ത്ഥന നടത്തുകയും പ്രമോദിനി ഇത് നിരസിക്കുകയും ചെയ്തതോടെയാണ് അവളുടെ ജീവിതം ആകെ മാറി മറിഞ്ഞത്. പ്രണയം നിരാകരിച്ചതിന്റെ ദേഷ്യത്തില്‍ ആ 28 കാരന്‍ തന്റെ കൈവശമുണ്ടായിരുന്ന വീര്യമേറിയ ആസിഡ് പെണ്‍കുട്ടിയുടെ ശരീരത്തിലേയ്ക്ക് ഒഴിക്കുകയുമായിരുന്നു. നാളുകള്‍ നീണ്ട ചികിത്സകള്‍ക്കിപ്പുറമാണ് പ്രമോദിനിയ്ക്ക് ജീവന്‍ തിരികെപ്പിടിക്കാനായത്. എന്നാല്‍, അപ്പോഴേയ്ക്കും ഇരുട്ടിന്റെ ലോകത്തേയ്ക്ക് നീങ്ങിയിരുന്നു ആ പെണ്‍കുട്ടി. ജീവിതം അവസാനിച്ചുവെന്ന് കരുതിയ നിമിഷത്തിലാണ് സരോജ് കുമാര്‍ സാഹൂ എന്ന യുവാവ് ആ പെണ്‍കുട്ടിയുടെ ജീവിതത്തിലേയ്ക്ക് അപ്രതീക്ഷിതമായി എത്തിയത്.

uploads/news/2017/11/163435/love-marriage2.png

ആസിഡ് ആക്രമണത്തെ തുടര്‍ന്ന് കാലിലുണ്ടായ വ്രണത്തിന് ചികിത്സതേടി ആശുപത്രി കിടക്കയില്‍ കഴിയവേ ആയിരുന്നു സരോജിന്റെ അവിടേയ്ക്കുള്ള വരവ്. സുഹൃത്തായ നഴ്‌സിനെ കാണാനെത്തിയ സരോജ് പ്രമോദിനിയുടെ അമ്മയുടെ കരച്ചില്‍ കേട്ടാണ് അവളുടെ കിടക്കയ്ക്ക് സമീപമെത്തിയത്. തന്റെ മകളുടെ ദുരവസ്ഥ പറഞ്ഞുകൊണ്ട് കരയുകയായിരുന്ന അമ്മയെ ആശ്വസിപ്പിച്ചാണ് സരോജ് അന്ന് മടങ്ങിയത്. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ സരോജ് പ്രമോദിനിയുടെ നിത്യ സന്ദര്‍ശകനായി. എന്നാല്‍, 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടിയുമായി സരോജ് സംസാരിച്ചത്. പിന്നീട് ഈ സാന്നിധ്യം തനിക്ക് ഒരു ആശ്വാസമാണെന്ന് അവള്‍ തിരിച്ചറിഞ്ഞു. അന്ധയായ പ്രമോദിനി സരോജിന്റെ സാന്നിധ്യത്തില്‍ വേദന മറന്നു. മനസിന്റെ സന്തോഷം ശരീരത്തിലും മാറ്റങ്ങളുണ്ടാക്കി തുടങ്ങി.

uploads/news/2017/11/163435/love-marriage1.png

ഇതിനിടെ, 2016 ജനുവരി 16 ന് സരോജ് തന്റെ പ്രണയം പ്രമോദിനിയെ അറിയിച്ചു. ആ വാക്കുകള്‍ കേള്‍ക്കാന്‍ മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്ന അവള്‍ അങ്ങനെ സരോജിന്റെ റാണിയായി മാറി. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുത്തു. അന്നാണ് അവള്‍ ആസിഡ് ആക്രമണത്തിന് ശേഷമുള്ള തന്റെ രൂപം ആദ്യമായി കണ്ടത്. കണ്ണാടിയില്‍ നോക്കിയ അവള്‍ അന്ന് ഒരുപാട് കരഞ്ഞു. തന്റെ രൂപം കൂടി കണ്ടതോടെ അവള്‍ സരോജിന്റെ പ്രണയത്തിന്റെ തീവ്രത തിരിച്ചറിഞ്ഞു. പ്രണയം സഫലമാക്കാന്‍ വീട്ടുകാര്‍ തയ്യാറായതോടെ സരേജുമൊന്നിച്ചുള്ള ജീവിതം സ്വപ്നം കാണുകയാണ് അവള്‍. എന്നാല്‍, അപ്പോഴും ഒരു ദു:ഖം മാത്രം ബാക്കി. തന്നെ ആക്രമിച്ചയാള്‍ ഇപ്പോഴും ശുദ്ധനായി വിലസുകയാണ്. അയാളെ പോലീസ് ഇന്നും പിടികൂടിയിട്ടില്ല...

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW