Friday, September 07, 2018 Last Updated 4 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Nov 2017 06.30 PM

മൈക്രോമാക്‌സ് കാന്‍വാസ് ഇന്‍ഫിനിറ്റി പ്രോ സ്മാര്‍ട്ട്‌ഫോണ് ഈ മാസം ഇറങ്ങിയേക്കും

micromax canvas,

ഇന്‍ഫിനിറ്റി സീരിസില്‍ പുതിയ ബേസില്‍ ലെസ് സ്മാര്‍ട്ട്‌ഫോണിനെ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാവായ മൈക്രോമാക്‌സ് അവതരിപ്പിക്കാന്‍ പോകുന്നു. കാന്‍വാസ് ഇന്‍ഫിനിറ്റി പ്രോ എന്ന മോഡലാണ് പുറത്തിറക്കാന്‍ പോകുന്നത്. മൈക്രോമാക്‌സ് കാന്‍വാസ് ഇന്‍ഫിനിറ്റി സ്മാര്‍ട്ട്‌ഫോണിനെ കഴിഞ്ഞ സെപ്തംബറിലായിരുന്നു പുറത്തിറക്കിയത്. ഗാലക്‌സി എസ്8, എസ്8 പ്ലസ് എന്നിവയ്ക്ക് സമാനമായ ഡിസൈനിലാണ് ഈ സ്മാര്‍ട്ട്‌ഫോണിനെ പുറത്തിറക്കിയത്.

മൈക്രോമാക്‌സ് കാന്‍വാസ് ഇന്‍ഫിനിറ്റി പ്രോ ചാരപ്പടങ്ങള്‍ ചില വെബ്‌സൈറ്റുകളില്‍ കാണപ്പെട്ടു. കാന്‍വാസ് ഇന്‍ഫിനിറ്റിയേക്കാള്‍ കൂടുതല്‍ കരുത്തുറ്റതായിരിക്കും പ്രോ വേര്‍ഷന്‍. ഈ മാസം അവതരിക്കുമെന്ന് പറയപ്പെടുന്ന ഊ ഫോണിന് 15,000 രൂപയായിരിക്കും വില. യഥാര്‍ത്ഥ വിലയും ഫീച്ചര്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളും വരാനിരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നതായിരിക്കും. 5.2 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ, 16MP ഡ്യുവല്‍ ഫ്രണ്ട് ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകള്‍ എന്നാണ് റിപ്പോര്‍ട്ട്.

Ads by Google
Ads by Google
Loading...
TRENDING NOW