Friday, November 16, 2018 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Nov 2017 06.04 PM

എല്ലാ അഴിമതികള്‍ക്കുമുള്ള പരിഹാരമല്ല നോട്ട് നിരോധനം: അരുണ്‍ ജെയ്റ്റ്‌ലി

Demonetisation, Arun Jaitley

ന്യൂഡല്‍ഹി: എല്ലാ അഴിമതികളും ഒറ്റയടിക്ക് ഇല്ലാതാക്കാനുള്ള വഴിയല്ല നോട്ട് നിരോധനമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എന്നാല്‍ ധനകാര്യ സംബന്ധമായ തീരുമാനങ്ങള്‍ക്ക് നോട്ട് നിരോധനം പുതിയ ദിശാബോധം നല്‍കിയെന്നും ജെയ്റ്റ്‌ലി പറഞ്ഞു. കറന്‍സി രഹിത സമ്പദ്ഘടനയിലേക്കുള്ള മാറ്റത്തിന്റെ തുടക്കമായിരുന്നു നോട്ട് നിരോധനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നോട്ട് നിരോധനത്തെ തുടര്‍ന്ന് നികുതിദായകരുടെ എണ്ണം വര്‍ധിച്ചു, ഡിജിറ്റല്‍ ഉടപാടുകളും വര്‍ധിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെയായെന്നും ജെയ്റ്റ്‌ലി അവകാശപ്പെട്ടു. നിലവിലെ സമ്പദ്ഘടനയില്‍ താന്‍ കുടുതല്‍ സംതൃപ്തനാണെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കും അതിന്റെ ഭാവിക്കും നിലവിലെ സ്ഥിതി തുടരേണ്ടതുണ്ട്.

കൂടുതലായി നേരിട്ടുള്ള പണമിടപാടുകള്‍ നടക്കുന്ന 86 ശതമാനം ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുള്ള സമ്പദ്ഘടനയുള്ള ഏതൊരു രാജ്യത്തും നികുതി വെട്ടിപ്പിന് സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ നികുതി വെട്ടിക്കുന്നവരുടെ അധിക ബാധ്യത കൂടി നികുതിദായകരുടെ ചുമലില്‍ വരുന്ന അവസ്ഥയാണെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ വികസനത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള പണം ഏതാനും പേരുടെ കൈകളില്‍ കുമിഞ്ഞുകൂടുന്നത് അനീതിയാണ്. കറന്‍സിരഹിത ഇടപാടുകളില്‍ പോലും അഴിമതി ഇല്ലാതാകില്ല. മറിച്ച് കുറയുക മാത്രമേ ചെയ്യൂ എന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW