Monday, September 10, 2018 Last Updated 13 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Nov 2017 03.13 PM

കറുത്തമുത്തിന്റെ റാണി

കറുത്തമുത്തെന്ന ഓമനപേരില്‍ അറിയപ്പെടുന്ന കേരളത്തിന്റെ അഭിമാനതാരകം ഐ.എം വിജയനെക്കുറിച്ച് ഭാര്യ രാജി....
uploads/news/2017/11/163150/marupathiimvijyan.jpg

ഏതൊരു പുരുഷന്റേയും വിജയത്തിനു പിന്നില്‍ ഒരു സ്ത്രീയുണ്ട്. ഫുഡ്‌ബോള്‍ താര രാജാവ് ഐ.എം വിജയന്റെ വിജയത്തിനുപിന്നിലുമുണ്ട് ഒരു സ്ത്രീ ശക്തി. കളിക്കളത്തിലെ കറുത്തമുത്തിന്റെ സ്‌നേഹ വാത്സല്യത്തിന്റെ മറ്റൊരു മുഖം കാട്ടിത്തരികയാണ് ഭാര്യ രാജി വിജയന്‍.

16-ാം വയസില്‍ വിജയന്റെ മനസില്‍ കയറിക്കൂടിയ പെണ്‍കുട്ടിക്ക് ഇന്നും പഴയ കൗമാരക്കാരിയുടെ മുഖമാണെന്ന് വിജയന്‍! കരുതലിന്റേയും വാത്സല്യത്തിന്റേയും ആ സ്‌നേഹ സീമയിലേക്ക്...

വിജയ ജീവിതത്തിലേക്ക്....


അപ്രതീക്ഷിതമായാണ് ഐ. എമ്മിന്റെ വിവാഹാലോചന വന്നത്. കുടുംബമായി ചെറിയൊരു ബന്ധമുണ്ടായിരുന്നെങ്കിലും കാണുകയോ പരിചയപ്പെടുകയോ ചെയ്തിരുന്നില്ല.

പത്രത്തിലും മറ്റുമാണ് ഐ.എമ്മിന്റെ ഫോട്ടോ കണ്ടിട്ടുള്ളത്. തൃശൂരുകാരാണ് ഞങ്ങള്‍ രണ്ടുപേരും. കൂര്‍ക്കഞ്ചേരിയിലെ കുടുംബ ക്ഷേത്രോത്സവത്തിനിടയിലാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്.

വിജയേട്ടന്‍ അക്കാലത്ത് കോല്‍ക്കത്ത യിലാണ് കളിക്കുന്നത്. നാട്ടിലെത്തിയെന്നറിഞ്ഞാല്‍ ദൂര സ്ഥലങ്ങളില്‍ നിന്നുപോലും സുഹൃത്തുക്കള്‍ കാണാന്‍ വരും. അന്ന് അമ്പലത്തില്‍ കുടുംബക്കാരെല്ലാവരും ഉണ്ടായിരുന്നു. എന്റെ അച്ഛന്‍ ഞങ്ങളെ എല്ലാവരേയും അദ്ദേഹത്തിനു പരിചയപ്പെടുത്തി.

പരസ്പരം സംസാരിച്ചപ്പോഴും ഒരിക്കലും പ്രതീക്ഷിച്ചില്ല വിജയേട്ടന്‍ വിവാഹമാലോചിച്ച് വരുമെന്ന്. വീട്ടില്‍ പോയി വിവരം പറഞ്ഞ് അമ്മയേയും ചേട്ടനേയും എന്റെ വീട്ടിലേക്ക് അയക്കുകയായിരുന്നു. എനിക്കന്ന് പതിനാറും വിജയേട്ടന് 23 വയസും. വാക്കുപറഞ്ഞുവച്ച് രണ്ട് വര്‍ഷം കഴിഞ്ഞ്, 1994 ലായിരുന്നു വിവാഹം.

uploads/news/2017/11/163150/marupathiimvijyan1.jpg

സ്‌നേഹവും കരുതലും...


ഞങ്ങള്‍ പരിചയപ്പെടുന്ന സമയത്ത് അപൂര്‍വ്വം വീടുകളിലെ ഫോണ്‍ സൗകര്യമുള്ളൂ. കോല്‍ക്കത്തയില്‍ അദ്ദേഹത്തിന്റെ റൂമില്‍ ഫോണുണ്ട്. രണ്ട് ദിവസം കൂടുമ്പോള്‍ എസ്.ടി.ഡി ബൂത്തില്‍ പോയി അങ്ങോട്ട് വിളിക്കും. വിജയേട്ടന്‍ സ്‌നേഹം പ്രകടിപ്പിക്കുന്നയാളാണ്. മനസിലുള്ളത് മൂടി വയ്ക്കില്ല.

വിവാഹമുറപ്പിച്ച് അന്നുമുതല്‍ ഇന്നുവരെ വിജയേട്ടന് എന്നോടുള്ള സ്നേഹത്തിനും കരുതലിനും ഒരു കുറവുമില്ല. എല്ലാ മനുഷ്യരോടും സ്നേഹവും അനുകമ്പയും ഉള്ളയാളാണ്.

മക്കള്‍ മൂന്നും അച്ഛന്റെ ചെല്ലക്കുട്ടികളാണ്. മൂത്തമകളുടെ വിവാഹം കഴിഞ്ഞു, ഒരു കുട്ടിയുണ്ട്. അപ്പൂപ്പനും അമ്മൂമ്മയും ആയ സന്തോഷത്തിലാണ് ഞങ്ങളിപ്പോള്‍.

പിന്നിലെ പെണ്‍കരുത്ത്....


വിവാഹം കഴിഞ്ഞ ശേഷമാണ് വിജയേട്ടന്‍ രണ്ട് വര്‍ഷം ഇന്ത്യയിലെ ബസ്റ്റ് പ്ലയറായതും അര്‍ജുന അവാര്‍ഡ് കിട്ടിയതുെമാക്കെ. അതെനിക്കും പോസിറ്റീവായി തോന്നി.

വിവാഹം കഴിഞ്ഞ് വിജയേട്ടന്‍ ഉള്ളിടത്തേക്കെല്ലാം ഞാന്‍ ഒറ്റയ്ക്ക് യാത്രചെയ്ത് ചെന്നിട്ടുണ്ട്. കോല്‍ക്കത്തയിലേക്കും പഞ്ചാബിലേക്കും ഒക്കെ. ലോകെത്തവിടായാലും ഞാന്‍ അടുത്തുണ്ടാവുമെന്നത് വിജയേട്ടന് ആത്മവിശ്വാസമാണ്.

വിവാഹം കഴിഞ്ഞ് സ്വാതന്ത്ര്യം കുറഞ്ഞെന്നൊന്നും എനിക്ക് തോന്നിയിട്ടേയില്ല. പെണ്ണായതുകൊണ്ട് വീട്ടിലടച്ചിരിക്കണമെന്ന് പറയാറില്ല. പലപ്പോഴും സ്റ്റേഡിയത്തില്‍ ആകെയുള്ള പെണ്ണ് ഞാനാ വുമായിരുന്നു. ക്ലബില്‍ ആരും കുടുംബത്തെ കൊണ്ടുവരാന്‍ ധൈര്യപ്പെട്ടിരുന്നില്ല.

ഞാന്‍ പക്ഷേ ടീമിനൊപ്പം പോയി ഗ്യാലറിയില്‍ കളികാണാന്‍ ഇരിക്കുമായിരുന്നു. ഞാന്‍ കൂടെയുണ്ടെങ്കില്‍ വിജയേട്ടന് വിശ്വാസമാണ്് കളി മോശമാവില്ലെന്ന്. അതുകൊണ്ട് എന്നെ ഒപ്പം കൊണ്ടുപോകാന്‍ ടീമിനും സമ്മതമായിരുന്നു.

വീട്ടിലും ഗ്രൗണ്ടിലും ഹാട്രിക്ക്...


ഞങ്ങള്‍ക്ക് മൂന്ന് മക്കളാണ്. അര്‍ച്ചന, ആരോമല്‍, അഭിരാമി. ആദ്യ പ്രസവത്തിനും അവസാനത്തേതിനും വിജയേട്ടന്‍ ഉണ്ടായിട്ടേയില്ലായിരുന്നു. മക്കളെ കണ്ടതും കുറേ നാള്‍ കഴിഞ്ഞാണ്. നാഷണല്‍ല്‍ഇന്റര്‍നാഷണല്‍ ടീമില്‍ കളിക്കുന്ന വിജയേട്ടനു വീട്ടിലേക്ക് വരാന്‍ പറ്റാത്ത തിരക്ക്.

മൂന്നാമത്തെ മകളെ പ്രസവിച്ച് കിടക്കുമ്പോഴാണ് വിജയേട്ടന്‍ അപ്പോള്‍ നടന്ന ടൂര്‍ണമെന്റില്‍ ഹാട്രിക്ക് ഗോള്‍ അടിച്ചത്. ഹോസ്പിറ്റലില്‍ ഞാന്‍ മൂന്ന് മക്കളേയും കൊണ്ടിരിക്കുന്ന ചിത്രവും വാര്‍ത്തയുമൊക്കെ പത്രങ്ങളില്‍ വന്നിരുന്നു. വീട്ടിലും ഗ്രൗണ്ടിലും ഹാട്രിക്ക് എന്ന തലക്കെട്ടോടെ.

uploads/news/2017/11/163150/marupathiimvijyan2.jpg

സിനിമ ജീവനാണ്, പേടിയും...


സിനിമ ഭയങ്കര ഇഷ്ടമാണ്. കല്യാണം കഴിഞ്ഞപ്പോള്‍ മുതല്‍ എന്നെയും കൂട്ടി മിക്കവാറും എല്ലാ പടങ്ങളും കാണാന്‍ പോയിട്ടുണ്ട്. കളിക്കുമ്പോഴും കളി കാണുമ്പോഴും ടെന്‍ഷനുണ്ടെങ്കിലും, സിനിമ അങ്ങനല്ലല്ലോ. മറ്റൊരാളായി മാറുകയല്ലേ. അതൊക്കെ ഉള്‍ക്കൊള്ളാന്‍ പേടിയാണ്.

അഭിനയിച്ച ഏത് സിനിമയും ഒരിക്കലേ കാണൂ. ജയരാജ് സാറിന്റെ ശാന്തം ആയിരുന്നു ആദ്യ ചിത്രം. ആ സിനിമ കാണാന്‍ വിജയേട്ടന് മടിയായിരുന്നു. പിന്നീട് ഒരു തവണ കണ്ടു.

മമ്മൂട്ടിയോടൊപ്പം ഗ്രേറ്റ് ഫാദര്‍ ആണ് വിജയേട്ടന്‍ ഒടുവില്‍ ചെയ്തത്. വീട്ടിലിരുന്നാലും മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി ഇവരുടെയൊക്കെ പടങ്ങള്‍ വീണ്ടും വീണ്ടും കാണുന്നതാണ് വിജയേട്ടന്റെ പ്രധാന വിനോദം.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW