Thursday, December 13, 2018 Last Updated 36 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Nov 2017 02.37 PM

'കല്യാണ'ത്തിന്റെ പണിപ്പുരയില്‍

uploads/news/2017/11/163141/CiniLOcTKalyanam.jpg

ഷൂട്ടിംഗ് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് മുകേഷും ശ്രീനിവാസനും അഭിനയിക്കാനെത്തുന്നത്. മുകേഷ്, ലൊക്കേഷനിലെത്തിയപ്പോള്‍ ശ്രാവണിന് നേരിയ പരിഭ്രമം. കാരണം അച്ഛനും മേനും ഒന്നിച്ചഭിനയിക്കാന്‍ പോകുന്നു.

വളരെ ചെറുപ്പം മുതലേ അച്ഛന്റെയും അമ്മയുടെയും അഭിനയം കണ്ടുവളര്‍ന്നവനാണ് ശ്രാവണ്‍. എന്നിരുന്നാലും ഒരുമിച്ചു വരുമ്പോള്‍.... മാത്രമല്ല നല്ല ടൈമിംഗുള്ള ആര്‍ട്ടിസ്റ്റുമാണ് മുകേഷ്. പിന്നെ ഏതും പോരാത്ത ശ്രീനിവാസനും. അഭിനയത്തിന്റെ കളരികളാണ് ഇരുവരും.

രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന കല്യാണം എന്ന ചിത്രത്തിന്റെ ലൊക്കേഷനാണിത്. തിരുവനന്തപുരത്ത് മണക്കാട്ടുള്ള വീടാണ് ലൊക്കേഷന്‍. ഒരു മതിലിന് ഇരുവശവുമുള്ള രണ്ടു വീടുകള്‍ രണ്ടു വീടുകളും ലൊക്കേഷനാണ്.

ഒന്ന് മുകേഷ് പ്രതിനിധാനം ചെയ്യുന്ന സഹദേവന്റെ വീട്. അതായത് നായികയുടെ വീട്. സഹദേവന്റെ മകള്‍ ശാരിയാണ് ഈ ചിത്രത്തിലെ നായികാ കഥാപാത്രം. പുതുമുഖം വര്‍ഷ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന പ്രഭാകരന്റെ വീടാണ് അടുത്ത വീട്. ഇത് നായകന്റെ വീട്. ശരത്ത് എന്ന നായക കഥാപാത്രത്തെ ശ്രാവണ്‍ മുകേഷും അവതരിപ്പിക്കുന്നു. ശ്രാവണിനെ വീട്ടിലെല്ലാവരും സണ്ണി എന്നാണ് വിളിക്കുന്നത്. ശ്രീനിവാസനും ഇങ്ങനെ തന്നെയാണ് വിളിക്കുന്നത് മുകേഷിന്റെ കുട്ടികളെ വളരെ ചെറുപ്പം മുതല്‍ തന്നെ ശ്രീനിവാസനും കാണുന്നതാണ്.

uploads/news/2017/11/163141/CiniLOcTKalyanam1.jpg

ശ്രീനിവാസന്‍ സണ്ണിയെ അടുക്കലേക്ക് വിളിച്ചു പറഞ്ഞു. ''അച്ഛനാണ് മുന്നിലെന്നൊന്നും കരുതണ്ടാ കേട്ടോ. എന്റത്രേം കുഴപ്പക്കാരനല്ല മുകേഷ്.''
ശ്രാവണും അടുത്തിരുന്ന മുകേഷും ഹരീഷ് കണാരനും ജേക്കബ് ഗ്രിഗറിയും ചിരിച്ചു.

ഇവര്‍ക്ക് പുറമെ പാര്‍വ്വതി, ആശാ അരവിന്ദ് എന്നിവരും ഈ ലൊക്കേഷനിലുണ്ട്. പാര്‍വ്വതി, ശ്രീനിവാസന്റെ ഭാര്യയായും ആശാ അരവിന്ദ് മുകേഷിന്റെ ഭാര്യയായുമാണ് അഭിനയിക്കുന്നത്.ആശ ഐ.ടി. ഉദ്യോഗസ്ഥ കൂടിയാണ്.

ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ഇവിടെ ശ്രീനിവാസനും മുകേഷും മുഴുനീള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.

ഒരുവശത്ത് നായകനും നായികയും മറുവശത്ത് ഇവരുടെ പിതാക്കന്മാര്‍. കഥാപുരോഗതിയില്‍ പിതാക്കന്മാരുടെ കഥാപാത്രങ്ങള്‍ ഏറെ നിര്‍ണായകമാണ്. ഒരു പ്രണയമാണ് ഈ ചിത്രത്തിന്റെ അടിസ്ഥാനപരമായ വിഷയം.

അയല്‍വാസികള്‍, ഒന്നിച്ചു കളിച്ചുവളര്‍ന്നവര്‍... ശശിയും ശരത്തും. വളര്‍ന്നപ്പോള്‍ ശരത്തിന്റെ മനസ്സില്‍ ശാരിയോടു പ്രണയം. കളിക്കൂട്ടുകാരിയോട് തന്റെ പ്രണയം തുറന്നുപറയാന്‍ പറ്റാത്ത അവസ്ഥ. എത്ര ശ്രമിച്ചിട്ടും അതിനുള്ള സാഹചര്യങ്ങള്‍ ഒത്തുവരുന്നില്ല.

uploads/news/2017/11/163141/CiniLOcTKalyanam2.jpg

ശരത്തിനു ചുറ്റും എപ്പോഴും അടുത്ത സുഹൃത്തുക്കളുണ്ട്. അതിലൊന്ന് ആവേശ് കുമാര്‍, ആവേശ് ശരത്തിന്റെ അമ്മാവന്‍കൂടിയാണ്. പിന്നെ ബൈജു, സുന്ദരന്‍ ഇവരാണ് അവന്റെ അടുത്ത സുഹൃത്തുക്കള്‍... ഇതില്‍ സുന്ദരന്റെ വര്‍ക്‌ഷോപ്പിലാണ് ഇവരുടെ ആസ്ഥാനം. ഈ വിഷയത്തില്‍ ശരത്തിനെ സഹായിക്കാന്‍ ഈ സുഹൃദ്‌സംഘവുമെത്തി. എന്നാല്‍ അതുകൊണ്ടൊന്നും പ്രയോജനമുണ്ടായില്ല.

ഈ സാഹചര്യത്തിലാണ് ശാരിക്ക് വിവാഹാലോചനകള്‍ വരുന്നത്. അപ്പോഴാണ് കാര്യം ഗൗരവമായി തോന്നിത്തുടങ്ങിയത്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്.

മുഴുനീള നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയാണ് രാജേഷ് നായര്‍ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. യുവത്വത്തിന്റെ എല്ലാ രസക്കൂട്ടുകളും കോര്‍ത്തിണക്കിയുള്ള ഒരു ചിത്രംകൂടിയാണിത്.സൈജു കുറുപ്പ്, സുധീര്‍ കരമന, പാഷാണം ഷാജി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഇന്ദ്രന്‍സ്, അനില്‍ നെടുമങ്ങാട്, ചെമ്പില്‍ അശോകന്‍, നാരായണന്‍ കുട്ടി, ശ്രീകുമാര്‍, ശ്രീകുമാര്‍ (മറിമായം), കോട്ടയം പ്രദീപ്, ശാന്തകുമാരി, അനുമോള്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

ഗോവിന്ദ് വിജയ്, രാജേഷ് ആര്‍. നായര്‍, സുമേഷ് മധു എന്നിവരുടേതാണ് തിരക്കഥ മനു മഞ്ജിത്ത്, രാജീവ് നായര്‍, ലിങ്കു, അസ്്‌ലം എന്നിവരുടെ ഗാനങ്ങള്‍ക്ക് പ്രകാശ് അലക്‌സ് ഈണം പകരുന്നു.

uploads/news/2017/11/163141/CiniLOcTKalyanam3.jpg

ബിനേന്ദ്ര കുമാര്‍, ഛായാഗ്രഹണവും സൂരജ് ഇ.എസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.
കലാസംവിധാനം- മഹേഷ് ശ്രീധര്‍, കോസ്റ്റൂം ഡിസൈന്‍- ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ്- അമല്‍, ചീഫ് അസോ. ഡയറക്ടര്‍- സതീഷ് കുമാറ, അസോ. ഡയറക്‌ടേഴ്‌സ്- രഞ്ജിത്ത്, പ്രേംനാഥ്, സഹസംവിധാനം- വിമല്‍ വിജയ്, ആദര്‍ശ്, സോഫിയാ, നീരജ് വേണു.

എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- കിഷോര്‍ നായര്‍, ഫോട്ടോ- ഗിരിശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബാദ്ഷ, പ്രൊഡക്ഷന്‍ എക്‌സി.- പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍- അഭിലാഷ് അര്‍ജുന്‍. വയാ ഫിലിംസിന്റെ ബാനറില്‍ ഡോ. ടി.കെ. ഉദയഭാനു, രാജേഷ് നായര്‍, കെ.കെ. രാധാമോഹന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗ
മിക്കുന്നു.

- വാഴൂര്‍ ജോസ്

Ads by Google

Ads by Google
Loading...
TRENDING NOW