Tuesday, November 07, 2017 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Nov 2017 02.17 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/11/163136/Weel;yjokes071117.jpg

ഹിപ്പ്‌നോട്ടിസത്തില്‍ കിടത്തിയ രാജുവിനോട് ഡോക്ടര്‍:
നിങ്ങള്‍ക്കിപ്പോള്‍ ഉറങ്ങാന്‍ തോന്നുന്നുണ്ട്... ഉറക്കം വന്നു കഴിഞ്ഞു... ഇതാ ഉറങ്ങിക്കഴിഞ്ഞു.
ഇതുകേട്ട് രാജു: ക്ഷമിക്കണം ഡോക്ടറേ... എനിക്കു രണ്ടുപെഗ് കഴിക്കാതെ ഉറക്കം വരാറില്ല.
- ശിവദാസ്, പ്രക്കാനം

****

ഭര്‍ത്താവ് ഭാര്യയോട്:
നമ്മുടെ പട്ടി അയല്‍വീട്ടിലെ സ്ത്രീയെ കടിച്ചിട്ട് അവര്‍ ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോ.
ഭാര്യ: ആരു പറഞ്ഞു ഒന്നും പറഞ്ഞില്ലെന്ന്. അവരുടെ മരുമോള്‍ വന്ന് നന്ദി പറഞ്ഞിട്ടു പോയല്ലോ?
- രാജേഷ്, തൃശൂര്‍

****

പ്ലാസ്റ്റിക് നിരോധന സ്‌ക്വാഡ് തലവന്‍ ഹോട്ടല്‍ ഉടമയോട്:
നിങ്ങളിപ്പോള്‍ പൊതിഞ്ഞുകൊടുത്ത നാലു ചപ്പാത്തികള്‍ 30 മൈക്രോണില്‍ കുറഞ്ഞ കവറിലാണ്. അതുകൊണ്ട് ഉടന്‍ നൂറുരൂപ പിഴ അടയ്ക്കണം.
ഹോട്ടല്‍ ഉടമ: അത് പ്ലാസ്റ്റിക് കവറല്ല. മൂന്ന് ചപ്പാത്തികള്‍ മറ്റൊരു ചപ്പാത്തിയില്‍ പൊതിഞ്ഞാ കൊടുത്തത്.
-നാസര്‍, നെട്ടൂര്‍

****

uploads/news/2017/11/163136/Weel;yjokes071117a.jpg

ബിനു രാജേഷിനോട്:
ഇന്നലെ നിന്റെ പപ്പ ടെറസിലേക്കു പൈപ്പുവഴി തൂങ്ങിക്കയറുന്നത് കണ്ടല്ലോ?
രാജേഷ്: പപ്പയ്ക്ക് ആസ്ത്മയുടെ അസുഖമായതുകൊണ്ട് സ്‌റ്റെപ്പ് കയറരുതെന്നു ഡോക്ടര്‍ പറഞ്ഞു. അതുകൊണ്ടാ...
-മണി, ഗാന്ധിനഗര്‍

****
എസ്.ഐ. പോലീസുകാരനോട്:
എടോ, ഇവിടെ കൊണ്ടുവരുന്ന എല്ലാ പ്രതികളുടെയും ചെവിക്കല്ല് അടിച്ചുപൊട്ടിച്ചേക്കണം.
പോലീസുകാരന്‍: അതെന്തിനാ സാര്‍?
എസ്.ഐ: ടൗണ്‍ ആശുപത്രിയിലെ പുതിയ ഇ.എന്‍.ടി ഡോക്ടര്‍ എന്റെ ഭാര്യയാ...
- പ്രവീണ്‍, പാലക്കയം

****

രവി കഥാകൃത്തിനോട്:
നിങ്ങളുടെ കഥ അതേപോലെ കോപ്പിയടിച്ച് വേറൊരാള്‍ എഴുതിയിട്ടുണ്ടല്ലോ. നിങ്ങള്‍ക്ക് ദേഷ്യം വരുന്നില്ലേ?
കഥാകൃത്ത്: ആ കഥ ആദ്യമായി എഴുതിയ ആളിന്റെയത്ര ദേഷ്യം എനിക്കു വരില്ല.
- സജീവന്‍, മഞ്ഞളി

****

uploads/news/2017/11/163136/Weel;yjokes071117b.jpg

പിണങ്ങിപ്പോയ ഭാര്യയെ രണ്ടുവര്‍ഷത്തിനുശേഷം വഴിയില്‍വച്ച് ഭര്‍ത്താവ് കണ്ടുമുട്ടി.
ഭാര്യ: ക്ഷമിക്കണം... എന്നെ വേറൊരാള്‍ വിവാഹം കഴിച്ചു.
ഭര്‍ത്താവ്: സാരമില്ല... എനിക്കൊരു കുട്ടിയുണ്ട്.
- വിനോദ്, സരോവരം

****

കൊച്ചമ്മ വേലക്കാരിയോട്:
നീ എന്താ എന്നെയിത്ര സുക്ഷിച്ചുനോക്കുന്നത്?
വേലക്കാരി: ചേച്ചിയെ കണ്ടാല്‍ പ്രസവിച്ചതാണെന്ന് ആരും പറയില്ല.
കൊച്ചമ്മ: വിവാഹത്തിനു മുമ്പും നാട്ടുകാരൊക്കെ ഇങ്ങനെ പറഞ്ഞിരുന്നു.
- ജയിംസ്, കാലടി

Ads by Google
Ads by Google
TRENDING NOW