Wednesday, April 04, 2018 Last Updated 18 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Nov 2017 02.06 PM

ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ 2016-ല്‍ സിവില്‍ നമ്പര്‍ 63

ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ 2016-ല്‍ സിവില്‍ നമ്പര്‍ 63

വാദി: കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കില്‍ നടുവിലേ വില്ലേജില്‍ വൈക്കം പോസ്‌റ്റോഫീസ് അതിര്‍ത്തിയില്‍ കളത്തൂപറമ്പില്‍ വീട്ടില്‍ താമസിക്കും ഭാസ്‌ക്കരമേനോന്‍ 65 വയസുള്ള ബി. രാജശേഖരമേനോന്‍.

പ്രതികള്‍: 3-ഉം 5-ഉം 6-ഉം പ്രതികള്‍
3-ാം പ്രതി: കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കില്‍ നടുവിലേ വില്ലേജില്‍ വൈക്കം പോസ്‌റ്റോഫീസ് അതിര്‍ത്തിയില്‍ വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ത്രിവേണി വീട്ടില്‍ പ്രസന്ന എസ്. നായര്‍ (1-ാം പ്രതി) മകള്‍ ഉദ്ദേശം 38 വയസ് കാണുന്ന ദീപ്തി എസ്. നായര്‍.

5-ാം പ്രതി: കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കില്‍ നടുവിലേ വില്ലേജില്‍ വൈക്കം പോസ്‌റ്റോഫീസ് അതിര്‍ത്തിയില്‍ വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ത്രിവേണി വീട്ടില്‍ ദീപ്തി എസ്. നായര്‍ (3-ാം പ്രതി) ഭര്‍ത്താവ് ഉദ്ദേശം 40 വയസ് കാണുന്ന സമീര്‍ നായര്‍.

6-ാം പ്രതി: കോട്ടയം ജില്ലയില്‍ കോട്ടയം താലൂക്കില്‍ കൈപ്പുഴ വില്ലേജില്‍ കൈപ്പുഴ കരയില്‍ കൈപ്പുഴ പോസ്‌റ്റോഫീസ് അതിര്‍ത്തിയില്‍ ആമന്തൂര്‍ വീട്ടില്‍ താമസിക്കും ഭാസ്‌ക്കരമേനോന്‍ മകന്‍ 63 വയസുള്ള സോമശേഖരമേനോന്‍.
ടി 3-ഉം 5ഉം 6ഉം പ്രതികളെ തെര്യപ്പെടുത്തുന്നത്.

കോട്ടയം താലൂക്കില്‍ പേരൂര്‍ വില്ലേജില്‍ കിഴക്കുംഭാഗം കരയില്‍ റീസര്‍വെ ബ്ലോക്ക് നമ്പര്‍ 30ല്‍ റീസര്‍വെ നമ്പര്‍ 96/11, 96/12/1 ല്‍പെട്ട 3.49 ആര്‍ (8-523 സെന്റ്) സ്ഥലവും ടി സ്ഥലത്തിരുപ്പ് വീടും വൃക്ഷാദികളും മറ്റിതര ചമയങ്ങളിലും വാദിക്കുള്ള ഉടമസ്ഥാവകാശം പ്രഖ്യാപിച്ച് വിധിയുണ്ടാകുന്നതിനും ടി സ്ഥലവും ആയതിലിരുപ്പ് വീടും പ്രതികള്‍ കൈവശപ്പെടുത്തിയതായി കാണുന്നതായാല്‍ ആയത് പ്രതികളെ വിട്ടൊഴിപ്പിച്ച് വാദിക്ക് കൈവശപ്പെടുത്തി തരുവിക്കണം എന്നാവശ്യപ്പെട്ടും പ്രതികളോ അവര്‍ക്ക് കീഴില്‍ മറ്റാരെങ്കിലുമോ അന്യായപട്ടിക വസ്തുവിലും ആയതിലിരുപ്പ് വീട്ടിലും അതിക്രമിച്ച് കയറുകയോ താമസിക്കുകയോ വീടിനും മറ്റിതര ചമയങ്ങള്‍ക്കും കേടുപാടുകളും വരുത്തുകയോ ടി വീട്ടില്‍ വാദിയും കുടുംബാംഗങ്ങളും പ്രവേശിക്കുന്നതിനെ തടസപ്പെടുത്തുകയും മറ്റും ചെയ്യരുതെന്നും ആവശ്യപ്പെട്ട് ബോധിപ്പിച്ചിരിക്കുന്ന മേല്‍നമ്പര്‍ അന്യായവും I.A. 516/2016-ാം നമ്പര്‍ ഇഞ്ചംഗ്ഷന്‍ ഹര്‍ജിയും 25.11.2017 തീയതിയിലേക്ക് അവധി വച്ചിട്ടുള്ളതാകുന്നു.

ഈ നമ്പര്‍ കേസ് സംബന്ധിച്ചും I.A. 516/2016-ാം നമ്പര്‍ ഇഞ്ചംഗ്ഷന്‍ ഹര്‍ജി സംബന്ധിച്ചും ഈ കേസിലെ 3ഉം 5ഉം പ്രതികള്‍ക്ക് എന്തെങ്കിലും തര്‍ക്കം ഉള്ളപക്ഷം ആയത് കേസിന്റെ അടുത്ത അവധി ദിവസമായ 25.11.2017 പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ 3ഉം 5ഉം 6ഉം പ്രതികള്‍ നേരിട്ടോ അധികാരപ്പെടുത്തിയ അഡ്വക്കേറ്റോ ഹാജരായി തര്‍ക്കം ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം 3ഉം 5ഉം 6ഉം പ്രതികള്‍ക്ക് ഈ കേസ് സംബന്ധമായി യാതൊരു തര്‍ക്കവും ഇല്ല എന്നുകണ്ട് മേല്‍നമ്പര്‍ കേസ് തീര്‍പ്പു കല്‍പ്പിക്കുന്നതാണെന്നുള്ള വവരവും ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം
വാദിഭാഗം അഡ്വക്കേറ്റ്
കെ. വിനോദ്കുമാര്‍
(ഒപ്പ്)

ഏറ്റുമാനൂര്‍
24.8.2017

Ads by Google
Tuesday 07 Nov 2017 02.06 PM
YOU MAY BE INTERESTED
TRENDING NOW