Sunday, November 18, 2018 Last Updated 34 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 06 Nov 2017 02.44 PM

പ്രമേഹവും മോണരോഗവും

uploads/news/2017/11/162798/Askdrdental061117.jpg

ചോദ്യം: എന്റെ കീഴ്‌നിരയിലെ പല്ലുകള്‍ ഇളകുന്നുണ്ട്. കൂടാതെ മുകളിലെ നിരയിലെ പല്ലുകളിലെല്ലാം ബ്രഷ് ചെയ്യുമ്പോള്‍ രക്തം പൊടിയുന്നുണ്ട്. ഈ പല്ലുകള്‍ പറിച്ചുകളയാതെ ചികിത്സിക്കാന്‍ മാര്‍ഗ്ഗമു ണ്ടോ?. എനിക്ക് 53 വയസുണ്ട്. പ്രമേഹരോഗമുള്ളതിനാല്‍ ചികിത്സ ഫലപ്രദമാണോ?


---- മാത്യു, ഇടുക്കി

ഉത്തരം: ---- പ്രമേഹ രോഗികള്‍ക്ക് മോണരോഗം വരുവാനുള്ള സാധ്യത വളരെ കൂടുതലാണ്. എങ്കിലും കൃത്യമായ ദന്ത പരിചരണത്തിലൂടെ മോണരോഗത്തെ മാറ്റി നിര്‍ത്താന്‍ സാധിക്കും. പല്ലുകള്‍ ഇളകിപ്പോയാല്‍ പോലും സെറാമിക് ബോണ്ടിംഗ് ടെക്‌നോളജി ഉപയോഗിച്ച് പല്ലുകളെ നിലനിര്‍ത്താന്‍ സാധിക്കും.

മോണ രോഗത്തിന്റെ ചികിത്സയായ ബോണ്ട് ഗ്രാഫ്റ്റിംഗ് ചെയ്താല്‍ പല്ലുകള്‍ വീണ്ടും ഉറപ്പുള്ളതും ഉപയോഗപ്രദവുമാക്കാം. മുകളിലെ പല്ലുകളില്‍ രക്തം പൊടിയുന്നത് പല്ല് ക്ലീന്‍ ചെയ്യാതിരിക്കുന്നതുകൊണ്ടാണ്.

പ്രമേഹരോഗികള്‍ പ്രൊഫഷണല്‍ ക്ലീനിംഗ് ആറ് മാസംകൂടുമ്പോള്‍ ചെയ്യേ ണ്ടത് അത്യന്താപേക്ഷിതമാണ്. നിങ്ങ ള്‍ക്ക് ഇപ്പോള്‍ കാണുന്നത് ജിന്‍ജിവൈറ്റിസ് എന്ന ഒരുതരം രോഗമാണ്. അത് കൂടുമ്പോഴാണ് പെരിയോഡെന്റൈറ്റീസ് അല്ലെങ്കില്‍ മോണപഴുപ്പ് എന്ന രോഗം വരുന്നത്.

കീഴ്‌നിരയില്‍ നിങ്ങള്‍ക്ക് മോണരോഗവും മുകള്‍നിരയില്‍ ജിന്‍ജിവൈറ്റിസ് എന്ന മോണകളില്‍ നിന്ന് രക്തം പൊടിയുന്ന അസുഖവുമാണ് ഉള്ളത്. മുകള്‍നിരയിലെ പ്രശ്നം ക്ലീന്‍ ചെയ്യുന്നതുമൂലം പൂര്‍ണ്ണമായും മാറ്റിയെടുക്കാം.

ചോദ്യം: എനിക്ക് 70 വയസുണ്ട്. മാംസാഹാരം കഴിക്കുമ്പോള്‍ പല്ലിനിടയില്‍ ഭക്ഷണം കയറുന്നത് സ്ഥിരമായിരിക്കുകയാണ്. അതുകൊണ്ട് മാംസാഹാരമോ നാരുകലര്‍ന്ന ഭക്ഷണമോ കഴിക്കാന്‍ പറ്റുന്നില്ല. എന്താണിതിന് പ്രതിവിധി?


--കല്യാണി, പൂത്തോട്ട

ഉത്തരം: ----- പ്രായമായവരില്‍ കാണുന്ന ഒരു പ്രധാന പ്രശ്‌നമാണ് പല്ലിനിടയില്‍ കാണുന്ന വിടവുകള്‍. ഈ വിടവുകള്‍ മാറ്റുന്നതിനായി ജോയിന്റ് ക്രൗണ്‍ എന്ന ചികിത്സയാണ് ഫലപ്രദമായി കണ്ടുവരുന്നത്.

പല്ലിനിടയില്‍ കേടുണ്ടെങ്കില്‍ കേട് അടച്ചാല്‍ മാത്രം മതിയാകും. എന്നാല്‍ പ്രായമായവരില്‍ കാണുന്ന പല്ലുകള്‍ തമ്മിലുള്ള വിടവ് പ്രത്യേകിച്ചും പിന്‍ ഭാഗത്താണെങ്കില്‍ ജോയിന്റ് ക്രൗണ്‍ ഉപയോഗിച്ച് ഫലപ്രദമായി മാറ്റിയെടുക്കാം.

ചികിത്സ നീട്ടിക്കൊണ്ടുപോകുന്നത് മോണരോഗത്തിനും ദന്തക്ഷയത്തിനും കാരണമായേക്കാം.

ഡോക്ടര്‍ തോമസ് നെച്ചുപ്പാടം

Ads by Google
Ads by Google
Loading...
TRENDING NOW