Thursday, December 13, 2018 Last Updated 37 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 06 Nov 2017 02.25 PM

പൊതുവിദ്യാഭ്യാസ സംരക്ഷണം എന്ന വിഷയ പശ്ചാത്തലത്തില്‍ ഒരു ചിത്രം 'ചിപ്പി'

uploads/news/2017/11/162795/CiniLocTchippi.jpg

ഇംഗ്ലീഷ് മീഡിയം എന്ന ചിത്രത്തിനു ശേഷം പ്രദീപ് ചൊക്ലി സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചിത്രമാണ് 'ചിപ്പി.' തലശേരിയില്‍ ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണം എന്ന വിഷയ പശ്ചാത്തലത്തില്‍ കുട്ടികള്‍ സ്വമേവ ഇടപെടുമ്പോള്‍ മുതിര്‍ന്നവരും സമൂഹത്തിലും ഉണ്ടാകുന്ന അത്ഭുത മാറ്റങ്ങളാണ് ദൃശ്യവല്‍ക്കരിക്കുന്നത്.

കമ്മട്ടിപ്പാടം ഫെയിം മണികണ്ഠന്‍, ജോയ് മാത്യു, സലിംകുമാര്‍, ഇന്നസന്റ്, ഇന്ദ്രന്‍സ്, വിജിലേഷ്, ശ്രീജിത്ത്, ശിവദാസ് മട്ടന്നൂര്‍, സി.വി. ദേവ്, സുശീല്‍കുമാര്‍, ശ്രുതിമേനോന്‍, സുരഭി, സ്രിന്റാ, മഞ്ജു മറിമായം എന്നിവര്‍ക്കൊപ്പം ബാലതാരങ്ങളായ അജ്മല്‍, അജിന്‍ ഷാജി, അദ്വൈത്, അമല്‍ ദേവ്, അശ്വജിത്ത്, ദേവപ്രഭ, ശിവാനി, സ്വാതി, തന്‍ഹതബസ് എന്നിവരും ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദേശീയ - സംസ്ഥാന അവാര്‍ഡ് ജേതാക്കളായ സുരഭിയും മണികണ്ഠനും ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കിസ്മത്തിലൂടെ കൂടുതല്‍ ജനപ്രിയ താരമായി മാറിയ ശ്രുതിമേനോന്‍ മികച്ച കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

തീരദേശത്തുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഷിബു, കാര്‍ത്തിക്, കണ്ണന്‍, മുസ്തഫ, പൊന്നു. ഏഴാംക്ലാസില്‍ പഠിക്കുന്ന ഇവര്‍ സഹപാഠികള്‍ക്കുപരി ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്. ഇവരില്‍ പൊന്നു ഒഴിച്ച് ബാക്കിയുള്ളവരെല്ലാം പഠിത്തം കഴിഞ്ഞാല്‍ ജോലിക്കു പോകും.

ഷിബു ക്ലാസ് കഴിഞ്ഞാല്‍ ഉടന്‍ മീന്‍ വില്ക്കാന്‍ പോകും. കല്യാണത്തിനും മറ്റും വീഡിയോ എടുന്നവന്റെ കൂടെ ലൈറ്റ് പിടിച്ചുകൊടുക്കുന്നത് കാര്‍ത്തിക്കാണ്. സിനിമാ പോസ്റ്റര്‍ ഒട്ടിക്കാന്‍ മുസ്തഫ പോകും. കണ്ണന്‍ അച്ഛന്റെ കൂടെ ആശാരിപ്പണിക്കു പോകും.

uploads/news/2017/11/162795/CiniLocTchippi1.jpg

ഒറ്റമനസ്സായി കഴിയുന്നവര്‍ക്കിടയില്‍ ഒരു വിഷയം കടന്നുകൂടി തങ്ങളിലെ ഒരാള്‍ക്കു പകരം ഹെഡ്മിസ്ട്രസ് തന്റെ മകനെ കയറ്റിവിട്ടതോടെ അവര്‍ തകര്‍ന്നുപോയി. ഇതിനു പകരമായി ക്രിയാത്മകമായി എന്തെങ്കിലും ചിന്തിക്കാന്‍ പറഞ്ഞതിനിടയില്‍ കിട്ടിയ ഒരു ബുദ്ധിയാണ് ഒരു ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കുകയെന്നത്.

അങ്ങനെ അവര്‍ 'ചിപ്പി' എന്ന പേരില്‍ ഒരു ചെറു സിനിമ ഒരുക്കാന്‍ തീരുമാനിച്ചു. മുസ്തഫ ഡയറക്ടറായി കാര്‍ത്തിക് ക്യാമറാമാനായി. കണ്ണനും പൊന്നുവും അഭിനേതാക്കളായി. അവര്‍ക്കിഷ്ടപ്പെട്ട ഒരു കഥ ലഭിച്ചിരുന്നില്ല.

അങ്ങനെയിരിക്കുമ്പോള്‍ വിഷ്ണുവിനെ പരിചയപ്പെടുന്നു. വിഷ്ണുവിന്റെ സംഘര്‍ഷ കഥ സിനിമയാക്കാന്‍ തീരുമാനിച്ചു. സിനിമ പൂര്‍ത്തിയാക്കുന്നതിനിടയില്‍ സ്‌കൂളിലും സമൂഹത്തിലും മുതിര്‍ന്നവര്‍ക്കിടയിലും ഈ കുട്ടികള്‍ സൃഷ്ടിക്കുന്ന പുതിയ ഒരു മാറ്റത്തിന്റെ കഥയാണ് ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തില്‍ പ്രദീപ് ചൊക്ലി 'ചിപ്പി'യില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

ഫിലിം ഫിനിറ്റി പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ബി.എസ്. ബാബു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജലീല്‍ ബാദുഷ നിര്‍വഹിക്കുന്നു. വിനീഷ് പാലക്കാട് തിരക്കഥ, സംഭാഷണമെഴുതുന്നു. രമേശ് കാവില്‍ എഴുതിയ വരികള്‍ക്ക് സച്ചിന്‍ ബാലു, റോഷന്‍ ഹാരീഷ് സംഗീതം പകരുന്നു.

uploads/news/2017/11/162795/CiniLocTchippi2.jpg

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നസീര്‍ കൂത്തുപറമ്പ്, കല- സാം കാര്‍ത്തികേയന്‍, മേക്കപ്പ്- പാണ്ഡ്യന്‍, വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍, എഡിറ്റര്‍- ജിത്തിന്‍ ജോഷി, അസോസിയേറ്റ് ഡയറക്ടര്‍- ബേബി പണിക്കര്‍, സംവിധാന സഹായികള്‍- ആസാദ് കണ്ണന്‍, ബിന്ദു, പ്രൊഡക്ഷന്‍ മാനേജര്‍- പ്രേം ജി. പിള്ള, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്- ജെ.പി. മണക്കാട്. പി. ജയചന്ദ്രന്‍, കെ.എസ്. ചിത്ര, ശ്രേയ ജയദീപ്, സൂര്യഗായത്രി എന്നിവരാണ് ഗായകര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍- വിനു രവീന്ദ്രന്‍, വിതരണം കൊല്ലം മാക്‌സ് റി
ലീസ്.

-ഏ.എസ്. ദിനേശ്
സ്റ്റില്‍- നൗഷാദ് കണ്ണന്‍

Ads by Google
Ads by Google
Loading...
TRENDING NOW