Sunday, February 17, 2019 Last Updated 18 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 06 Nov 2017 01.54 AM

ഗുരുവായൂരില്‍ വിളക്കാഘോഷിച്ചു

uploads/news/2017/11/162630/re5.jpg

ഗുരുവായൂര്‍: ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂരില്‍ സ്‌റ്റേറ്റ്‌ ബാങ്ക്‌ വക വിളക്കാഘോഷിച്ചു. രാവിലെ കാഴ്‌ചശീവേലിക്ക്‌ കിഴക്കൂട്ട്‌ അനിയന്‍മാരാരുടെ പഞ്ചാരിമേളവും അരങ്ങേറി. ഉച്ചതിരിഞ്ഞ്‌ കാഴ്‌ചശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും ചോറ്റാനിക്കര സുഭാഷ്‌ നാരായണ മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യമുണ്ടായി.
മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കലാപരിപാടികളുടെ ഉദ്‌ഘാടനം ബാങ്ക്‌ എം.ഡി. പ്രവീണ്‍കുമാര്‍ഗുപ്‌ത നിര്‍വഹിച്ചു. കാരുണ്യ പ്രവര്‍ത്തികളുടെ തുക കൈമാറലുമുണ്ടായി. വിളക്കാഘോഷത്തിന്റെ ഏഴാം ദിവസമായ ഇന്ന്‌ ക്ഷേത്രം പത്തുകാരുടെ വിളക്കാഘോഷമാണ്‌. ഉച്ചതിരിഞ്ഞും രാത്രിയും കാഴ്‌ചശീവേലിക്ക്‌ ചൊവ്വല്ലൂര്‍ മോഹനന്റെ നേതൃത്വത്തില്‍ മേളം അകമ്പടിയാകും.

Ads by Google
Monday 06 Nov 2017 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW