Monday, November 19, 2018 Last Updated 28 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 05 Nov 2017 08.18 AM

അച്ഛന്റെ ആകാശപാതയില്‍ ചിറകുമായി മകനും; സ്വന്തമായി നിര്‍മ്മിച്ച ഡ്രോണുകളുമായി സജിയുടെ മകന്‍ കൈയടി നേടുന്നു

uploads/news/2017/11/162468/drone.jpg

തൊടുപുഴ: ആകാശത്തോളം ഉയര്‍ന്ന സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിച്ച പിതാവു ചെറുവിമാനം നിര്‍മിച്ചു നാട്ടുകാരെ അമ്പരപ്പിച്ചെങ്കില്‍ ഡ്രോണുകളുമായി മകനും കൈയടി നേടുന്നു. സംസാരശേഷിയും കേഴ്വിശേഷിയുമില്ലാത്ത അച്ഛന്‍ തട്ടക്കുഴ സ്വദേശി സജി തോമസാണു വിമാനം നിര്‍മിച്ചു പറത്തിയത്. ഏഴാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അച്ഛന്‍ വിമാനം പറത്തിയനാള്‍ മുതലാണ് ആകാശ സ്വപ്നം കാണാന്‍ മകന്‍ ജോഷ്വ തുടങ്ങിയത്.

പതിനാറാംവയസില്‍ ഈ മിടുക്കന്‍ സ്വന്തമായി ഡ്രോണുകളുണ്ടാക്കി നാടിനെ വിസ്മയത്തിലാക്കുന്നു. നാലുവര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമാണിത്. റിമോര്‍ട്ട് കണ്‍ട്രോളിങ് ഫ്ളയിങ് സംവിധാനമാണ് മുതലക്കോടം സെന്റ് ജോര്‍ജ്സ് എച്ച്.എസ.്എസിലെ ഈ പ്ലസ്വണ്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ഉപയോഗിച്ചിരിക്കുന്നത്.

യാതൊരു രീതിയിലുള്ള പരിശീലനവും ലഭിക്കാതെ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിച്ചും പ്രോഗ്രാമിങ് ലാംഗേജ് പഠിച്ചുമാണ് മള്‍ട്ടിപര്‍പ്പസ് ഡ്രോണുകളുടെ നിര്‍മിതി. നാലരക്കിലോയോളം ഭാരം താങ്ങാന്‍ശേഷിയുള്ള ഡ്രോണുകളാണിവ.

ചെറുപ്രായത്തില്‍ തന്നെ ഡ്രോണുകള്‍ സ്വയം നിര്‍മിച്ചതോടെ എന്‍ജിനീയറിങ് കോളജുകള്‍ക്കും ജോഷ്വ പ്രിയങ്കരനായി. ഇതിനോടകം നിരവധി കോളജുകളില്‍ വര്‍ക്ഷോപ്പുകളും എയര്‍ഷോകളും നടത്തി. ഡ്രോണുകള്‍ പറപ്പിക്കാന്‍ കുറഞ്ഞ ചെലവില്‍ പരിശീലനവും നല്‍കുന്നു. ഒരു ലക്ഷം രൂപയിലധികം വിലമതിക്കുന്ന ഡ്രോണുകള്‍ ഇരുപത്തയ്യായിരം രൂപയ്ക്കാണു നിര്‍മിച്ചുനല്‍കുന്നത്. ഇതു കുടുംബത്തിന്റെ മുഖ്യവരുമാനമാര്‍ഗമാകുന്നു.

ജോഷ്വ ഹോബീസ് എന്ന ഫെയ്സ് ബുക്ക് പേജ് നിരവധി ആളുകളാണ് ഫോളോ ചെയ്യുന്നത്. കഴിവുകളുണ്ടായിട്ടും അര്‍ഹിക്കുന്ന അംഗീകാരം കിട്ടാത്ത അച്ഛന്റെ ദുരവസ്ഥ മകനുണ്ടാകില്ലെന്ന വിശ്വാസം വീട്ടുകാര്‍ക്കുണ്ട്. സ്‌കൂള്‍തലത്തില്‍ ശാസ്ത്രമേളയില്‍ പങ്കെടുത്ത് വിജയിച്ച ജോഷ്വയ്ക്ക് തൊടുപുഴയില്‍ നടക്കുന്ന ജില്ലാ ശാസ്ത്രമേളയില്‍ ഒന്നാമനാകാമെന്ന പ്രതീക്ഷയുമുണ്ട്. ഭാവിയില്‍ ഫ്ളയിങ് ഇന്‍സ്ട്രക്ടറാകാനാണ് ആഗ്രഹം. നിയമം ആകാശത്തിന് അതിരു നിശ്ചയിക്കുന്നതിനാല്‍ അച്ഛന്റെ പൊലിഞ്ഞ സ്വപ്നം തന്നിലൂടെ സാക്ഷാത്കരിക്കുമെന്നു ജോഷ്വ പറയുന്നു അമ്മ മരിയ.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW