Sunday, May 20, 2018 Last Updated 9 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 04 Nov 2017 10.16 PM

അമലിന്റെ സ്വപ്‌നങ്ങളിലേക്ക്‌ 40 ലക്ഷത്തിന്റെ അകലം, രക്‌താര്‍ബുദം ബാധിച്ച വിദ്യാര്‍ഥി ചികില്‍സാ സഹായം തേടുന്നു

uploads/news/2017/11/162259/pa1.jpg

തൊടുപുഴ: അവശതകള്‍ പ്രശ്‌നമില്ല, സ്വപ്‌നങ്ങള്‍ ഒരുപാടുണ്ട്‌, തളര്‍ന്നിരിക്കാനാകില്ല... രക്‌താര്‍ബുദത്തിന്റെ ക്ഷീണത്തിനിടയിലും ഒളമറ്റം തോട്ടത്തില്‍ സുകു-മഞ്‌ജു ദമ്പതികളുടെ മകനായ അമല്‍ (14) സ്വപ്‌നം കാണുകയാണ്‌.
നിശ്‌ചയദാര്‍ഢ്യത്തോടെ രോഗത്തെ നേരിടുന്ന മകന്റെ ചികിത്സക്കായി 40 ലക്ഷം രൂപ എങ്ങനെ കണ്ടെത്തണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ്‌ മാതാപിതാക്കള്‍.
രക്‌തമൂല കോശം മാറ്റിവയ്‌ക്കല്‍ മാത്രമാണ്‌ ഏക പരിഹാരമെന്നാണു ഡോക്‌ടര്‍മാരുടെ വിലയിരുത്തല്‍. ജൂലൈയിലാണ്‌ അമലിന്റെ തലയില്‍ മുഴ വളരുന്നതു ശ്രദ്ധയില്‍പ്പെട്ടത്‌. തുടര്‍ന്നു കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അക്യൂട്ട്‌ മയലോയ്‌ഡ്‌ ലുക്കിമിയ എന്ന രക്‌താര്‍ബുദമാണ്‌ അമലിനെ ബാധിച്ചതെന്നു തിരിച്ചറിഞ്ഞു.
കീമോതെറാപ്പിക്കും രക്‌തമൂലകോശം മാറ്റിവയ്‌ക്കുന്നതിനുമായി 40 ലക്ഷം രൂപ ചെലവ്‌ വരും.ദാതാവിനെ കണ്ടെത്തുകയും വേണം. ഇതുവരെ നാല്‌ ലക്ഷം രൂപാ ചെലവായി. നാട്ടുകാരുടെ സഹായത്തോടെയാണു കൂലിപ്പണിക്കാരനായ സുകു ഈ തുക കണ്ടെത്തിയത്‌.
ഇപ്പോള്‍ വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജിലെ ചികിത്സക്കായി തയാറെടുക്കുകയാണ്‌. തൊടുപുഴ സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ ഹൈസ്‌കൂളിലെ ഒമ്പതാക്ലാസ്‌ വിദ്യാര്‍ഥിയാണ്‌ അമല്‍. ചികിത്സക്കുള്ള പണം കണ്ടെത്താനായി നാട്ടുകാരുടെ നേതൃത്വത്തില്‍ സഹായ സംഘം രൂപീകരിച്ചിട്ടുണ്ട്‌.
വാര്‍ഡ്‌ കൗണ്‍സലര്‍ മിനിയുടേയും അമ്മ മഞ്‌ജുവിന്റെയും പേരില്‍ കാരിക്കോടുള്ള എസ്‌.ബി.ഐയില്‍ അക്കൗണ്ട്‌ തുടങ്ങിയിട്ടുണ്ട്‌. അക്കൗണ്ട്‌ നമ്പര്‍: 37266800308, ഐ.എഫ്‌.എസ്‌. കോഡ്‌: എസ്‌.ബി.ഐ.എന്‍: 0070886, ഫോണ്‍: 9061590321.

Ads by Google
Saturday 04 Nov 2017 10.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW