Friday, November 16, 2018 Last Updated 16 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 04 Nov 2017 02.25 PM

ശിവപാര്‍വതിമാരുടെ മധുവിധു ആഘോഷം നടന്ന കാടിന് ഇളാവൃതം എന്ന് പേരുവീണത് ഇങ്ങനെയാണ്..

''ഇന്നുമുതല്‍ ഈ കാട്ടില്‍ പുരുഷസാന്നിധ്യം ഉണ്ടാകാന്‍ പാടില്ല.....''
uploads/news/2017/11/162198/Weeklypurankdha041117.jpg

ശിവപാര്‍തിമാര്‍ മധുവിധു ആഘോഷിക്കുന്ന കാലം. മാനായും കുതിരയായും ആനയായും പുഴയായുമെല്ലാം അവര്‍ കാട്ടില്‍ രമിച്ചുതിമിര്‍ത്തു. ലക്കുംലഗാനു മില്ലാതെ, ദിക്കുകള്‍ നിശ്ചയമില്ലാതെ, കാലങ്ങളറിയാതെയായിരുന്നു അവരുടെ മധുവിധുകാലം. എല്ലാത്തിനും സാക്ഷികളായി കാടും കാട്ടുചോലകളും മാത്രം.

അങ്ങനെയിരിക്കെ ഒരു ദിവസം കുറച്ചു മുനിമാര്‍ ആ കാട്ടിലെത്തി. പാര്‍വതീ പരമേശ്വരന്‍മാരെ കാണുക. കുറച്ച് സ്തുതികള്‍ നടത്തുക. അവരെ തൃപ്തിപ്പെടുത്തുക. ഇതുമാത്രമായിരുന്നു മുനിമാരുടെ വരവിന്റെ ഉദ്ദേശ്യം. അപ്പോള്‍ കാട് വളരെ നിശബ്ദമായിരുന്നു. കാട്ടുചോലകള്‍ മൃദുവായി മാത്രമാണ് ശബ്ദിച്ചിരുന്നത്.

കാട്ടു പക്ഷികള്‍ മരക്കൊമ്പുകളില്‍ അനങ്ങാതെയിരുന്നു. മൃഗങ്ങള്‍ ഗുഹകളില്‍നിന്നുപോലും പുറത്തിറങ്ങിയില്ല. പാര്‍വതീപരശ്വേരന്‍മാരെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കരുത് എന്നാണ് അവര്‍ കരുതിയത്.

കൂറ്റന്‍മരത്തില്‍ ഞാന്നുകിടന്ന വള്ളിയില്‍ ഊഞ്ഞാലാടിയിരുന്ന പരമേശ്വരന്റെ മടിത്തട്ടില്‍ മയങ്ങിക്കിടക്കുകയായിരുന്നു പാര്‍വതി. ഈ സമയത്തായിരുന്നു മുനിമാരുടെ വരവ്. അവരുടെ വരവൊന്നും പാര്‍വതീ പരമേശ്വരന്‍മാര്‍ അറിഞ്ഞതേയില്ല.

അവരുടെ അടുത്തെ ത്തിയതും മുനിമാര്‍ ശിവപാര്‍വതീ സ്തുതികള്‍ ഉറക്കെച്ചൊല്ലി. ഞെട്ടിയുണര്‍ന്ന പാര്‍വതി താന്‍ വിവസ്ത്രയാണെന്നറിഞ്ഞ് നാണംകൊണ്ട് ചൂളി. ആ നിമിഷം ഒരു വള്ളിയുടെ മറയിലൂടെ അവര്‍ മരങ്ങളുടെ പിന്നില്‍ ഒളിച്ചു.

തങ്ങള്‍ വന്ന സമയം തെറ്റായിപ്പോയെന്ന് അപ്പോഴാണ് മുനികള്‍ക്കും ബോധ്യമായത്. അവര്‍ ശിവസ്തുതിചൊല്ലി ഉടന്‍ സ്ഥലംവിട്ടു. മുനിമാര്‍ യാത്രയായതോടെ പാര്‍വതി പരമേശ്വരന്റെ മുന്നിലെത്തി. അവരുടെ മുഖം കോപത്താല്‍ ചുവന്നിരുന്നു.

പരമേശ്വരാ.. ഇത് ഒട്ടും ശരിയായില്ല. ആര്‍ക്കും എപ്പോഴും കടന്നുവരാന്‍ കഴിയുന്ന ഒരു സങ്കേതമായല്ലോ നമ്മുടെ വീട്. ഒട്ടും സ്വകാര്യത ഇവിടെയില്ല. പാര്‍വതിയുടെ പരിഭവകാരണം പരമേശ്വരന് പിടികിട്ടി. ഭവതീ.. അവിടുന്ന് എന്താണ് ആഗ്രഹിക്കുന്നത്..? പരശ്വേരന്‍ തിരക്കി.

ഇന്നുമുതല്‍ ഈ കാട്ടില്‍ പുരുഷസാന്നിധ്യം ഉണ്ടാകാന്‍ പാടില്ല..അതുകേട്ട് പരമേശ്വരന്‍ പൊട്ടിച്ചിരിച്ചു. തീര്‍ച്ചയായും! ഇപ്പോള്‍ ദേവി എന്താഗ്രഹിച്ചാലും ഞാനത് നടപ്പിലാക്കും. ഇതാ ഈ നിമിഷം മുതല്‍ ഈ കാട്ടില്‍ പ്രവേശിക്കുന്ന പുരുഷന്‍മാര്‍ സ്ത്രീകളായി മാറുന്നതാണ്.

പാര്‍വതിയുടെ ആഗ്രഹം നടപ്പിലായി. ഒരിക്കല്‍ വഴിയറിയാതെ വൈവസ്വതമനുവിന്റെ പുത്രനായ സുദ്യുമ്‌നന്‍ ഈ കാട്ടിലെത്തിയപ്പോള്‍ ഇളയായി മാറി. പിന്നീട് അവര്‍ ബുധനെ ഭര്‍ത്താവായി സ്വീകരിച്ച് പൂരുരവസിന് ജന്മം നല്‍കി. അതോടെയാണ് ഈ കാട് ഇളാവൃതംഎന്നപേരില്‍ അറിയപ്പെട്ടത്.

Ads by Google
Saturday 04 Nov 2017 02.25 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW