Tuesday, November 20, 2018 Last Updated 16 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 04 Nov 2017 10.53 AM

എനിക്കുമുണ്ടേ ഇഷ്ടത്തിലുള്ളൊരു പെണ്ണൊരുത്തി ; തുടയില്ലാതെ ജനിച്ച ലോകത്തിലെ അപൂര്‍വ മനുഷ്യന്‍ നാതന് എല്ലാം ഗേള്‍ഫ്രണ്ട് ചെല്‍സി

uploads/news/2017/11/162154/nathan.jpg

ഉയരം വെറും 1.37 മീറ്റര്‍ മാത്രം, മുട്ട് കഴിഞ്ഞാല്‍ പിന്നെ അരക്കൂട്, തുടയില്ലാതെ ജനിച്ച ലോകത്തിലെ അപൂര്‍വ മനുഷ്യരിലൊരാള്‍. എന്തുകൊണ്ടും വ്യത്യസ്ത മനുഷ്യനാണ് ന്യൂമെക്സിക്കോയിലെ നാതന്‍ ഹാര്‍ഡ്ലിക എന്ന 34 കാരന്‍. കുറവുകള്‍ ഏറെയുണ്ടെങ്കിലും അദ്ദേഹം ഒന്നാന്തരം ഒരു കാമുകനാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട തന്നേക്കാള്‍ ഏറെ ഉയരമുള്ള ചെല്‍സീ സ്റ്റുവര്‍ട്ട് എന്ന 19കാരിയാണ്നാതന്റെ ഗേള്‍ഫ്രണ്ട്. ഉയരം സംബന്ധിച്ച അളവുകോലുകള്‍ ഇവരുടെ പ്രണയജീവിതത്തിന് തടസ്സമേയാകുന്നില്ലെന്നതാണ് അതിലെ വ്യത്യസ്തത.

ലോകത്തില്‍ വെറും 25 പേര്‍ക്ക് മാത്രമുള്ള ബൈലാറ്ററല്‍ പ്രോക്സിമല്‍ ഫെമോറല്‍ ഫോക്കല്‍ ഡെഫിഷ്യന്‍സി ടൈപ്പ് ഡി (പിഎഫ്‌എഫ്ഡി) എന്ന അപൂര്‍വരോഗമാണ് നാതനെ ബാധിച്ചിരിക്കുന്നത്. ഫേസ്ബുക്കിലെ ഒരു ഹീലിങ് പേജിലാണ് നാതന്‍ ചെല്‍സീയെ ആദ്യമായി കണ്ടുമുട്ടുന്നത്. തങ്ങളുടെ ഉയരവ്യത്യാസം കാരണം ആദ്യം തന്നോട് അടുക്കാന്‍ ചെല്‍സി മടിച്ചിരുന്നുവെന്നാണ് നാതന്‍ പറയുന്നത്. തുടക്കത്തില്‍ നാതന്റെ വികലാംഗത്വത്തെ ഒരു പോരായ്മയായി കണ്ടിരുന്ന ചെല്‍സി നാതനുമായി പ്രണയം കടുത്ത് പ്രിയതമനെ മനസ്സാവരിച്ചതോടെ എല്ലാം മറന്നു. തന്റെ ഉയരവും ആരോഗ്യവും അദ്ദേഹത്തിന് താങ്ങും തണലുമായി മാറിയിരിക്കുകയാണെന്നാണ് ഇപ്പോള്‍ കാമുകിയുടെ ഭാഷ്യം.‍

മുമ്പ് ഈ ഉയരവ്യത്യാസം നിരവധി പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഭയപ്പെട്ടിരുന്നു. എന്നാല്‍ നാതനുമായി പ്രണയത്തിലായതോടെ അദ്ദേഹത്തിന് ശാരീരികമായും മാനസികമായും കരുത്ത് പകരാന്‍ സാധിക്കുന്നതില്‍ ചെല്‍സീ സന്തോഷവതിയാണ്. വെല്ലുവിളികളേറെയുണ്ടെങ്കിലും ഈ വിഭാഗത്തില്‍ പെട്ടവരില്‍ നടക്കാന്‍ സാധിക്കുന്ന ഏക വ്യക്തിയാണ് നാതന്‍. കാര്യം ഇങ്ങിനെയൊക്കെയാണെങ്കിലും മറ്റുള്ളവരില്‍ നാതന്‍ വെറുക്കുന്ന ഒരു കാര്യമുണ്ട്. മറ്റുള്ളവര്‍ തന്നെനോക്കി സഹതപിക്കുന്നത്. ഭിന്നശേഷി വച്ച്‌ തന്നെ നിര്‍വചിക്കരുതെന്ന് നാതന്‍ പറയും.

വളരെ വേദനയേകുന്ന അവസ്ഥയാണ് ഈ രോഗമെന്ന് നാതന്‍ തന്നെ വെളിപ്പെടുത്തുന്നു. ഈ അവസ്ഥയ്ക്ക് ഫലപ്രദമായ ചികിത്സ ഇന്ന് വരെ കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും വളരെയേറെ പരിശ്രമമെടുത്തതിനെ തുടര്‍ന്നാണ് നാതന് നടക്കാന്‍ കഴിയുന്നത്. എന്നാല്‍ ഹോളിസ്റ്റിക് ട്രീറ്റ്മെന്റ് നാതന്റെ വേദനയെ ശമിപ്പിക്കാന്‍ സഹാകമായി വര്‍ത്തിക്കുന്നുണ്ട്. കൂട്ടത്തില്‍ ചെല്‍സിയുടെ സ്നേഹ സാമീപ്യവും മധുരതരമായി നാതന് മാറുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW